1 GBP = 106.18
breaking news

കോട്ടയത്ത്‌ ഭാര്യയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച ഭർത്താവും മരിച്ചു

കോട്ടയത്ത്‌ ഭാര്യയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച ഭർത്താവും മരിച്ചു

കോട്ടയം: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച ആയാംകുടി ഇല്ലിപ്പടിക്കൽ ചന്ദ്രൻ (69) ആണ് മരിച്ചത്.

സെപ്തംബർ 16-ാം തിയതി ഉച്ചക്ക് മൂന്ന് മണിയോടെയാണ് ആയാംകുടിയിലെ വീട്ടിൽ ക്രൂരമായ കൊലപാതകം നടന്നത്. അന്ന് സംഭവ സ്ഥലത്ത് വെച്ച് തന്നെ ഭാര്യ രത്‌നമ്മ മരിച്ചിരുന്നു. അന്ന് തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച ചന്ദ്രന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. അതിനിടെ ആണ് ഇന്നലെ രാത്രി 8.30 ന് മെഡിക്കൽ കോളേജിൽ വെച്ച് ചന്ദ്രനും മരിച്ചത്.

കുടുംബവഴക്കിനെ തുടർന്ന് ആണ് ചന്ദ്രൻ ഭാര്യ രത്നമ്മയെ വീടിനുള്ളിൽ വെച്ച് കുത്തി കൊലപ്പെടുത്തിയത്. റിട്ട. കെഎസ്ആർടിസി ജീവനക്കാരനാണ് മരിച്ച ചന്ദ്രൻ. ആയാംകുടി നാല് സെന്റ് കോളനിയിൽ ലില്ലി പടിക്കൽ ആണ് ഇവർ താമസിച്ചിരുന്നത്. വീടിനുള്ളിലെ കിടപ്പുമുറിയിൽ വെച്ചാണ് ഭാര്യയെ കുത്തി കൊലപ്പെടുത്തിയത്. ഇതേ മുറിയിൽ വെച്ച് തന്നെ ചന്ദ്രൻ വിഷം വിഷം കഴിച്ചു.  ബഹളം കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും രത്നമ്മ മരിച്ചിരുന്നു.

അന്ന് രാവിലെ മുതൽ തന്നെ വീട്ടിൽ ചന്ദ്രനും ഭാര്യയും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു. പലതവണ മകൾ അരുണിമ ഈ വിഷയത്തിൽ ഇടപെട്ട് തർക്കം പരിഹരിക്കാൻ ശ്രമിച്ചിരുന്നു. മൂന്നുതവണ വിഷയത്തിൽ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിച്ചതായി അരുണിമ പറയുന്നു. ഉച്ചയ്ക്ക് മുൻപായിരുന്നു ഈ തർക്കങ്ങൾ മുഴുവൻ ഉണ്ടായത്. അതിനുശേഷം പ്രശ്നങ്ങൾ അവസാനിച്ചതായിയിരുന്നു എന്നും അരുണിമ വ്യക്തമാക്കി.

അരുണിമ വീട്ടിൽ നിന്നും തൊട്ടടുത്ത വീട്ടിലേക്ക് പോയ സമയത്താണ് ക്രൂരമായ കൊലപാതകം നടന്നത്. രത്നമ്മ ബഹളം വെച്ചതിനെ തുടർന്ന് അരുണിമയും സമീപത്തുണ്ടായിരുന്ന പ്രദേശവാസികളും ഓടി എത്തുകയായിരുന്നു. എന്നാൽ വീട്ടിലെത്തിയപ്പോൾ വീട് പൂർണമായും അടച്ചിട്ട നിലയിലായിരുന്നു. കിടപ്പുമുറിയിലെ ജനൽ പുറത്തുനിന്ന് കുത്തിപ്പൊട്ടിച്ച അപ്പോഴാണ് കുത്തേറ്റ് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇതേത്തുടർന്ന് നാട്ടുകാർ സംഘംചേർന്ന് വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചുകയായിരുന്നു എന്ന്  ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻതന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രത്നമ്മ മരിച്ചിരുന്നു.

നാല് കുത്തുകൾ ആണ് രത്നമ്മ യുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചാണ് രത്നമ്മയെ പരിശോധിച്ചത്. പോസ്റ്റ് മോർട്ടം പരിശോധനയിൽ ഉൾപ്പെടെ ഇത് വ്യക്തമായിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്ന് സംഭവസ്ഥലം സന്ദർശിച്ചിരുന്നു . ചന്ദ്രൻ രത്നമ്മയെ കുത്താൻ ഉപയോഗിച്ച കത്തിയും അന്ന് വീടിനുള്ളിൽ നിന്ന് തന്നെ പൊലീസ് കണ്ടെടുത്തിരുന്നു. വിഷം സൂക്ഷിച്ചിരുന്ന കുപ്പിയും പോലീസ് തെളിവായി ശേഖരിച്ചിട്ടുണ്ട്.

സംഭവത്തിന്റെ ഞെട്ടലാണ് ആയാംകുടി നിവാസികൾ. പലതവണ വഴക്കുണ്ടാക്കും എങ്കിലും ഇങ്ങനെ ഒരു കൊലപാതകം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ചന്ദ്രന് മൂന്ന് മക്കൾ ആണ് ഉള്ളത്. അമ്പിളി, അനീഷ്, അരുണിമ. മരുമക്കൾ പരേതനായ രഞ്ജിത്ത്, ലക്ഷ്മി, പരേതനായ വിപിൻ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more