1 GBP = 113.49
breaking news

മഴക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം, പ്ലസ് വൺ അഡ്മിഷന് അധിക സീറ്റ് അനുവദിക്കും ; മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങൾ

മഴക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം, പ്ലസ് വൺ അഡ്മിഷന് അധിക സീറ്റ് അനുവദിക്കും ; മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങൾ

കാലവർഷത്തിലും തുടർന്നുണ്ടായ ഉരുൾപൊട്ടലിലും ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് 5 ലക്ഷം ധന സഹായം നൽകുന്നതുൾപ്പെടെ നിർണായക തീരുമാനങ്ങളെടുത്ത് മന്ത്രി സഭാ യോഗം. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം ധന സഹായം നൽകാനും, ദുരന്തം ഉണ്ടായ വില്ലേജുകളെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കാനും യോഗത്തിൽ തീരുമാനമായി. പുറമ്പോക്ക് ഭൂമയിൽ താമസിച്ചിരുന്ന വീടും സ്ഥലവും നഷ്ടപ്പെട്ട ദുരന്തബാധിതർക്ക് 10 ലക്ഷം രൂപ നൽകും. സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കാനും മന്ത്രി സഭാ യോഗത്തിൽ തീരുമാനം.

പ്ലസ് വൺ അഡ്മിഷന് അധിക സീറ്റ് അനുവദിക്കും. ബാച്ചുകൾ ഷിഫ്റ്റ് ചെയ്യാനും താത്ക്കാലിക ബാച്ചുകൾ അനുവദിക്കാനുംതീരുമാനിച്ചു. നിലവിൽ സീറ്റുകൾ കുറവുള്ളിടങ്ങളിൽ 10% ആയി ഉയർത്തും. നിലവിൽ 20 ശതമാനം സീറ്റ് വർദ്ധനവ് ഏർപ്പെടുത്തിയ 7 ജില്ലകളിൽ സീറ്റിൻറെ ആവശ്യകത ഉണ്ടാവുകയാണെങ്കിൽ സർക്കാർ സ്കൂളുകളിൽ 10 ശതമാനം സീറ്റ് വർദ്ധനവ് അനുവദിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more