Tuesday, Jan 21, 2025 12:24 PM
1 GBP = 106.02
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വാൽസിംഗ്ഹാം തീർത്ഥാടനം നാളെ; ഒരുക്കങ്ങൾ പൂർത്തിയായി…..ഇത്തവണയും തിരുന്നാൾ കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി…..

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വാൽസിംഗ്ഹാം തീർത്ഥാടനം നാളെ; ഒരുക്കങ്ങൾ പൂർത്തിയായി…..ഇത്തവണയും തിരുന്നാൾ കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി…..

വാൽസിംഗ്ഹാം:- ഇംഗ്ലണ്ടിലെ പുണ്യ പുരാതന മരിയൻ തീർത്ഥാടനകേന്ദ്രമായ  വാൽസിംഗ്ഹാമിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള മരിയൻ തീർത്ഥാടനം നാളെ ജൂലൈ 17 ശനിയാഴ്ച നടക്കും. തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തീർത്ഥാടന കോർഡിനേറ്റർ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ.ഫാ.ജിനോ അരിക്കാട്ട് എംസിബിഎസ് അറിയിച്ചു.  

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർരൂപതയുടെ  അഞ്ചാമത്  വാൽസിംഗ്ഹാം മരിയൻ തീർത്ഥാടനത്തിൻ്റെ എല്ലാ ഒരുക്കങ്ങൾക്കും നേതൃത്വം കൊടുക്കുന്ന റവ.ഫാ. തോമസ് പാറക്കണ്ടത്തിലും ഹേവർഹിൽ  സീറോ മലബാർ കമ്മ്യൂണിറ്റിയുമാണ്. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗവണ്മെന്റിന്റെ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ വർഷവും തീർത്ഥാടനം നടത്തുക. പരമാവധി 300 പേർക്കാണ് ഇത്തവണത്തെ  വാൽസിംങ്ഹാം തീർത്ഥാടനത്തിൽ   പ്രവേശനം ലഭിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക്  മാത്രമേ തിരുനാളിൽ പങ്കെടുക്കുവാൻ സാധിക്കുയുള്ളൂ.

കഴിഞ്ഞുപോയ വർഷങ്ങളിൽ വളരെ ആഘോഷപൂർവ്വം കൂടുതൽ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി നടത്തിയിരുന്ന രൂപത തീർത്ഥാടനം ഇന്നത്തെ പ്രത്യേക സാഹചര്യങ്ങളാൽ 300 പേരെ വച്ചു മാത്രം നടത്തുകയാണ്. എന്നാൽ ഏവരുടേയും ആത്മീയ സാന്നിദ്ധ്യം നാളത്തെ തീർത്ഥാടന തിരുക്കർമ്മങ്ങൾക്ക് ഉണ്ടാകണമെന്ന്  സംഘാടകർ അഭ്യർത്ഥിച്ചു.   

രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലും / മിഷനുകളിലും   കഴിഞ്ഞ ഒരാഴ്ചയായി പ്രത്യേകമായി  തീർത്ഥാടന ദിവസത്തിനായി പ്രാർത്ഥിച്ചൊരുങ്ങുകയായിരുന്നു. രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ്  സ്രാമ്പിക്കലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നാളെ നടക്കുന്ന വിശുദ്ധ ബലിയിലും മറ്റു തിരുക്കർമ്മങ്ങളിലും രൂപത കുടുംബം മുഴുവൻ ഒരു മനസ്സോടെ, കൃപ നിറഞ്ഞ തീർത്ഥാടന അനുഭവത്തത്തോടെ പങ്കെടുക്കും. 

ഭവനങ്ങളിലിരുന്ന് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവർക്കായി  രൂപതയുടെ യുട്യൂബ്, ഫെയ്സ് ബുക്ക് പേജുകളിലൂടെ  ലൈവായി കാണാവുന്നതാണ്. മുൻകൂട്ടി പേരുകൾ നൽകിയവർക്ക് എൻട്രി പാസുകൾ ഇതിനകം നൽകിയിട്ടുണ്ട്. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more