1 GBP = 106.56
breaking news

ടി20 ലോകകപ്പ് യോഗ്യതാ മത്സരം; ബംഗ്ലാദേശിനെ വീഴ്ത്തി സ്‌കോട്‌ലൻഡ്

ടി20 ലോകകപ്പ് യോഗ്യതാ മത്സരം; ബംഗ്ലാദേശിനെ വീഴ്ത്തി സ്‌കോട്‌ലൻഡ്

ടി20 ലോകകപ്പ് രണ്ടാം യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനെ ആറ് റൺസിന് തോൽപിച്ച് സ്‌കോട്‌ലൻഡ്. 141 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 20 ഓവറിൽ ഏഴ് വിക്കറ്റിന് 134 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സ്‌കോട്‌ലൻഡിന് വേണ്ടി ബ്രാഡ്‌ലി വീൽസ് മൂന്നും ക്രിസ് ഗ്രീവ്‌സ് രണ്ട് വിക്കറ്റും നേടി.

വൻ താരനിരയുമായി എത്തിയ ബംഗ്ലാദേശിന് 141 റൺസ് ലക്ഷ്യം നൽകിയ സ്‌കോട്‌ലൻഡ് എതിരാളികളെ 7 വിക്കറ്റ് നഷ്ടത്തിൽ 134 റൺസിന് വീഴ്ത്തുകയായിരുന്നു. സ്‌കോട്‌ലൻഡിന് വേണ്ടി ബാറ്റിംഗിൽ തിളങ്ങിയ ക്രിസ് ഗ്രീവ്സ് ബൗളിംഗിലും രണ്ട് വിക്കറ്റ് നേടി.

തുടക്കം മുതൽ സ്കോട്‍ലൻഡ് മികച്ച ബൗളിങ്‌ ആണ് നടത്തിയത്. സൗമ്യ സർക്കാരിനെയും ലിറ്റൺ ദാസിനെയും അവർ ആദ്യം തന്നെ പുറത്താക്കി. എന്നാൽ മൂന്നാം വിക്കറ്റിൽ വിക്കറ്റിൽ ഷാക്കിബും മുഷ്ഫിക്കുർ റഹിമും ചേർന്ന് ബംഗ്ലാദേശിനെ ജയിപ്പിക്കുമെന്ന് കരുതിയെങ്കിലും 47 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ രണ്ട് ഓവറുകളുടെ വ്യത്യാസത്തിൽ പുറത്താക്കി സ്കോട്‍ലാൻഡ് മികച്ച തിരിച്ചുവരവ് നടത്തി.

മുഷ്ഫിക്കുർ 36 പന്തിൽ 38 റൺസ് നേടിയപ്പോൾ ഷാക്കിബ് 28 പന്തിൽ 20 റൺസ് നേടി. അഫിഫ് ഹൊസൈനും(18), ക്യാപ്റ്റൻ മഹമ്മുദുള്ളയും(23) എന്നിവർ അവസാന ഓവറുകളിൽ പൊരുതിയെങ്കിലും വിജയം നേടാൻ കഴിഞ്ഞില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more