1 GBP = 106.75
breaking news

ബയോ ബബിൾ ദുഷ്കരം; ഗെയിൽ ഐപിഎലിൽ നിന്ന് പിന്മാറി

ബയോ ബബിൾ ദുഷ്കരം; ഗെയിൽ ഐപിഎലിൽ നിന്ന് പിന്മാറി

ഐപിഎൽ ബയോ ബബിളിലെ ജീവിതം ദുഷ്കരമെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ് കിംഗ്സിൻ്റെ വെസ്റ്റ് ഇൻഡീസ് സൂപ്പർ താരം ക്രിസ് ഗെയിൽ ഐപിഎലിൽ നിന്ന് പിന്മാറി. താരം ഇനി ഈ സീസണിൽ പഞ്ചാബിനൊപ്പം കളിക്കില്ല. ടി-20 ലോകകപ്പിനു മുൻപ് മാനസികമായി ഒരു തയ്യാറെടുപ്പ് ആവശ്യമായതിനാലാണ് ഐപിഎലിൽ നിന്ന് മടങ്ങുന്നതെന്ന് ഗെയിൽ അറിയിച്ചു.

“ബബിൾ ജീവിതം ദുഷ്കരമായതിനാൽ ക്രിസ് ഗെയിൽ ഐപിഎൽ ബയോ ബബിളിൽ നിന്ന് മടങ്ങുകയാണ്. ആദ്യം സിപിഎൽ ബബിളിലും പിന്നീട് ഐപിഎൽ ബബിളിലും ഭാഗമായിരുന്നതിനാൽ ടി-20 ലോകകപ്പിനു മുൻപ് മാനസികമായി ഉന്മേഷം വീണ്ടെടുക്കണമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.”= പഞ്ചാബ് കിംഗ്സ് അറിയിച്ചു.

42കാരനായ ഗെയിൽ രണ്ടാം പാദത്തിൽ രണ്ട് മത്സരങ്ങളാണ് കളിച്ചത്. എന്നാൽ, 15 റൺസ് മാത്രമേ അദ്ദേഹത്തിന് സ്കോർ ചെയ്യാൻ കഴിഞ്ഞുള്ളൂ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more