1 GBP = 106.56
breaking news

ഉത്തർപ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കില്ല; അഖിലേഷ് യാദവ്

ഉത്തർപ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കില്ല; അഖിലേഷ് യാദവ്

ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.തെരഞ്ഞടുപ്പ് പ്രചാരണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനം. രാഷ്രീയ ലോക്ദളുമായി സഖ്യം ഉറപ്പിച്ചെന്നും സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി.

പൂർണമായും പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻറെ ഭാഗമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തത്. ഇന്നലെ ആർഎൽഡി പ്രസിഡന്റ് ജയന്ത് ചൗധരി പ്രിയങ്കഗാന്ധിയെ കണ്ടതിന് പിന്നാലെയാണ് അഖിലേഷിൻറെ പ്രതികരണം. പതിനഞ്ച് സീറ്റിൽ കൂടുതൽ നൽകാനാവില്ലെന്ന എസ്പിയുടെ നിലപാടിൽ ആർഎൽഡിക്ക് അതൃപ്തി ഉണ്ടെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു കൂടിക്കാഴ്ച.

നിർണായകമായ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കുകയാണെങ്കിൽ അവിടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നത് ആകെ പ്രചാരണത്തെ ബാധിക്കുമെന്ന സാഹചര്യം ഒഴിവാക്കുകയാണ് എസ്.പിയുടെ ലക്ഷ്യം. ‍

അതേസമയം അഖിലേഷ് യാദവിൻറെ ജിന്നാ പരാമർശത്തിൽ രൂക്ഷ വിമർശനവമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. മഹാത്മഗാന്ധിയും പട്ടേലും ജിന്നയും സ്വാതന്ത്രത്തിനായി പോരാടിവരാണെന്ന പരാമ‍ർശം അപമാനകരമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിമ‌ർശിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more