1 GBP = 113.28
breaking news

സ്വർണവില ഇന്നും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

സ്വർണവില ഇന്നും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ഈ മാസം ഒന്നിന് 35200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വില. തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില ക്രമാനുഗതമായി വർധിക്കുകയായിരുന്നു.

ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 4490 രൂപയും പവന് 35,920 രൂപയുാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ജൂലൈ ഒന്നിന് പവന് 35200 രൂപയായിരുന്നു.

മൂന്നു ദിവസമായി ഒരേ നിരക്കിൽ തുടർന്ന ശേഷമാണ് തിങ്കളാഴ്ച സ്വർണ വില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് തിങ്കളാഴ്ച കുറഞ്ഞത്. എന്നാൽ ചൊവ്വാഴ്ച പവന് 120 രൂപ വർധിച്ചു. ഈ മാസം ഒന്നിന് 35200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വില. തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില ക്രമാനുഗതമായി വർധിക്കുകയായിരുന്നു.രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ട്രോയി ഔൺസ് വില 1812.58 ഡോളറായി ഉയർന്നു. 0.36 ശതമാനം വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ദേശീയ വിപണിയിലും സ്വർണ വില ഉയർന്നു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഒരു പവൻ 24 കാരറ്റ് സ്വർണത്തിന് 47,980 രൂപയാണ്. 0.19 ശതമാനം വർധനവാണുണ്ടായത്.

2008ൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ ഗൗരവമായി പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസം ഇന്ന് ജനങ്ങൾക്കിടയിൽ ശക്തമാണ്. സ്വർണത്തിന്റെ മുൻകാല ചരിത്രം പരിശോധിച്ചാൽ ഇതു ശരിയാണെന്നും കാണാം. 2007 കാലഘട്ടത്തിൽ പവന് 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില മൂന്നിരട്ടിയിലധികമാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more