1 GBP = 113.38
breaking news

പരസ്യകലഹങ്ങള്‍ക്കിടെ തിരുവനന്തപുരത്ത് ഇന്ന് യുഡിഎഫ് നേതൃയോഗം; ആര്‍എസ്പി-കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയും ഇന്ന്

പരസ്യകലഹങ്ങള്‍ക്കിടെ തിരുവനന്തപുരത്ത് ഇന്ന് യുഡിഎഫ് നേതൃയോഗം; ആര്‍എസ്പി-കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയും ഇന്ന്

കോണ്‍ഗ്രസില്‍ പരസ്യകലഹം തുടരുന്നതിനിടെ യുഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കോണ്‍ഗ്രസിലെ പരസ്യ ഏറ്റുമുട്ടലിലിലെ ആശങ്ക ഘടകകക്ഷികള്‍ മുന്നണിയോഗത്തില്‍ ഉന്നയിച്ചേക്കും.യുഡിഎഫ് യോഗത്തിന് മുന്നോടിയായി ആര്‍എസ്പിയുമായി കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും.

മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം വന്നതിന് ശേഷമുള്ള ആദ്യ സമ്പൂര്‍ണ യുഡിഎഫ് യോഗമാണ് ഇന്ന് നടക്കുന്നത്. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്താണ് യോഗം. കോണ്‍ഗ്രസിലെ പരസ്യകലഹം കെട്ടടങ്ങുന്നതിന് മുന്നേയാണ് യോഗം എന്നത് ശ്രദ്ധേയം. കോണ്‍ഗ്രസിലെ പരസ്യവിഴുപ്പലക്കലില്‍ ഘടകക്ഷികള്‍ പലരും അതൃപ്തരാണ്.

മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന ഘടകക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള കെപിസിസി അവലോകന റിപ്പോര്‍ട്ടില്‍ പാര്‍ട്ടിക്കെതിരായ പരാമര്‍ശങ്ങളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അതൃപ്തരാണ്. ഇക്കാര്യം ജോസഫ് വിഭാഗം മുന്നണി യോഗത്തില്‍ ഉയര്‍ത്തിക്കാട്ടും. കെ റെയില്‍ സംബന്ധിച്ച നിലപാടും യോഗത്തില്‍ ചര്‍ച്ചയാകും. യുഡിഎഫ് ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുന്‍ നിര്‍ത്തിയാകും ചര്‍ച്ച.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more