1 GBP = 112.47
breaking news

മാസ്‌കുകളും സാമൂഹിക അകലവും വിവേകപൂർവ്വം ഉപയോഗിക്കുന്നത് ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ഭംഗം വരുത്തില്ലെന്ന് വിദഗ്ദർ

മാസ്‌കുകളും സാമൂഹിക അകലവും വിവേകപൂർവ്വം ഉപയോഗിക്കുന്നത് ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ഭംഗം വരുത്തില്ലെന്ന് വിദഗ്ദർ

ലണ്ടൻ: വരും ആഴ്‌ചകളിൽ മാസ്‌ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും ജനങ്ങൾ വിവേകത്തോടെ പെരുമാറുകയാണെങ്കിൽ എല്ലാവർക്കും ക്രിസ്മസ് ആഘോഷിക്കാൻ കഴിയുമെന്ന് യുകെയിലെ പ്രമുഖ കോവിഡ് വിദഗ്ധരിൽ ഒരാളും ജെസിവിഐ ഡെപ്യൂട്ടി ചെയർമാനുമായ പ്രൊഫസർ ആന്റണി ഹാർഡൺ പറഞ്ഞു. എന്നാൽ പുതിയ ഒമിക്‌റോൺ കോവിഡ് -19 വേരിയന്റ് ഏറ്റവും മോശമായ അവസ്ഥയിലേക്ക് മാറുകയാണെങ്കിൽ ഇത് സാധ്യമല്ലെന്നും ആന്റണി ഹാർൻഡൻ മുന്നറിയിപ്പ് നൽകി.

നിലവിൽ, യുകെയിൽ വേരിയന്റിന്റെ 32 കേസുകൾ കണ്ടെത്തിയിട്ടുണ്ട്, ഈ കണക്ക് ഉയരുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. ഒമിക്രോൺ കണ്ടെത്തുന്നതിന് ഇടയിൽ, ഗവൺമെന്റ് അടുത്തിടെ യുകെയിലേക്ക് മടങ്ങുന്ന യാത്രക്കാർക്കുള്ള പിസിആർ പരിശോധനകൾ സംബന്ധിച്ച നിയമങ്ങൾ കർശനമാക്കുകയും ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് ക്വാറന്റൈൻ നിയമങ്ങൾ അവതരിപ്പിക്കുകയും ഇംഗ്ലണ്ടിലെ കടകളിലും പൊതുഗതാഗതത്തിലും ഫേസ്മാസ്‌കുകൾ നിർബന്ധമാക്കുകയും ചെയ്തിരുന്നു.

അതേസമയം പുതിയ വകഭേദങ്ങളിൽ നിന്ന് രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാൻ അധികമായി 114 മില്യൺ ഡോസ് വാക്സിനുകൾക്ക് സർക്കാർ ഓർഡർ നൽകിയിട്ടുണ്ട്. 2022-ലും 2023-ലും ആവശ്യമായ വാക്സിനുകൾ ലഭ്യമാക്കുന്നതിലൂടെ യുകെയ്ക്ക് അടുത്ത രണ്ട് വർഷത്തേക്ക് സ്ഥിരമായ വാക്സിൻ വിതരണം നൽകാനാകും. പുതുതായി കണ്ടെത്തിയ വേരിയന്റിന്റെ വെളിച്ചത്തിൽ പുതിയ കരാറുകളിൽ ഒപ്പുവെക്കുന്നത് ത്വരിതപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ശൈത്യകാലത്തേക്കെങ്കിലും രാജ്യത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുന്നതായി കരാർ സൂചിപ്പിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more