1 GBP = 126.98
breaking news

പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും പിതാവാകുന്നു; സ്ഥിരീകരിച്ച് പത്നി കാരി ജോൺസന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും പിതാവാകുന്നു; സ്ഥിരീകരിച്ച് പത്നി കാരി ജോൺസന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

ലണ്ടൻ: പ്രധാനമന്ത്രി ബോറിസ് ജോൺസണും പത്നി കാരി ജോൺസണും രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു. കാരി ജോൺസൺ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പുറത്ത് വിട്ടത്. ഡിസംബറോടെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ഇൻസ്റ്റഗ്രാമിൽ വെളിപ്പെടുത്തി.

അതേസമയം ഈ വർഷത്തിന്റെ തുടക്കത്തിൽ തനിക്ക് മിസ്ക്യാരേജ് സംഭവിച്ചതായും കാരി തുറന്ന് പറയുന്നു. ബ്ലൂ ബഗ്ഗിയുടെ ചിത്രം പങ്കു വച്ചുകൊണ്ടാണ് കാരിയുടെ പോസ്റ്റ്. ഈ ക്രിസ്തുമസിന് ഒരു റെയിൻബോ ബേബിയെ പ്രതീക്ഷിക്കുന്നുവെന്നും ഈ വർഷത്തിന്റെ തുടക്കത്തിൽ മിസ്‌ക്യാരേജ് സംഭവിച്ചതായും താൻ തകർന്നു പോയതായും കാരി പറയുന്നു.

2020 ഏപ്രിലിലാണ് കാരി സീമന്ത പുത്രൻ വിൽഫ്രഡിന് ജന്മം നൽകിയത്. ഈ വർഷം മെയ് മാസത്തിൽ വെസ്റ്റ്മിനിസ്റ്റർ കത്തീഡ്രലിൽ നടന്ന ഒരു ചെറിയ വിവാഹ ചടങ്ങിലാണ് ദമ്പതികൾ വിവാഹിതരായത്. ഏകദേശം 200 വർഷത്തിന് ശേഷം ബ്രിട്ടന്റെ ചരിത്രത്തിൽ അധികാരത്തിലിരുന്നപ്പോൾ വിവാഹിതനായ ആദ്യത്തെ പ്രധാനമന്ത്രിയായി ജോൺസൺ മാറി.

ലേബർ നേതാവ് സർ കെയർ സ്റ്റാർമർ ദമ്പതികളെ ട്വിറ്ററിൽ അഭിനന്ദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more