1 GBP = 113.38
breaking news

ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് എ.കെ ആന്റണി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് എ.കെ ആന്റണി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് വരുന്നതില്‍ സന്തോഷമെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. ചെറിയാന്‍ ഫിലിപ്പിന്റെ പദവിയെ കുറിച്ച് പാര്‍ട്ടി തീരുമാനമെടുക്കും. രണ്ട് പതിറ്റാണ്ടുകാലം ഒപ്പം നിന്നിട്ടും ചെറിയാന്‍ ഫിലിപ്പ് സിപിഐഎം അംഗത്വമെടുത്തില്ലെന്നും അദ്ദേഹത്തിന്റെ തിരിച്ചുവരവ് പാര്‍ട്ടിക്കും അണികള്‍ക്കും കൂടുതല്‍ ആവേശം പകരുമെന്നും എ കെ ആന്റണി പറഞ്ഞു.

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു എകെ ആന്റണിയുടെ പ്രതികരണം. ‘ചെറിയാന്‍ ഫിലിപ്പ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് പോയെങ്കിലും ആദ്യരണ്ടുമൂന്നുവര്‍ഷത്തിനുള്ളില്‍ തന്നെ വ്യക്തിബന്ധം പഴയ നിലയിലായി. അദ്ദേഹം തിരിച്ച് പാര്‍ട്ടിയിലേക്ക് വരുന്നതില്‍ സന്തോഷമുണ്ട്.

സിപിഐഎമ്മില്‍ നിരവധി അവസരങ്ങള്‍ വന്നിട്ടും ചെറിയാന്‍ ഫിലിപ്പിന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അംഗത്വം എടുത്തിട്ടില്ല. 20 വര്‍ഷക്കാലം സിപിഐഎമ്മില്‍ മുതിര്‍ന്ന നേതാക്കളുമായും ഇടപെട്ടു. പക്ഷേ ആകെ കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് മാത്രമാണ് എടുത്തത്.അക്കാര്യം വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുകയാണ്’. എകെ ആന്റണി പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് പോകുമെന്ന വാര്‍ത്തകളും അഭ്യൂഹങ്ങളും നിലനില്‍ക്കുന്നതിനിടെയാണ് എ കെ ആന്റണിയുമായുള്ള കൂടിക്കാഴ്ചയും കോണ്‍ഗ്രസ് പ്രവേശനവും. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല. ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുമായി ചെറിയാന്‍ ഫിലിപ്പ് വേദി പങ്കിടുകയും ചെയ്തിരുന്നു.

രണ്ട് പതിറ്റാണ്ട് മുന്‍പാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടത് സഹയാത്രികനാകുന്നത്. അംഗത്വം ഇല്ലെങ്കിലും സിപിഐഎമ്മിന്റെ സജീവ സഹയാത്രികനായി തുടരുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി സിപിഐഎംഎം വേണ്ട പരിഗണന നല്‍കുന്നില്ല എന്ന പരാതിയെതുടര്‍ന്നാണ് പാര്‍ട്ടി മാറ്റം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more