1 GBP = 109.48
breaking news

രാമപുരത്തെയും മുരിക്കാശ്ശേരിയിലെയും രണ്ടു പെൺകുട്ടികൾ അവരുടെ മാതാപിതാക്കൾക്കു മഴനനയാതെ തലചായ്ക്കാൻ ഈ ഓണകാലത്തു നിങ്ങളുടെ മുൻപിൽ കൈനീട്ടുന്ന ദയവായി സഹായിക്കണം . .

രാമപുരത്തെയും മുരിക്കാശ്ശേരിയിലെയും രണ്ടു പെൺകുട്ടികൾ അവരുടെ മാതാപിതാക്കൾക്കു മഴനനയാതെ തലചായ്ക്കാൻ  ഈ ഓണകാലത്തു  നിങ്ങളുടെ മുൻപിൽ കൈനീട്ടുന്ന ദയവായി സഹായിക്കണം . .

ടോം ജോസ് തടിയംപാട്

പാല ,രാമപുരം അമ്മൻകര സ്വദേശി വടക്കേപുളിക്കൽ . ശിവദാസൻ കൂലിപ്പണിയുമായി ജീവിച്ചു പോകുമ്പോൾ അദ്ദേത്തിനും ഭാര്യക്കും മകൾക്കും മാറാരോഗം ബാധിക്കുകയും ജീവിതം വഴിമുട്ടിപോകുകയുമായിരുന്നു .

രോഗിയായ മകളെയും കൊണ്ട് മഴ പെയ്താൽ നനയുന്ന വീട്ടിൽ തേങ്ങലോടെ കഴിയുകയാണ് ആ മാതാപിതാക്കൾ . ചോർന്നൊലിക്കുന്ന വീട് ഒന്ന് പുതുക്കി പണിയണം മഴ നനയാതെ കിടക്കണം അതുമതമാണ് ശിവദാസന്റെ ആഗ്രഹം .ശിവദാസനെ സഹായിക്കണം എന്ന ആവശ്യവുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ സമീപിച്ചത് ലിവർപൂൾ കെൻസിംഗ്ടണിൽ താമസിക്കുന്ന തോമസ് ജോർജ് (തൊമ്മനും മക്കളും) ആണ് .തൊമ്മന്റെ ഫോൺ നമ്പർ 07706699197. .

സമാന സാഹചര്യത്തിലൂയോടെയാണ് ഇടുക്കി മുരിക്കാശ്ശേരി പെരിഞ്ചാൻകുട്ടി സ്വദേശി മുക്കാലികുഴിയിൽ ഡെയ്സിയും കടന്നു പോകുന്നത് ക്യൻസർ രോഗികളായ മാതാവും പിതാവും കിടപ്പിലാണ് വീട് ചോർന്നൊലിക്കുന്നു മഴപെയ്താൽ ഉറങ്ങാൻ കഴിയുന്നില്ല ആകെയുള്ള അംഗനവാടിയിലെ ജോലികൊണ്ടു മരുന്ന് വാങ്ങാൻ പോലും കഴിയുന്നില്ല യു കെ മലയാളികളുടെ മനസ്സലിഞ്ഞാൽ ഇവർക്ക് മഴ നനയാതെ കിടക്കാൻ ഒരു വീട് നിർമിക്കാൻ കഴിയും ഇവരെ സഹായിക്കണം എന്ന അപേക്ഷയുമായി ഞങ്ങളെ സമീപിച്ചത് ബെർമിങ്ങാമിൽ താമസിക്കുന്ന മുരിക്കാശ്ശേരി സ്വദേശി ജയ്‌മോൻ ജോർജ് തേക്കാലകാട്ടിലാണ്
നമ്മളെല്ലാം ഓണം ആഘോഷിക്കാൻ തയ്യാറെടുക്കാൻ തയ്യാറെടുക്കുമ്പോൾ നിങ്ങളുടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം ദയവായി ഈ പാവങ്ങൾക്ക് നൽകുക
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 97 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവർക്കും അയച്ചു തരുന്നതാണ്.. ഞങ്ങൾ ‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ യു കെ എന്ന ഫേസ് ബുക്ക്‌ പേജിൽ ‍ പ്രസിദ്ധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടിൽ ‍ ദയവായി നിക്ഷേപിക്കുക..

“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more