1 GBP = 112.53
breaking news

യുകെയിൽ പുതിയ കോവിഡ്-19 കേസുകളുടെ എണ്ണം തുടർച്ചയായി രണ്ടാം ദിവസവും ഉയർന്നു; 24 മണിക്കൂർ കാലയളവിൽ 31,117 അണുബാധകളും 85 മരണങ്ങളും

യുകെയിൽ പുതിയ കോവിഡ്-19 കേസുകളുടെ എണ്ണം തുടർച്ചയായി രണ്ടാം ദിവസവും ഉയർന്നു; 24 മണിക്കൂർ കാലയളവിൽ 31,117 അണുബാധകളും 85 മരണങ്ങളും

ലണ്ടൻ: യുകെയിൽ പുതിയ COVID-19 കേസുകളുടെ എണ്ണം തുടർച്ചയായി രണ്ടാം ദിവസവും ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ 24 മണിക്കൂർ കാലയളവിൽ 31,117 അണുബാധകളും 85 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

27,734 കേസുകളും 91 മരണങ്ങളും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. അതേസമയം കഴിഞ്ഞ വ്യാഴാഴ്ച യുകെയിൽ 39,906 കേസുകളും 84 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയിൽ നിന്ന് കോവിഡ് കേസുകളിൽ അഞ്ചിലൊന്ന് (22 ശതമാനം) കുറഞ്ഞു. ദിവസേനയുള്ള ആശുപത്രി പ്രവേശനങ്ങൾ 932 ആയി ഉയർന്നുവെന്നും കണക്കുകൾ രേഖപ്പെടുത്തുന്നു.

ഇംഗ്ലണ്ടിലെ 149 പ്രാദേശിക കൗൺസിലുകളുടെ കീഴിലും 80 വയസ്സിനു മുകളിലുള്ളവർ ഒഴികെയുള്ള എല്ലാ പ്രായക്കാരിലും കോവിഡ് കേസുകൾ ഇപ്പോൾ കുറഞ്ഞുവരികയാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഡാറ്റ വിശദീകരിക്കുന്നു.

ഏജൻസിയുടെ പ്രതിവാര റിപ്പോർട്ട് കാണിക്കുന്നത്, കേസുകൾ കുറയുന്നതിന് പിന്നിൽ കുറച്ച് ടെസ്റ്റുകൾ മാത്രമേ നടക്കുന്നുള്ളൂവെന്നാണ്. എന്നാൽ പോസിറ്റീവ് നിരക്ക്, വൈറസ് കണ്ടെത്തിയ സ്വാബുകളുടെ അനുപാതവും കുറഞ്ഞുവെന്നും വ്യക്തമാക്കുന്നു.

43,873 പേർക്ക് ഇന്നലെ കോവിഡ് വാക്സിൻ ആദ്യ ഡോസ് ലഭിച്ചു, ഇതോടെ ആദ്യ ഡോസ് ലഭിച്ചവരുടെ എണ്ണം മൊത്തം 46,733,115 ആയി. 171,341 പേർക്ക് രണ്ടാമത്തെ ഡോസ് ലഭിച്ചിട്ടുണ്ട്, അതായത് 37,782,252 പേർക്ക് ഇപ്പോൾ പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ചിട്ടുണ്ട്.

കോവിഡ് വാക്സിൻ പ്രോഗ്രാമിന്റെ ഫലമായി ഇംഗ്ലണ്ടിൽ 60,000 മരണങ്ങളും 22 ദശലക്ഷം പുതിയ കോവിഡ് കേസുകളും തടഞ്ഞതായി ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ജോനാഥൻ വാൻ-ടാം പറഞ്ഞു. വാക്സിനുകൾ 52,600 ലധികം ആശുപത്രി പ്രവേശനങ്ങൾ നേരിട്ട് ഒഴിവാക്കിയതായി പിഎച്ച്ഇ റിപ്പോർട്ട് ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more