1 GBP = 108.77
breaking news

കൂടുതൽ രാജ്യങ്ങൾ ആംബർ, ഹരിത യാത്രാ പട്ടികയിലെത്തുമെന്ന് വിദേശകാര്യ സെക്രട്ടറി

കൂടുതൽ രാജ്യങ്ങൾ ആംബർ, ഹരിത യാത്രാ പട്ടികയിലെത്തുമെന്ന് വിദേശകാര്യ സെക്രട്ടറി

ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ നിന്നും യുഎസിൽ നിന്നും വാക്സിൻ സ്വീകരിച്ച ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ക്വാറന്റൈൻ നിബന്ധന ഒഴിവാക്കിയതിന് പിന്നാലെ
കൂടുതൽ രാജ്യങ്ങളെ ഉടൻ തന്നെ ആമ്പർ, ഹരിത യാത്രാ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.

ഇതോടെ സമീപ ഭാവിയിൽ അന്താരാഷ്ട്ര യാത്രയ്ക്കുള്ള അവസരങ്ങൾ കൂടുതൽ തുറക്കാൻ കഴിയുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ജനപ്രിയ ഹോളിഡേ ഹോട്ട്സ്പോട്ട് സ്പെയിൻ സർക്കാരിന്റെ ട്രാഫിക് ലൈറ്റ് ട്രാവൽ സിസ്റ്റത്തിൽ മറ്റൊരു വിഭാഗത്തിലേക്ക് മാറാനുള്ള സാധ്യതയും അടുത്ത അവലോകന യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.

സ്പെയിനിലേക്കുള്ള യാത്രകൾ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷുകാർ അങ്ങനെ ചെയ്യുന്നത് സുരക്ഷിതമാണോയെന്ന ചോദ്യത്തിന് ജെബിസിയും (ജോയിന്റ് ബയോസെക്യൂരിറ്റി സെന്ററും) സർക്കാരും അടുത്ത വ്യാഴാഴ്ച നടക്കുന്ന അവലോകന യോഗത്തിൽ ചർച്ച ചെയ്യുമെന്ന കാര്യം തള്ളിക്കളയാനാകില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

യൂറോപ്യൻ യൂണിയനിൽ നിന്നും യുഎസിൽ നിന്നും പൂർണമായി വാക്സിനേഷൻ നൽകിയ യാത്രക്കാർക്ക് ഒരു ആംബർ ലിസ്റ്റ് രാജ്യത്ത് നിന്ന് ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ എത്തുമ്പോൾ ക്വാറന്റൈൻ ബാധകമല്ലെന്ന് സർക്കാർ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് 2 ന് പുലർച്ചെ 4 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരുമെന്നും ബാധകമായ യാത്രക്കാർക്ക് യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) അല്ലെങ്കിൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകാരമുള്ള വാക്സിനുകൾ അടങ്ങിയ രണ്ട് ജാബുകൾ ലഭിച്ചിരിക്കണമെന്നും ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more