“ഭൂമി റെക്കോർഡ്സിൻ്റെ” ബാനറിൽ യു കെയിലെ മലയാളി യുവപ്രതിഭകൾ അണിയിച്ചൊരുക്കിയ പോപ് ഗാനം “നിന്നെത്തേടി” പുറത്തിറങ്ങി….
Aug 02, 2021
യുകെയിലെ യുവ മലയാളി പ്രതിഭകൾ ഭൂമി റെക്കോർഡ്സിൻ്റെ ബാനറിൽ അണിയിച്ചൊരുക്കിയ മലയാളം പോപ്പ് ഗാനം “നിന്നെത്തേടി” പുറത്തിറങ്ങി. ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് അലൻ ആൻറണി, സംഗീത സംവിധാനം സെബാൻ (ബ്രയാൻ എബഹാം), ഗിറ്റാറിസ്റ്റ് ബാസിൽ റെജി, ഗ്രേസി തറപ്പേൽ (ഗാനരചന സഹായം) തുടങ്ങിയവരാണ്. അലൻ ആൻറണിയും ബ്രയാനും ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
ഈ ഗാനത്തിൻ്റെ ചിത്രീകരണം വെയിൽസിലെ മനോഹരമായ സ്നോഡോണിയ എന്ന പ്രദേശത്താണ്. ബാസിൽ റെജി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അലൻ, സെബാൻ, ഡോളി സണ്ണി, ബ്ളൂയിൻസ് തോമസ് എന്നിവർ കൂട്ടുകാരായി എത്തുന്നു.
ഒരു ദീർഘകാല പ്രണയം തകർന്ന വേദനയിൽ മുഴുകിയിരിക്കുന്ന നായകനെ അവൻ്റെ കൂട്ടുകാർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതാണ് ഈ ഗാനത്തിൻ്റെ ഇതിവൃത്തം. അയർലൻഡിലെ ‘വിക്കഡ് വിഷ്വൽസ്’ആണ് നിന്നെത്തേടിയുടെ സംവിധാനവും വീഡിയോയും ചെയ്തിരിക്കുന്നത്.അലൻ, ബ്രയാൻ എബഹാം (സെബാൻ) എന്നിവർ യുകെയിലെ കലാ സ്നേഹികൾക്ക് സുപരിചിതരാണ്. ഇരുവരും “ദീക്ഷ” എന്ന പ്രമുഖ ആർട്സ് ഓർഗനൈസേഷൻ്റെ ഡയറക്ടർമാരാണ്. അതുപോലെ തന്നെ അലൻ, ബ്രയാൻ, ബാസിൽ എന്നിവർ യുവബാൻഡ് ആയ “സെല്ലി ഹിൽസ് “ൻ്റെ അംഗങ്ങളുമാണ്.
അതുല്യരായ ഈ യുവപ്രതിഭകളിൽ നിന്ന് ഇനിയും നമുക്ക് ഒത്തിരിയേറെ കലാേപഹാരങ്ങൾ പ്രതീക്ഷിക്കാം. ബാല്യം മുതൽ വളർന്നത് ബ്രിട്ടനിലാണെങ്കിലും ജന്മനാടിൻ്റെ തനിമയും സംസ്കാരവും കലയും നെഞ്ചോട് ചേർത്ത് സൂക്ഷിക്കുന്ന ഇവർ നമ്മുടെ പുതിയ തലമുറക്ക് മാതൃകകളാണ്.
“ഭൂമി റെക്കോർഡ്സ്”, “സെബാൻ” എന്നീ യുട്യൂബ് ചാനലുകൾ സബ്സ്ക്രൈബ് ചെയ്താൽ ഈ ഗായകരുടെ പുതിയ പാട്ടുകൾ കേൾക്കാം. സെബാൻ എന്ന യുട്യൂബ് ചാനലിൽ ഗാനം കേൾക്കാം. ഭൂമി റെക്കോഡ്സിൽ ഗാനത്തിൻ്റെ വീഡിയോ കാണാവുന്നതാണ്.
ഇൻസ്റ്റഗ്രാം :- @bhoomi_ records
: @_ Seban
യുട്യൂബ് : Bhoomi Records, Seban
സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്ന “നിന്നെത്തേടി” കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:-
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages