1 GBP = 105.66
breaking news

വെയ്ൽസിലെ ഹോളിഡേ പാർക്കിൽ 15കാരിയെ കുത്തിക്കൊലപ്പെടുത്തി; പത്തൊൻപത്കാരൻ അറസ്റ്റിൽ

വെയ്ൽസിലെ ഹോളിഡേ പാർക്കിൽ 15കാരിയെ കുത്തിക്കൊലപ്പെടുത്തി; പത്തൊൻപത്കാരൻ അറസ്റ്റിൽ

വെയ്ൽസ്: വെയ്ൽസിലെ അവധിക്കാല കാരവൻ പാർക്കിൽ 15 വയസുകാരിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ 19 കാരനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചയോടെ നോർത്ത് വെയിൽസിലെ അബർഗെലെയ്ക്ക് സമീപം ടോവിനിലെ ടൈ മാവർ ഹോളിഡേ പാർക്കിലാണ് കൊലപാതകം നടന്നത്.

19 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു, ഇയ്യാൾ ഇപ്പോൾ സെന്റ് ആസാഫ് പോലീസ് കസ്റ്റഡിയിലാണ്. 100 ഏക്കറിൽ സ്ഥിതിചെയ്യുന്ന പാർക്ക്ഡീൻ റിസോർട്ടിന്റെയും കാരവന്റെയും ഭാഗങ്ങൾ ഉപരോധിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു എയർ ആംബുലൻസ് സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു.

ഉച്ചകഴിഞ്ഞ് 3.30 ഓടെ രണ്ട് ആംബുലൻസുകളും മൂന്ന് ദ്രുത പ്രതികരണ വാഹനങ്ങളും സംഭവസ്ഥലത്ത് പാഞ്ഞെത്തിയിരുന്നു. എയർ ആംബുലൻസ് എ 548 ൽ ഇറങ്ങിയതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു. എ 548 ഇരുവശവും പോലീസ് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.

അബർഗെലെയ്ക്കടുത്തുള്ള ഒരു ഹോളിഡേ പാർക്കിൽ ഒരു ഗുരുതരമായ സംഭവത്തിൽ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നു. അന്വേഷണങ്ങൾ തുടരുകയാണ്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more