1 GBP = 112.47
breaking news

ഒമൈക്രോൺ മൂന്നാമത്തെ കേസും ബ്രിട്ടനിൽ സ്ഥിരീകരിച്ചു; നാളെ മുതൽ ഫേസ് മാസ്കുകൾ നിർബന്ധം

ഒമൈക്രോൺ മൂന്നാമത്തെ കേസും ബ്രിട്ടനിൽ സ്ഥിരീകരിച്ചു; നാളെ മുതൽ ഫേസ് മാസ്കുകൾ നിർബന്ധം

ഒമൈക്രോൺ കൊറോണ വൈറസ് വേരിയന്റിന്റെ മൂന്നാമത്തെ കേസ് യുകെയിൽ കണ്ടെത്തിയതായി ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. മൂന്നാമതായി വൈറസ് സ്ഥിരീകരിച്ച വ്യക്തി ഇപ്പോൾ യുകെയിൽ ഇല്ലെങ്കിലും ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ സന്ദർശിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. ഇതനുസരിച്ച് അടുത്ത കോണ്ടാക്ടുകളെ കണ്ടെത്തി പരിശോധനകൾ ആരോഗ്യ വിഭാഗം ശക്തമാക്കിയുട്ടുണ്ട്. നേരത്തെ ചെംസ്ഫോർഡിലും നോട്ടിംഗ്ഹാമിലുമായി രണ്ട് കേസുകൾ കണ്ടെത്തിയിരുന്നു.

ഇംഗ്ലണ്ടിലെ കടകളിലും പൊതുഗതാഗതത്തിലും നിർബന്ധിത ഫേസ്മാസ്‌കുകൾ ഉൾപ്പെടെയുള്ള നടപടികൾ നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു. കൂടാതെ വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ 7-ഉം അതിനു മുകളിലുമുള്ള വിദ്യാർത്ഥികളോടും സ്കൂൾ ജീവനക്കാരോടും സന്ദർശകരോടും സാമുദായിക മേഖലകളിൽ മുഖം മറയ്ക്കാൻ ഉപദേശിക്കുന്നു.
ഇംഗ്ലണ്ടിലെ സെക്കൻഡറി സ്‌കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവയുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശിശു സംരക്ഷണ ക്രമീകരണങ്ങളിലെ ജീവനക്കാർക്കും ഈ നടപടി ബാധകമാണ്.

ഒമൈക്രോൺ വേരിയന്റ് ആദ്യം കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ നിന്ന് ലോകാരോഗ്യ സംഘടനയ്ക്ക് ബുധനാഴ്ചയാണ് കേസ് റിപ്പോർട്ട് ചെയ്തത്. കൂടുതൽ രാജ്യങ്ങളിൽ കേസുകൾ കണ്ടെത്തിയതോടെ ശക്തമായ നടപടികളാണ് ലോകരാജ്യങ്ങൾ സ്വീകരിക്കുന്നത്. അണുബാധയ്ക്കുള്ള സാധ്യത കൂടുതലായതിനാൽ ആറോളം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബ്രിട്ടൻ പ്രവേശനം നിഷേധിച്ചിരുന്നു.

തിങ്കളാഴ്ച, ജി 7 ആരോഗ്യ മന്ത്രിമാരുടെ അടിയന്തര യോഗം ചേരുമെന്ന് ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more