1 GBP = 106.31

രസം വീട്ടിലുണ്ടാക്കാം, രുചികരമായി

രസം വീട്ടിലുണ്ടാക്കാം, രുചികരമായി

ഊണിന് എളുപ്പത്തിൽ തയാറാക്കാവുന്നൊരു ഒഴിച്ചു കറിയാണ് രസം. വളരെ എളുപ്പത്തിൽ രസം എങ്ങനെ തയാറാക്കാമെന്ന് നോക്കൂ…

  1. സാമ്പാറിനു വേവിച്ച പരിപ്പ് ഉൗറ്റിയെടുത്ത വെള്ളം — ഒന്നര ലീറ്റർ
  2. വാളൻ പുളി പിഴിഞ്ഞത് — 15 മില്ലി
  3. വെള്ളം — ആവശ്യത്തിന്
  4. മഞ്ഞൾപ്പൊടി — ഒരു ചെറിയ സ്പൂൺ
    മുളകുപൊടി — ഒന്നര ചെറിയ സ്പൂൺ
    കായം — അഞ്ചു ഗ്രാം
    ശർക്കര — അല്പം
    ജീരകം — അര ചെറിയ സ്പൂൺ
    ഉലുവ — കാൽ ചെറിയ സ്പൂൺ
    തക്കാളി അരിഞ്ഞത് — 50 ഗ്രാം
    കറിവേപ്പില — കുറച്ച്
    ഉപ്പ്—പാകത്തിന്
  5. തക്കാളി അരിഞ്ഞത് — 50 ഗ്രാം
  6. സാമ്പാർ വറവ് അരച്ചത് — രണ്ടു വലിയ സ്പൂൺ
  7. മല്ലിയില അരിഞ്ഞത് — 25 ഗ്രാം
  8. വെളിച്ചെണ്ണ — ഒരു വലിയ സ്പൂൺ
  9. കടുക് —അര ചെറിയ സ്പൂൺ
        വറ്റൽമുളക — നാല്
        കറിവേപ്പില — രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം 

  1. വാളൻപുളി വെള്ളത്തിൽ കലക്കി , നാലാമത്തെ ചേരുവ ചേർത്തു നന്നായി തിളപ്പിച്ചു വറ്റിച്ചു കുറുക്കുക. 
  2. സാമ്പാർ വറവ് അരച്ചതും ചേർത്തു നന്നായി പതഞ്ഞതിനുശേഷം മില്ലിയില അരിഞ്ഞതും ചേർക്കുക.
  3. വെളിച്ചെണ്ണ ചൂടാക്കി , ഒമ്പതാമത്തെ ചേരുവ വറുത്തതും ചേർത്തിളക്കുക .
  4. ആവശ്യമെങ്കിൽ അല്പം കുരുമുളകും  ചെറിയ  മല്ലിയിലയും ജീരകവും കറിവേപ്പിലയും ചേർത്ത്  വറുത്തു പൊടിച്ചത് ഒരു സ്പൂൺ ചേർത്താൽ രസം കൂടുതൽ രൂചി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more