1 GBP = 113.24
breaking news

ആദ്യ റൗണ്ടിൽ പി.വി സിന്ധുവിന് അനായാസ ജയം; ഷൂട്ടിംഗ് മത്സരത്തിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ; റോവിംഗിൽ ഇന്ത്യ സെമിയിൽ

ആദ്യ റൗണ്ടിൽ പി.വി സിന്ധുവിന് അനായാസ ജയം;  ഷൂട്ടിംഗ് മത്സരത്തിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ;  റോവിംഗിൽ ഇന്ത്യ സെമിയിൽ

ബാഡ്മിന്റണിൽ പി.വി സിന്ധുവിന് അനായാസ ജയം. ആദ്യ റൗണ്ടിൽ ഇസ്രായേലിന്റെ പോളികാർപ്പോവയെ തോൽപ്പിച്ചു. നേരിട്ടുള്ള സെറ്റുകൾക്ക് കേവലം 13 മിനിറ്റിലാണ് പിവി സിന്ധു ഇസ്രായേലിനെ തോൽപ്പിച്ചത്.

ആദ്യ സെറ്റിൽ 21-7 രണ്ടാം സെറ്റിൽ 21-10 എന്നിങ്ങനെയാണ് സ്‌കോർ നില. ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവാണ് നിലവിൽ പിവി സിന്ധു.

അതേസമയം, ടൊക്യോ ഒളിമ്പിക്‌സ് ഷൂട്ടിംഗ് മത്സരത്തിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. 10 മീറ്റർ എയർ പിസ്റ്റൾ താരങ്ങൾ ഫൈനൽ കാണാതെ പുറത്ത്. മനു ബക്കറിനും, യശ്വസിനി സിംഗിനും ഫൈനൽ യോഗ്യത നേടാനായില്ല. മനു ബക്കർ 12-3ം സ്ഥാനത്തും യശ്വസിനി സിംഗ് 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

ഇന്ത്യ വലിയ രീതിയിൽ പ്രതീക്ഷയർപ്പിച്ച ഇനമായിരുന്നു ഷൂട്ടിംഗ്. അതേസമയം, റോവിംഗിൽ ഇന്ത്യ സെമിയിൽ എത്തി. പുരുഷ വിഭാഗം ലൈറ്റ് വെയ്റ്റ് ഡബിൾസിൽ ഇന്ത്യ സെമിയിൽ എത്തി. അർജുൻ-അരവിന്ദ് സഖ്യമാണ് സെമിയിൽ കടന്നത്. യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ സഖ്യം ഫിനിഷ് ചെയ്തത്.

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ന് നടക്കുക 18 ഫൈനലുകളാണ്. സിമോണ ബൈൽസ്, കാറ്റി ലെഡക്കി, നവോമി ഒസാക്ക എന്നീ പ്രമുഖ താരങ്ങൾ ഇന്ന് കളത്തിലിറങ്ങും. പതിനാറ് ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. മേരി കോം, സാനിയ മിർസ എന്നിവർ ആദ്യ റൗണ്ട് മത്സരങ്ങളിൽ ഇറങ്ങും.

ഹോക്കിയിൽ ഇന്ത്യ ഇന്ന് ശക്തരായ ഓസ്‌ട്രേലിയയെ നേരിടും. ഇന്നലെ ഹോക്കിയിൽ കരുത്തുറ്റ ന്യുസീലാൻഡ് സംഖത്തെയാണ് ഇന്ത്യ തോൽപ്പിച്ചത്. ന്യൂസിലൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഹർമൻ പ്രീത് സിംഗ് രണ്ട് ഗോൾ നേടി. രുബീന്ദ്ര പാൽ സിംഗ് ഒരു ഗോൾ നേടി. മത്സരത്തിന്റെ ആദ്യം ന്യുസീലാൻഡ് ഗോൾ നേടിയിരുന്നെങ്കിലും ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ തിരിച്ചടിച്ചു. പിന്നീട് ഇന്ത്യയുടെ ആദിപത്യമായിരുന്നു. കൊച്ചി സ്വദേശിയായ പി.ആർ ശ്രീജേഷിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more