- ഇന്ത്യ–ബ്രിട്ടൻ ബന്ധം ശക്തിപ്പെടുത്താൻ ചർച്ച; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കേറ്റ് രാജകുമാരിയും
- റസ്സൽ ബ്രാൻഡിന്റെ ജയിൽ സന്ദേശം സംപ്രേഷണം ചെയ്ത മാധ്യമങ്ങൾക്കെതിരെ ലേബർ പാർട്ടി നേതാവ് ലൂസി പവൽ
- സ്റ്റോർബ്രിഡ്ജിൽ ജലവിതരണം നിലച്ചു; 8,500 വീടുകളും സ്ഥാപനങ്ങളും ദുരിതത്തിൽ; കുടിവെള്ളത്തിനായി നീണ്ട നിരകൾ
- ജിഎംഎ മലയാളി എംപവർമെന്റ് ഫോറം നവംബർ 22-ന്: കുടിയേറ്റം, ട്രേഡ് യൂണിയൻ അവകാശങ്ങൾ, പൗരജീവിതം, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ വിദഗ്ധർ സംസാരിക്കുന്നു
- യുവാക്കളെ തൊഴിൽരഹിത ആനുകൂല്യങ്ങളിൽ നിന്ന് ജോലിയിലേക്ക് എത്തിക്കാൻ വൻ പരിഷ്കാരം; 2036ഓടെ 4.4 ലക്ഷം പേർക്ക് തൊഴിൽ ലക്ഷ്യം
- യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ബ്രിട്ടൻ; ഭാവി നയങ്ങൾ അടുത്ത മാസം പ്രഖ്യാപിക്കുമെന്ന് ആൻഡി ബേൺഹാം
- ബ്രിട്ടീഷ് പോലീസിൽ നിഷ്പക്ഷത ഉറപ്പാക്കാൻ പുതിയ മാർഗനിർദേശങ്ങൾ; ‘രണ്ടുതരം നീതി’ ആരോപണങ്ങൾക്കെതിരെ ഷബാന മഹ്മൂദ്
അതിരാണിപ്പാടത്തിൻ്റെ കഥാകാരൻ എസ് കെ പൊറ്റെക്കാട്ട് ഓർമ്മയായിട്ട് 39 വർഷം – ലേഖനം – റജി നന്തികാട്ട്
- Aug 08, 2021
നമ്മുടെ സ്വീകരണമുറികളിൽ ടിവി സ്ഥാനം പിടിക്കുന്നതിനും ഇന്റർനെറ്റിന്റെ ആവിർഭാവത്തിനും മുൻപ് എന്തിന് അധികം ലോക രാജ്യങ്ങളുടെ അതിർത്തികൾ അടയാളപ്പെടുത്തിയ മാപ്പ് പോലും ലഭ്യം ആകാതിരുന്ന കാലത്ത് ഒരാൾ അതും കപ്പലിൽ ലോക രാജ്യങ്ങൾ കാണാനും അവിടങ്ങളിലെ ജനങ്ങളോട് ചേർന്ന് അവരിലൊരാളെ പോലെ ജീവിതം മനസിലാക്കാനും പഠിക്കാനും ശ്രമിച്ചു. അങ്ങനെ താൻ കണ്ടതും അനുഭവിച്ചതുമായ വിവരങ്ങൾ സുന്ദരമായ ഭാഷയിൽ മലയാളത്തിന് നൽകിയ എസ് കെ പൊറ്റെക്കാട്ട് വിട പറഞ്ഞിട്ട് 39 വർഷം.
എസ് കെ പൊറ്റെക്കാട്ടിന്റെ കർമ്മ മണ്ഡലം വിപുലമായിരുന്നു. അദ്ധ്യാപകനായും രാഷ്ട്രീയക്കാരനായും കഥാകൃത്തായും ഏറെ പ്രസിദ്ധി നേടിയെങ്കിലും മലയാളികൾക്ക് ഏറെ ഇഷ്ടം അദ്ദേഹത്തിലെ സഞ്ചാരിയെ ആയിരുന്നു. യാത്രക്ക് വേണ്ടി മാത്രം യാത്ര നടത്തുകയും യാത്രയിലെ അനുഭവങ്ങൾ അവിടുത്തെ കാഴ്ചകളോട് ചേർത്ത് സ്വന്തം ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തി എഴുതുന്നതാണ് യഥാർഥ യാത്രാവിവരണം എന്ന് അദ്ദേഹം വിശ്വസിച്ചു. അങ്ങനെ ഒരു യാത്രാ വിവരണത്തിന്റെ അനുഭവ പ്രത്യക്ഷം മലയാളിക്ക് ലഭിച്ചത് എസ് കെ പൊറ്റെക്കാട്ടിന്റെ യാത്രാക്കുറിപ്പുകളിലൂടെയാണ്. അദ്ദേഹത്തിന്റെ യാത്രാക്കുറിപ്പുകളിലെ ഈ അനുഭവ ധന്യതയാണ് വായനക്കാരനെ അദ്ദേഹത്തിന്റെ രചനകൾ വീണ്ടും വീണ്ടും വായിക്കുവാൻ പ്രചോദിപ്പിക്കുന്നതും അവനെയും ഒരു സഞ്ചാരി ആക്കുവാനും കാരണമാകുന്നത്.
1913 മാർച്ച് 14 കോഴിക്കോട് ജനിച്ചു. അച്ഛൻ കുഞ്ഞിരാമൻ പൊറ്റെക്കാട്ട് ഒരു ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു. അമ്മ കിട്ടൂലി. കോഴിക്കോട് ചാലപ്പുറം ഗണപത് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി കോളേജിൽ നിന്നും ഇന്റർമീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ ഗുജറാത്തിവിദ്യാലയത്തിൽ 1937-1939 വർഷങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. ഇക്കാലത്താണ് അദ്ദേഹത്തിന് യാത്രകളിൽ താല്പര്യം ജനിച്ചത്. 1939ൽ ത്രിപുരയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കുവാൻ ജോലി രാജി വെച്ചു. സമ്മേളനത്തിൽ പങ്കെടുത്തത്തിന് ശേഷം ബോംബയ്ക്ക് പോയി. ആ യാത്രയിൽ നിന്നാണ് പിൽക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്. കുറച്ചു കാലം ബോംബേയിൽ പല ജോലികൾ ചെയ്തു. ആദ്യമായി കാശ്മീരിലേക്കാണ് യാത്രപോയത്. ഇന്ത്യയിലുടനീളം സഞ്ചരിക്കുവാൻ ഈ കാലയളവിൽ അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. 1949ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ്. കെയുടെ സംഭാവനകൾ വിലപ്പെട്ടതാണ്.
യാത്രാവിവരണങ്ങൾ എഴുതുന്നതിന് മുൻപ് തന്നെ സാഹിത്യ രചനകൾ പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. പതിനഞ്ചാം വയസ്സിൽ കോഴിക്കോട് സാമൂതിരി കോളേജ് മാഗസിനിൽ വന്ന ‘രാജനീതി’ ആയിരുന്നു ആദ്യം പ്രസിദ്ധീകരിച്ച കഥ. 1929-ൽ കോഴിക്കോട്ടുനിന്നുള്ള ആത്മവിദ്യാകാഹളത്തിൽ ‘മകനെ കൊന്ന മദ്യം’ എന്ന ഒരു കവിത പ്രസിദ്ധപ്പെടുത്തി. 1931-ൽ എറണാകുളത്തുനിന്നു മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള ദീപം എന്ന മാസികയിൽ ‘ഹിന്ദു മുസ്ലിം മൈത്രി’ എന്ന കഥയും പുറത്തു വന്നു. ഇരുപത്തിയൊന്നാം വയസ്സിൽ എഴുതിയ ‘വൈദ്യുതിശക്തി’ എന്ന കഥ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽപ്രസിദ്ധീകരിച്ചു. തുടർന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ തുടർച്ചയായി കഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങി. 1939-ൽ ബോംബേയിൽ വച്ചാണ് ആദ്യത്തെ നോവൽ ‘നാടൻപ്രേമം’ എഴുതുന്നത്. കാല്പനികഭംഗിയാർന്ന ഈ രചന ഇദ്ദേഹത്തിന് മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം സ്ഥാനം നേടിക്കൊടുത്തു.1940ൽ മലബാറിലേക്കുള്ള തിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന്റെ കഥ പറയുന്ന ‘വിഷകന്യക’ പ്രസിദ്ധീകരിച്ചു. മദിരാശി സർക്കാരിന്റെ പുരസ്കാരം ഈ നോവലിന് ലഭിച്ചു. കോഴിക്കോട് മിഠായി തെരുവിൻറെ കഥ പറഞ്ഞ ‘ഒരു തെരുവിന്റെ കഥ’ യ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (1962), അതിരാണി പാടത്തിന്റെ കഥ പറഞ്ഞ ‘ഒരു ദേശത്തിൻറെ കഥ’ യ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും (1973), സാഹിത്യപ്രവർത്തക സഹകരണ സംഘം അവാർഡും (1977), ജ്ഞാനപീഠ പുരസ്കാരവും (1980) ലഭിച്ചു. പത്തു നോവലുകളും മുപ്പത് ചെറുകഥാ സമാഹാരങ്ങളും ഇരുപത് യാത്രാവിവരണങ്ങളും കൂടാതെ അദ്ദേഹത്തിന്റെ ആത്മകഥ ‘എന്റെ വഴിയമ്പലങ്ങൾ’ എന്ന കൃതിയും നർമ്മ ലേഖനങ്ങളുടെ സമാഹാരങ്ങളായ ‘പൊന്തക്കാടുകൾ’, ‘ഗദ്യമേഖല’ എന്നീ കൃതികളും അദ്ദേഹം കൈരളിക്ക് സംഭാവന ചെയ്തു.
എസ് കെ പൊറ്റേക്കാടിൻറെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ളീഷ് റഷ്യൻ ഇറ്റാലിയൻ ജർമ്മൻ എന്നീ വിദേശ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ദേശത്തിൻറെ കഥ എന്ന നോവലിൻറെ ഇംഗ്ളീഷ് വിവർത്തനം Tales of Athiranippadam എന്ന പേരിൽ Orient Black Swan പുറത്തിറക്കിയിട്ടുണ്ട്. ചില ചെറുകഥകളുടെ വിവർത്തനം The story of the time piece എന്ന പേരിൽ നിയോഗി ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ അമ്പതോളം കൃതികൾ സുബ്ബയ്യ രാജശേഖർ ( സുര) തമിഴിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാടൻ പ്രേമം, മൂടുപടം,പുള്ളി മാൻ,ഞാവൽപ്പഴങ്ങൾ എന്നീ കൃതികൾ സിനിമയാക്കിയിട്ടുണ്ട്.
രാഷ്ട്രീയത്തിലും അദ്ദേഹം താൽപ്പര്യം കാണിച്ചിരുന്നു. സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. 1957ൽ തലശ്ശേരിയിൽ നിന്നും ലോകസഭയിലേക്കു മൽസരിച്ചെങ്കിലും 1000 വോട്ടിനു പരാജയപ്പെട്ടു. പിന്നീട് 1962ൽ തലശ്ശേരിയിൽ നിന്നു തന്നെ സുകുമാർ അഴീക്കോടിനെ 66,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി ലോകസഭയിലേക്കു പൊറ്റെക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിലൂടെ ലോക്സഭയിലെത്തിയ അപൂർവ്വം സാഹിത്യകാരന്മാരിൽ ഒരാളായിരുന്നു പൊറ്റെക്കാട്ട്.
മാഹി സ്വദേശിനി ആയ ജയവല്ലിയായിരുന്നു പൊറ്റെക്കാട്ടിന്റെ ഭാര്യ. 1950-ലായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ ഇവർക്ക് നാലുമക്കളുണ്ടായി – രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും. 1980-ലുണ്ടായ ജയവല്ലിയുടെ മരണം പൊറ്റെക്കാട്ടിനെ തളർത്തി. കടുത്ത പ്രമേഹബാധിതൻ കൂടിയായിരുന്ന അദ്ദേഹം, മസ്തിഷ്കാഘാതത്തെത്തുടർന്ന് 1982 ഓഗസ്റ്റ് 6-ന് കോഴിക്കോട്ടുവച്ച് അന്തരിച്ചു. 69 വയസ്സായിരുന്നു . മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
Latest News:

ഇന്ത്യ–ബ്രിട്ടൻ ബന്ധം ശക്തിപ്പെടുത്താൻ ചർച്ച; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാര...
ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ദീർഘകാല സൗഹൃദവും ഉഭയകക്ഷി ബന്ധവും കൂടുതൽ ശക്തിപ്പെടുത്തുന...UK NEWS
റസ്സൽ ബ്രാൻഡിന്റെ ജയിൽ സന്ദേശം സംപ്രേഷണം ചെയ്ത മാധ്യമങ്ങൾക്കെതിരെ ലേബർ പാർട്ടി നേതാവ് ലൂസി പവൽ
ലണ്ടൻ: ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ബ്രിട്ടീഷ് ഹാസ്യനടൻ റസ്സൽ ബ്രാൻഡിന്റെ സന്ദ...Breaking News
സ്റ്റോർബ്രിഡ്ജിൽ ജലവിതരണം നിലച്ചു; 8,500 വീടുകളും സ്ഥാപനങ്ങളും ദുരിതത്തിൽ; കുടിവെള്ളത്തിനായി നീണ്ട ന...
ലണ്ടൻ: ബ്രിട്ടനിലെ വെസ്റ്റ് മിഡ്ലാൻഡ്സിലെ സ്റ്റോർബ്രിഡ്ജിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് 8,500 വീടു...UK NEWS
കാർഡിഫ് ബോയ്സ് ക്ലെബ്ബിന്റെ ഒന്നാമത് ഓൾ യുകെ റമ്മി ടൂർണമെന്റ് നവംബർ 21ന്
കാർഡിഫ്: കാർഡിഫ് ബോയ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒന്നാമത് ഓൾ യുകെ റമ്മി ടൂർണമെന്...Associations
ജിഎംഎ മലയാളി എംപവർമെന്റ് ഫോറം നവംബർ 22-ന്: കുടിയേറ്റം, ട്രേഡ് യൂണിയൻ അവകാശങ്ങൾ, പൗരജീവിതം, കുട്ടികളു...
ഗ്ലോസ്റ്റർ: ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ (GMA), യുക്മ യൂത്ത് (UUKMA Youth) എന്നിവയുമായി സഹകരിച്ച...Associations
മയിൽപ്പീലി സ്കോളർഷിപ്പ് മറ്റ് സംസ്ഥാനങ്ങളിലേക്ക്: ആദ്യഘട്ടം ഡൽഹിയിൽ, ഉൾപ്പെടുത്തുക പൊതുവിജ്ഞാന ചോദ്യ...
കോഴിക്കോട്: വിവാദങ്ങൾക്ക് ഇടയിൽ ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ മയിൽപ്പീലി സ്കോളർഷിപ്പ് മറ്റ് സംസ്...Kerala
മാസപ്പടി കേസ്: വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കാൻ ED, മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് നോട്ടീസ...
കൊച്ചി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കാൻ ഇഡി. പി ...Kerala
നെഹ്റുവിനും ഗാന്ധിക്കും നാക്കുകൊണ്ട് മാത്രം പ്രകീര്‍ത്തനങ്ങള്‍, വി ഡി സതീശന്റേത് സവര്‍ക്കര്‍ സര്‍ക്...
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ആറ് മാസം പിന്നിടുന്ന വേളയില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശന...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- കാർഡിഫ് ബോയ്സ് ക്ലെബ്ബിന്റെ ഒന്നാമത് ഓൾ യുകെ റമ്മി ടൂർണമെന്റ് നവംബർ 21ന് കാർഡിഫ്: കാർഡിഫ് ബോയ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒന്നാമത് ഓൾ യുകെ റമ്മി ടൂർണമെന്റ് നവംബർ 21ന് നടക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റമ്മി പ്രേമികളെയും സുഹൃത്തുക്കളെയും ഒരുമിച്ചുകൂട്ടി സൗഹൃദത്തിന്റെയും ആവേശത്തിന്റെയും മനോഹരമായ വേദിയൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിയുടെ രജിസ്ട്രേഷൻ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിക്കും. കേരളത്തിന്റെ തനത് രുചികൾ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന ഭക്ഷണപാനീയങ്ങളും ഉച്ചയ്ക്ക് 12 മണി മുതൽ ലഭ്യമായിരിക്കും. കേരളീയ ഭക്ഷണവിഭവങ്ങളുടെ രുചിക്കൂട്ടുകൾക്കൊപ്പം സൗഹൃദവും സന്തോഷവും പങ്കുവെക്കാനുള്ള അവസരവും സംഘാടകർ ഒരുക്കുന്നുണ്ട്. ടൂർണമെന്റ്
- ജിഎംഎ മലയാളി എംപവർമെന്റ് ഫോറം നവംബർ 22-ന്: കുടിയേറ്റം, ട്രേഡ് യൂണിയൻ അവകാശങ്ങൾ, പൗരജീവിതം, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ വിദഗ്ധർ സംസാരിക്കുന്നു ഗ്ലോസ്റ്റർ: ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ (GMA), യുക്മ യൂത്ത് (UUKMA Youth) എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജിഎംഎ മലയാളി എംപവർമെന്റ് ഫോറം 2026 നവംബർ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ ഗ്ലോസ്റ്ററിലെ ബെന്താം & വിറ്റ്കോംബ് വില്ലേജ് ഹാളിൽ നടക്കും. അറിയുക • ശാക്തീകരിക്കുക • മുന്നേറുക എന്ന ആശയത്തിൽ ഒരുക്കുന്ന ഫോറത്തിൽ, യുകെയിലെ മലയാളി സമൂഹത്തിൽ നിന്നുള്ള നാല് പ്രമുഖ വ്യക്തികൾ, ബ്രിട്ടനിൽ ജീവിതം കെട്ടിപ്പടുക്കുന്ന കുടുംബങ്ങളെ ഏറ്റവുമധികം ബാധിക്കുന്ന വിഷയങ്ങളിൽ പ്രായോഗിക
- മയിൽപ്പീലി സ്കോളർഷിപ്പ് മറ്റ് സംസ്ഥാനങ്ങളിലേക്ക്: ആദ്യഘട്ടം ഡൽഹിയിൽ, ഉൾപ്പെടുത്തുക പൊതുവിജ്ഞാന ചോദ്യങ്ങൾ കോഴിക്കോട്: വിവാദങ്ങൾക്ക് ഇടയിൽ ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ മയിൽപ്പീലി സ്കോളർഷിപ്പ് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ സംഘാടകർ. കേരളത്തിൽ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് സംഘപരിവാർ സംഘടനയുടെ പുതിയ നീക്കം. ആദ്യഘട്ടത്തിൽ ഡൽഹിയിൽ നടത്താനാണ് തീരുമാനമെന്ന് ‘മയിൽപ്പീലി’ മാനേജിംഗ് എഡിറ്റർ കെ.പി. ബാബുരാജ് പറഞ്ഞു. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കാണ് പരീക്ഷ. അതേസമയം മയിൽപ്പീലി സംഘടിപ്പിച്ച സ്കോളർഷിപ്പ് പരീക്ഷ റദ്ദാക്കിയ വിദ്യാഭ്യാസ വകുപ്പ് നടപടിക്കെതിരെ ദേശീയ അധ്യാപക പരിഷത്ത് നിയമനടപടിക്കൊരുങ്ങുകയാണ്. പരീക്ഷയുടെ ചോദ്യങ്ങളിൽ വർഗീയതയോ അപാകതകളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ
- മാസപ്പടി കേസ്: വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കാൻ ED, മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് നോട്ടീസ് കൊച്ചി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ്ടും ചോദ്യം ചെയ്യലിലേക്ക് കടക്കാൻ ഇഡി. പി എ മുഹമ്മദ് റിയാസ് എംഎൽഎയുടെ സുഹൃത്തുക്കളായ വാരിസ്, നന്ദുലാൽ, നിഖിൽ അടക്കമുള്ളവർക്ക് നോട്ടീസ് നൽകി. കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആദ്യ ഇസിഐആറിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം അവസാനം ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഹൈകോടതി സ്റ്റേ ചെയ്തത് വിജിലൻസ് കേസിന്റെ നടപടികൾ മാത്രമെന്നാണ് ഇഡി പറയുന്നത്. കേസിൽ ആദ്യ ഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കും. നേരത്തെ ടി വീണയെ
- നെഹ്റുവിനും ഗാന്ധിക്കും നാക്കുകൊണ്ട് മാത്രം പ്രകീര്‍ത്തനങ്ങള്‍, വി ഡി സതീശന്റേത് സവര്‍ക്കര്‍ സര്‍ക്കാര്‍: ബിനോയ് വിശ്വം തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ആറ് മാസം പിന്നിടുന്ന വേളയില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഐ. വി ഡി സതീശന്റേത് സവര്‍ക്കര്‍ സര്‍ക്കാരാണെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍ അഭിപ്രായ ഐക്യമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി കോണ്‍ഗ്രസിന്റേത് നെഹ്റുവിന്റേയും ഗാന്ധിയുടേയും പ്രത്യയശാസ്ത്രമെന്ന് പറയുമ്പോഴും വി ഡി സതീശന് സര്‍ക്കാര്‍ അതില്‍ നിന്ന് എത്ര ദൂരെയാണ് നില്‍ക്കുന്നതെന്ന് ബിനോയ് വിശ്വം ചോദിച്ചു. നെഹ്റുവിനും ഗാന്ധിക്കും നാക്കുകൊണ്ട് മാത്രം പ്രകീര്‍ത്തനങ്ങളും പ്രശംസയും നല്‍കുകയാണ്. സവര്‍ക്കര്‍ക്ക് മാന്യത കല്‍പ്പിക്കുന്നുവെന്നും അദ്ദേഹം
യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖർക്ക് വിശിഷ്ട സേവന പുരസ്കാരങ്ങൾ; മന്ത്രി പി. സി. വിഷ്ണുനാഥ് ആദരിച്ചു……. ഡോ. ബിജു പെരിങ്ങത്തറ, മനോജ് പിള്ള, അലക്സ് വർഗീസ്, കുര്യൻ ജോർജ്ജ്, സ്മിത ബാബു തോട്ടം, റെയ്മോൾ നിധീരി എന്നിവർക്ക് ആദരം; യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനവേദിയിൽ നേതൃത്വമികവിനും ദീർഘകാല സംഘടനാ സേവനത്തിനും അംഗീകാരം /
യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖർക്ക് വിശിഷ്ട സേവന പുരസ്കാരങ്ങൾ; മന്ത്രി പി. സി. വിഷ്ണുനാഥ് ആദരിച്ചു……. ഡോ. ബിജു പെരിങ്ങത്തറ, മനോജ് പിള്ള, അലക്സ് വർഗീസ്, കുര്യൻ ജോർജ്ജ്, സ്മിത ബാബു തോട്ടം, റെയ്മോൾ നിധീരി എന്നിവർക്ക് ആദരം; യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനവേദിയിൽ നേതൃത്വമികവിനും ദീർഘകാല സംഘടനാ സേവനത്തിനും അംഗീകാരം
ജയകുമാർ നായർ (യുക്മ ദേശീയ ജനറൽ സെക്രട്ടറി) ചെൽറ്റൻഹാം: യുകെയിലെ മലയാളി സമൂഹത്തിന്റെ സംഘടനാപരവും സാംസ്കാരികവും സാമൂഹികവുമായ വളർച്ചയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖ നേതാക്കളെ വിശിഷ്ട സേവന പുരസ്കാരങ്ങൾ നൽകി ആദരിച്ചു. നവംബർ ഏഴ് ശനിയാഴ്ച ചെൽറ്റൻഹാമിലെ ക്ലീവ് സ്കൂളിൽ പ്രത്യേകം സജ്ജീകരിച്ച സലിംകുമാർ നഗറിൽ നടന്ന പതിനേഴാമത് യുക്മ ദേശീയ കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിൽ കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി
യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്‍, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്. /
യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്‍, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ, യുകെയിലെ പ്രമുഖ മോർട്ട്ഗേജ് – ഇൻഷ്വറൻസ് സേവനദാതാക്കളായ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡിൻ്റെ സ്പോൺസർഷിപ്പിൽ നടത്തിയ യുക്മ ഫോർച്യൂൺ ലോട്ടറി 2026 ൻ്റെ നറുക്കെടുപ്പ് നവംബർ 07 ശനിയാഴ്ച നടന്നു. പതിനേഴാമത് യുക്മ ദേശീയ കലാമേള വേദിയായ സലിംകുമാർ നഗറിലെ പ്രധാന വേദിയിൽ വച്ച് നടന്ന നറുക്കെടുപ്പിന് യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, ജോയിൻ്റ്
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026 /
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികളുടെ കലാസാംസ്കാരിക ഉത്സവമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ 195 പോയിന്റുകൾ നേടി മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. 143 പോയിന്റുകളുമായി യോർക്ക്ഷെയർ ആൻഡ് ഹംബർ റീജിയൻ രണ്ടാം സ്ഥാനവും 98 പോയിന്റുകളുമായി നോർത്ത് വെസ്റ്റ് റീജിയൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അസോസിയേഷൻ തലത്തിൽ 89 പോയിന്റുകൾ നേടി വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ ഓവറോൾ ചാമ്പ്യന്മാരായി. ഈസ്റ്റ് യോർക്ക്ഷെയർ കൾച്ചറൽ ഓർഗനൈസേഷൻ
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി /
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം, നവംബർ 7: കേരളത്തിന്റെ അഭിമാനമായ രാജ്യാന്തര ചലച്ചിത്രമേളയുടെ (International Film Festival of Kerala – IFFK) മാതൃകയിൽ യുകെയിൽ ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുന്നതിന് കേരള സർക്കാർ മുൻകൈയെടുക്കുമെന്ന് കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുക്മയുമായി സഹകരിച്ച് ബ്രിട്ടനിൽ മിനി ചലച്ചിത്രമേള സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ്
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്…. /
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്….
പ്രവാസി മലയാളികളുടെ കലാമാമാങ്കത്തിന് കൈത്താങ്ങായി പ്രമുഖ സ്ഥാപനങ്ങൾ; കലാമേള വേദിയിൽ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ; ഫോർച്യൂൺ ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇനിയും അവസരം കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കവും, യുകെ മലയാളി കലാകാരൻമാരുടേയും കലാകാരികളുടെയും സ്വകാര്യ അഹങ്കാരവുമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരിതെളിയാൻ ഒരു ദിവസം മാത്രം ശേഷിക്കെ, കലാമേളയുടെ വിജയത്തിന് അടിത്തറയൊരുക്കുന്ന സ്പോൺസർമാരുടെ പിന്തുണ ശ്രദ്ധേയമാകുന്നു. പ്രവാസലോകത്ത് മലയാളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും





click on malayalam character to switch languages