1 GBP = 106.51

എ ലെവലിൽ നൂറുമേനി വിളയിച്ച് മലയാളി വിദ്യാർത്ഥികൾ; സൗത്ത് ഈസ്റ്റിൽ നിന്നും ഫൈവ് എ സ്റ്റാർ കരസ്ഥമാക്കി ഇഎംപീരിയൽ മെഡിസിൻ കോളേജിൽ അഡ്മിഷൻ നേടി ഐവിൻ ജോസ്

എ ലെവലിൽ നൂറുമേനി വിളയിച്ച് മലയാളി വിദ്യാർത്ഥികൾ; സൗത്ത് ഈസ്റ്റിൽ നിന്നും ഫൈവ് എ സ്റ്റാർ കരസ്ഥമാക്കി ഇഎംപീരിയൽ മെഡിസിൻ കോളേജിൽ അഡ്മിഷൻ നേടി ഐവിൻ ജോസ്

ലണ്ടൻ: എ ലെവലിൽ ഇക്കുറിയും മലയാളി കുട്ടികളുടെ വിജയഗാഥ തുടരുകയാണ്. സൗത്ത് ഈസ്റ്റിൽ നിന്നും ഇർവിൻ ജോസിന്റെ വിജയമാണ് മലയാളികൾക്ക് അഭിമാനമാകുന്നത്.ഫൈവ്എ സ്റ്റാർ നേടി ഇഎംപീരിയൽ കോളേജിൽ പ്രവേശനം നേടിയിരിക്കുകയാണ് മലയാളിയായ ഐവിൻ ജോസ്.

ബാർനെറ്റിലെ ക്വീൻ എലിസബത്ത് ഗ്രാമർ സ്‌കൂൾ വിദ്യാർത്ഥിയായ ഐവിൻ മാത്‍സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ്, ഇ പി ക്യു എന്നിവയ്ക്കാണ് എ സ്റ്റാർ നേടിയത്. ഇതിനോടൊപ്പം തന്നെ വിദ്യാർത്ഥികളും അധ്യാപകരും വോട്ട് ചെയ്ത് സ്‌കൂൾ ക്യാപ്റ്റനായി ഐവിനെ തിരഞ്ഞെടുത്തിരുന്നു. യുകെ റോയൽ കോളേജ് സയൻസ് ചലഞ്ചിൽ ഇൻഡിവിജുവൽ കാറ്റഗറിയിലും ഓവറാൾ സ്‌കൂൾ കാറ്റഗറിയിലും ഒന്നാമതെത്തി അഞ്ഞൂറ് പൗണ്ട് കാഷ് പ്രൈസും ഫൈവ്സമ്മാനമായി നേടിയിരുന്നു. സമ്മാനദാനത്തിന്റെ അന്നേദിവസം തന്നെ സ്‌കൂൾ സീനിയർ കാറ്റഗറിയിൽ അവാർഡുകൾ ലഭിച്ചതിനാലും സ്‌കൂൾ ക്യാപ്റ്റൻ എന്ന നിലയിൽ വോട്ട് ഓഫ് താങ്ക്സ് നൽകേണ്ടതിനാലും ഐവിന്റെ പിതാവാണ് സമ്മാനം ഏറ്റു വാങ്ങിയത്.

പിയാനോയിലും വയലിനിലും പ്രാവീണ്യം നേടിക്കൊണ്ടിരിക്കുന്ന ഐവിൻ ചർച്ച് ക്വായറിലെ വയലിനിസ്റ്റ് കൂടിയാണ്. കവിതാ രചനയിൽ പ്രാവീണ്യമുള്ള ഇർവിന്റെ പ്രസിദ്ധീകരിച്ച രചനകൾ ബ്രിട്ടീഷ് ലൈബ്രറി ശേഖരത്തിലും കാണാൻ കഴിയും. യുകെ മലയാളികളുടെ പ്രധാന വേദിയായ യുക്മ റീജിയണൽ ദേശീയ കലാകായിക മേളകളിൽ നിരവധി സമ്മാനങ്ങൾ ഈ മിടുക്കൻ നേടിയിട്ടുണ്ട്.

പാലാ രാമപുരം സ്വദേശിയായ ജോസ് പി എം ന്റെയും ബിന്ദുമോൾ ജോസിന്റെയും മൂത്ത പുത്രനായ ഐവിൻ ജോസിന് ഒരു അനുജൻ കൂടിയുണ്ട്. അനുജൻ ലൗവിൻ ജോസ് ലാങ്ലി ഗ്രാമർ സ്‌കൂൾ വിദ്യാർത്ഥിയാണ്. 2001 ൽ യുകെയിലെത്തിയ പിതാവ് ജോസ് പി എം സോഫ്റ്റ്‌വെയർ അനലിസ്റ്റായി ജോലി ചെയ്യുകയാണ്. യുക്മ ഭാരവാഹിയായി പ്രവർത്തിച്ചിരുന്ന ജോസ് പി എംആണ് യുക്മ കലാ കായിക മേളകൾക്ക് സോഫ്റ്റ് വെയർ രൂപകല്പന ചെയ്തിരിക്കുന്നത്. മാതാവ് ബിന്ദുമോൾ ജോസ് കാർഡിയോളജിയിൽ സ്പെഷ്യലിസ്റ്റ് നേഴ്‌സായി ജോലി നോക്കുകയാണ്. ലണ്ടൻ ഈലിങ്ങിലാണ് ജോസ് പി എമ്മിന്റെ കുടുംബം താമാസമാക്കിയിരിക്കുന്നത്. ഇർവിൻ ജോസിന്റെ വിജയത്തിൽ യുക്മ ദേശീയ ദേശീയ അദ്ധ്യക്ഷൻ മനോജ്‌കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റിയൻ, യുക്മ സൗത്ത് ഈസ്റ്റ് പ്രസിഡന്റ് ആന്റണി എബ്രഹാം എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more