1 GBP = 113.38
breaking news

ഷാഫി പറമ്പിലിനെതിരെ യൂത്ത് കോൺഗ്രസിൽ പടയൊരുക്കം

ഷാഫി പറമ്പിലിനെതിരെ യൂത്ത് കോൺഗ്രസിൽ പടയൊരുക്കം

പ്രസിഡൻ്റ് ഷാഫി പറമ്പിലിനെതിരെ യൂത്ത് കോൺഗ്രസിൽ പടയൊരുക്കം. ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് പരാതി നൽകി. നിയോജക മണ്ഡലം ഭാരവാഹി നിയമനത്തിൽ ഗ്രൂപ്പ് വീതം വെപ്പെന്നാണ് പരാതി. ഷാഫിയെ പ്രസിഡൻ്റായി തുടരാൻ അനുവദിക്കരുതെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം രണ്ട് നിയോജക മണ്ഡലം കമ്മറ്റി നിയമനങ്ങൾ ദേശീയ നേതൃത്വം ഇടപെട്ട് മരവിപ്പിച്ചിരുന്നു.

സംസ്ഥാന ഭാരവാഹികളായ ഒരു വിഭാഗം ആളുകളാണ് രാഹുൽ ഗാന്ധിക്ക് കത്തയച്ചത്. ഷാഫി ഗ്രൂപ്പ് പ്രസിഡൻ്റായി തുടരുകയാണെന്നും അത് അവസാനിപ്പിക്കണമെന്നും കത്തിൽ ഇവർ ആവശ്യപ്പെടുന്നു. ഗ്രൂപ്പ് വീതം വെപ്പ് നടക്കുന്നു. അർഹതയുള്ളവരെ പുറത്തുനിർത്തി ഇഷ്ടക്കാരെ തിരുകിക്കയറ്റുന്നു. ഗ്രൂപ്പ് പ്രസിഡൻ്റായി തുടരാൻ ഷാഫി പറമ്പിലിനെ അനുവദിക്കരുതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more