1 GBP = 113.38
breaking news

മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ പാർട്ടി അന്വേഷണ കമ്മീഷന് മുന്നിൽ ഇന്ന് ഹാജരാകും

മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ പാർട്ടി അന്വേഷണ കമ്മീഷന് മുന്നിൽ ഇന്ന് ഹാജരാകും

വിവാദങ്ങൾക്ക് ഇടയിൽ മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ പാർട്ടി അന്വേഷണ കമ്മീഷന് മുന്നിൽ ഇന്ന് ഹാജരാക്കും. ദേവികുളത്തെ പാർട്ടി സ്ഥാനർത്തിയായ അഡ്വ. എ രാജയെ എസ് രാജേന്ദ്രൻ പരാജയപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിലാണ് പാർട്ടി അന്വേഷണം പുരോഗമിക്കുന്നത്.

മണ്ഡലത്തിലെ സിപിഐഎം പ്രവർത്തകർ രാജേന്ദ്രനെതിരെ മൊഴി നൽകിയതയാണ് സൂചന. എന്നാൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുൻ എംഎൽഎ.അതേസമയം രാജേന്ദ്രനെതിരെ വ്യാപകമായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ പാർട്ടിനടപടി നേരിടേണ്ടിവരാനാണ് സാധ്യത. അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട്‌ ഉടൻ സമർപ്പിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more