1 GBP = 105.77
breaking news

പുതിയ ഓ.സി.ഐ നടപടിക്രമങ്ങൾ അനുസരിച്ചു് പാസ്‌പോർട്ട്, ഫോട്ടോ വിശദാംശങ്ങൾ അപ്‌ലോഡു ചെയ്യുന്നതിന് ഓൺലൈൻ പോർട്ടൽ സജ്ജമാക്കി

പുതിയ ഓ.സി.ഐ നടപടിക്രമങ്ങൾ അനുസരിച്ചു് പാസ്‌പോർട്ട്, ഫോട്ടോ വിശദാംശങ്ങൾ അപ്‌ലോഡു ചെയ്യുന്നതിന് ഓൺലൈൻ പോർട്ടൽ സജ്ജമാക്കി

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

പുതുക്കിയ മാർഗനിർദേശങ്ങൾ ഉള്കൊള്ളിച്ചുകൊണ്ട്, ഒസിഐ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കി ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) ഓൺലൈൻ പോർട്ടൽ സജ്ജമാക്കികഴിഞ്ഞു.

ഒരു വ്യക്തി 20 വയസ്സ് വരെയോ, 50 വയസ്സ് പൂർത്തീകരിച്ചതിനു ശേഷമോ ബ്രിട്ടീഷ് പാസ്പോര്ട്ട് പുതുക്കുമ്പോൾ ഒസിഐ പോർട്ടൽ വഴി ഓരോ തവണയും പുതിയ പാസ്‌പോർട്ടിന്റെ പകർപ്പും ഏറ്റവും പുതിയ ഫോട്ടോയും ഓൺലൈനിൽ അപ്‌ലോഡ് ചെയ്യാൻ ഒസിഐ കാർഡ് ഉടമ നിയമാനുസരം ബാധ്യസ്ഥരാണ്.

സേവനങ്ങൾ‌ സുഗമമാക്കുന്നതിന് ഒ‌സി‌ഐ പോർ‌ട്ടലിൽ‌ പ്രമാണങ്ങൾ‌ അപ്‌ലോഡുചെയ്യുന്നതിന് ആവശ്യമായ മാറ്റങ്ങൾ‌ വരുത്തിയിരിക്കുന്നു.

പുതിയ പാസ്‌പോർട്ട് ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ ഒസിഐ പോർട്ടലിൽ ഈ രേഖകൾ അപ്‌ലോഡുചെയ്യാം. ഈ സേവനം തികച്ചും സൗജന്യമായിരിക്കും.

നിലവിലുള്ള ഒ‌സി‌ഐ കാർഡ് പഴയതു പോലെ പുതുക്കണമെന്ന് താല്പര്യമുള്ളവർ, ഒ‌സി‌ഐ കാർഡ് പുതുക്കുന്നതിനുള്ള ഫോം പൂരിപ്പിക്കുകയും ആവശ്യമായ മറ്റു പ്രമാണങ്ങളോടെയും, ഫീസും സഹിതം അപേക്ഷകന്റെ അധികാരപരിധിയിലുള്ള ഇന്ത്യൻ മിഷൻ ഓഫീസിലേക്ക് സമർപ്പിക്കാം. ഇത് വളരെ സമയമെടുക്കുന്ന ഒരു പ്രക്രിയ ആണ്.

എന്നാൽ പുതിയ മാർഗ നിർദേശങ്ങൾ പ്രകാരം ഇത് വളരെ ലളിതമാക്കിയിരിക്കയാണ്. ഓരോ തവണയും പാസ്പോര്ട്ട് പുതുക്കുമ്പോൾ ( 20 വയസ്സ് വരെയോ, 50 വയസ്സ് പൂർത്തീകരിച്ചതിനു ശേഷമോ), പുതിയ പാസ്സ്പോർട്ടിന്റെ പകർപ്പും ഏറ്റവും പുതിയ ഒരു ഫോട്ടോയും ഓ.സി.ഐ പോർട്ടലിലിൽ അപ്‌ലോഡ് ചെയ്താൽ മതിയാകും.

ഒരാളുടെ വിലാസം / തൊഴിൽ / ഫോൺ നമ്പർ എന്നിവ മാറുമ്പോഴും ഒസിഐ പോർട്ടലിലെ ഈ ‘പലവക സേവനം’ (Miscellaneous services) ഉപയോഗപ്പെടുത്താവുന്നതാണ്. അപേക്ഷകൾ അംഗീകരിക്കപെടുമ്പോൾ ഒസിഐ ഉടമയുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ അഡ്രസിലേക്ക് സന്ദേശം ലഭിക്കുന്നതായിരിക്കും.

പലവക സേവനം ലഭിക്കുന്നതിന്, നിങ്ങൾ നിലവിലുള്ള ഓ.സി.ഐ കാർഡ് ഉടമയായിരിക്കണം.

ഒ‌സി‌ഐ കാർഡ് നിർബന്ധമായും പുതുക്കേണ്ടത് എപ്പോൾ?

  • 20 വയസ്സ് പൂർത്തിയാക്കിയ ശേഷം പുതിയ ബ്രിട്ടീഷ് പാസ്‌പോർട്ട് എടുക്കുമ്പോൾ, ഒരു തവണ മാത്രം (പിന്നീട് 50 വയസ്സ് ആകുന്നത് വരെ ഓരോ തവണയും പാസ്പോര്ട്ട് പുതുക്കുമ്പോൾ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ട കാര്യമില്ല).
  • വ്യക്തിഗത വിവരങ്ങളിൽ മാറ്റം വന്നാൽ – പേര്, പിതാവിന്റെ / മാതാവിന്റെ പേര് (അവർ നിയമപരമായി പേര് മാറ്റിയിട്ടുണ്ടെങ്കിൽ), ദേശീയത മുതലായവ.
  • ഒസിഐ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നഷ്ടപ്പെടുകയോ കളവുപോകുകയോ ചെയ്താൽ.

അപ്‌ഡേറ്റുചെയ്‌ത വെബ്‌സൈറ്റ് സന്ദർശിക്കാൻ ക്ലിക്കുചെയ്യുക
https://ociservices.gov.in/welcome

ഒ‌സി‌ഐ പുതുക്കലിനായി പുതിയ അനുബന്ധ നിയമങ്ങൾ (19/07/2021 ന് അപ്‌ഡേറ്റു ചെയ്‌തത്)
വിശദാംശങ്ങൾക്കായി ദയവായി താഴെയുള്ള ലിങ്കുകൾ പരിശോധിക്കുക:
https://ociservices.gov.in/MiscNew.pdf
https://www.hcilondon.gov.in/docs/1618897004Untitled_19042021_172708.pdf

വി.എഫ്.എസ് കൂടിക്കാഴ്ച
https://services.vfsglobal.com/gbr/en/ind/external-interim

ഇന്ത്യൻ ഹൈക്കമ്മീഷൻ കൂടിക്കാഴ്ച
https://www.hcilondon.gov.in/appointment/

പ്രവാസികളുടെ സൗകര്യാർത്ഥം ലണ്ടൻ, ബർമിംഗ്ഹാം, എഡിൻബറോ എന്നിവിടങ്ങളിലുള്ള വി.എഫ്.എസ് സെന്ററുകളിൽ പുതിയ ഓ.സി.ഐ കാർഡ് സേവനത്തിനായുള്ള പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്നതാണ്. നിങ്ങളുടെ താമസസ്ഥലത്തിന് ഏറ്റവും അടുത്തുള്ള വി.എഫ്.എസ് കേന്ദ്രം തെരഞ്ഞെടുക്കുകയാവും അഭികാമ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more