1 GBP = 113.38
breaking news

മുല്ലപ്പെരിയാർ; നിയമപരമായ ഇടപെടലുകളിൽ സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷം

മുല്ലപ്പെരിയാർ; നിയമപരമായ ഇടപെടലുകളിൽ സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷം

മുല്ലപ്പെരിയാർ വിഷയത്തിൽ രാഷ്ട്രീയപരിഹാരം കാണുന്നതിൽ പിണറായി സർക്കാർ പരാജയമെന്ന് പ്രതിപക്ഷം. നിയമപരമായ ഇടപെടലുകളിൽ വീഴ്ച സംഭവിച്ചെന്ന് കെ ബാബു നിയമസഭയിൽ പറഞ്ഞു. കേരളം ചെയ്‍തത് നയതത്ര വിഡ്ഢിത്തമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ആരോപിച്ചു. സംസ്ഥാനത്തിന്റെ പൊതു താത്പര്യം തകർത്തതിൽ സർക്കാർ മാപ്പു പറയണമെന്നും അദ്ദേഹം നിയമസഭയിൽ ആവശ്യപ്പെട്ടു.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെസ്പിൽവേ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ റവന്യൂ – ജല വകുപ്പ് മന്ത്രിമാർ വിലയിരുത്തി. തമിഴ്നാട് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതനുസരിച്ചുള്ള ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. ആശങ്ക വേണ്ടെന്നും അതീവ ജാഗ്രത വേണമെന്നും റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more