1 GBP = 106.59
breaking news

ഓണ സംഗീത ആൽബം ‘പൊൻചിങ്ങനിലാവ്’ റിലീസിന് അണിഞ്ഞൊരുങ്ങി!

ഓണ സംഗീത ആൽബം ‘പൊൻചിങ്ങനിലാവ്’ റിലീസിന് അണിഞ്ഞൊരുങ്ങി!

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

അര നൂറ്റാണ്ടിലേറെയായി മലയാളികളുടെ ഹൃദയത്തിൽ ആർദ്രസംഗീതത്തിന്റെ തേൻമഴ പൊഴിയ്‌ക്കുന്ന ഭാവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ അനുഗൃഹീത സ്വരമാധുരിയിൽ 2021 ലെ ഏറ്റവും പുതിയ ഓണ സംഗീത ആൽബം പൊൻചിങ്ങനിലാവ് – റിലീസാവുകയാണ്.

കവിയും ഗാനരചയിതാവുമായ ശ്രീ. പാപ്പച്ചൻ കടമക്കുടി രചിച്ച മനോഹരമായ ഗാനത്തിന് ഈണം നല്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ ശ്രീ. മൊഹ്സിൻ കുരിക്കളാണ്. ജയചന്ദ്രനോടൊപ്പം അലീഷ ബിനു, ആലില മുരളി എന്നീ യുവ ഗായികമാരും പാടുന്നു.

ശ്രീ. മനോജ്. കെ. സേതു ചിത്രീകരണ സംവിധാനം നിർവഹിച്ച പൊൻചിങ്ങനിലാവ് സംഗീത ആൽബം യു. കെ യിലെ സൗത്താംപ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജെ. എൻ. എൽ സ്റ്റുഡിയോയുടെ ബാനറിൽ ശ്രീ. ജയ്സൻ ബത്തേരിയാണ് നിർമ്മിച്ചിരിക്കുന്നത്.

പൊണോണത്തെ പൂവിളിയോടെ വരവേല്ക്കാനായി 2021 ആഗസ്റ്റ് 12 ന് വ്യാഴാഴ്ച അത്തം നാളിലാണ് പൊൻചിങ്ങനിലാവ് ആസ്വാദകർക്കായി പുറത്തിറക്കുന്നത് എന്ന് നിർമ്മാതാവ് ജയ്സൻ ബത്തേരി വാർത്താ സമ്മേളത്തിൽ പ്രഖ്യാപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more