1 GBP = 108.89
breaking news

കാൻസർ ചികിൽസാപദ്ധതി: ലളിത്​ മോദിക്കെതിരെ ലണ്ടനിൽ കേസ്​

കാൻസർ ചികിൽസാപദ്ധതി: ലളിത്​ മോദിക്കെതിരെ ലണ്ടനിൽ കേസ്​

ലണ്ടൻ: ഇന്ത്യൻ പ്രീമിയർ ലീഗ്​ (ഐ.പി.എൽ) സ്​ഥാപകനും ബിസിനസുകാരനുമായ ലളിത്​ മോദിക്കെതിരെ ഇംഗ്ലണ്ടിലെ ഹൈക്കോടതിയിൽ ഏഴ്​ മില്ല്യൻ ഡോളറി​‍െൻറ കേസ്​. മുൻ ഇന്ത്യൻ മോഡലും സിംഗപ്പൂർ ആസ്​ഥാനമായി പ്രവർത്തിക്കുന്ന സംരംഭകയുമായ ഗുർ​പ്രീത്​ ഗിൽ മാഗിനെ നിക്ഷേപതട്ടിപ്പ്​ നടത്തിയെന്ന കേസാണിതെന്ന്​ ‘ദി സണ്ടേ ടൈംസ്’​ റിപ്പോർട്ട്​ ചെയ്​തു. 

അതേസമയം ലളിത്​ മോദി ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്​. ‘ഇഓൺ കെയർ’ എന്ന പേരിലുള്ള ത​‍െൻറ കാൻസർ ചികിൽസാസംരത്തിൽ രണ്ട്​ മില്ല്യൻ ഡോളർ നിക്ഷേപിക്കാനായി ഗുർ​പ്രീത്​ ഗില്ലിനോട്​ ലളിത്​ മോദി ആവശ്യപ്പെടുകയായിരുന്നു. എലിസബത്ത്​ രാജ്​ഞിയുടെ മകൻ ആൻഡ്രൂ രാജകുമാരൻ, യു.എൻ മുൻ സെക്രട്ടറി ജനറൽ കോഫി അന്നൻ, യു.എ.ഇ ഉപപ്രധാനമന്ത്രി ശൈഖ്​ മൻസുർ ബിൻ സെയ്​ദ്​ ആൽനഹ്​യാൻ എന്നിവർ പദ്ധതിയുടെ പാട്രൻമാരാണെന്ന്​ ലളിത്​ മോദി തെറ്റിദ്ധരിപ്പിക്കുകയും ചെയ്​തു.

2018ൽ മരിച്ച ത​െൻറ ഭാര്യ മിനാലി​‍െൻറ കാൻസർ ചികിൽസക്കായി ഉപയോഗിച്ച സിംഗിൾ ഡോസ്​ റേഡിയോതെറാപ്പി രീതി ഉപയോഗപ്പെടുത്തുന്ന ആഗോള കാൻസർ കേന്ദ്രങ്ങളുടെ ശൃംഖല സ്​ഥാപിക്കുകയാണ്​ ലക്ഷ്യമെന്നാണ്​ മോദി വിശ്വസിപ്പിച്ചിരുന്നത്​. ഈ ചികിൽസാരീതി ഉപയോഗപ്പെടുത്തിയതിനാൽ ത​‍െൻറ ഭാര്യ ഏഴ്​ വർഷം കൂടി ജീവിച്ചു എന്ന്​ മോദി ഗുർപ്രീത്​ ഗില്ലിനെ വിശ്വസിപ്പിച്ചു. 2019ൽ സംരംഭം പൊളിഞ്ഞതിനെ തുടർന്നാണ്​​ അവർ നിയമനടപടി സ്വീകരിച്ചത്​. അടുത്ത വർഷം ആദ്യം കേസി​െൻറ വിചാരണ തുടങ്ങുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

എന്നാൽ പദ്ധതി നന്നായി നടന്നിരുന്നുവെന്നും നിരവധി രോഗികൾക്ക്​ വിജയകരമായ കാൻസർ ചികിൽസ നൽകിയിരുന്നുവെന്നും മോദിയുടെ അഭിഭാഷകൻ പറയുന്നു. ആവശ്യമായ ഫണ്ട്​ സമാഹരിക്കാൻ കഴിയാതായതോടെ കമ്പനി പാപ്പരാവുകയായിരുന്നുവെത്രേ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more