പുതിയ ഇ-കോമേഴ്സ് നിയമങ്ങള്‍ ഓണ്‍ലൈന്‍ വിപണന രംഗത്തെ സുതാര്യതയ്ക്കും, ഈ രംഗത്തെ നിയന്ത്രണങ്ങള്‍ക്കും, ഉപയോക്താവിന്റെ അവകാശം സംരക്ഷിക്കാനും, ഈ രംഗത്ത് സ്വതന്ത്ര്യവും കുത്തകവത്കരണം ഇല്ലാത്തുമായ മത്സരം പ്രോത്സാഹിപ്പിക്കാനുമാണ് എന്നാണ് കേന്ദ്രം ഇറക്കിയ പ്രസ്താവന പറയുന്നത്.
ദില്ലി: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പുതിയ ഇ-കോമേഴ്സ് നയങ്ങള്‍ ഈ മേഖലയിലെ ഓണ്‍ലൈന്‍ തട്ടിപ്പും, കച്ചവടത്തിന്റെ ധാര്‍മ്മികതയ്ക്കുമായി കൂടുതല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുറത്തിറക്കിയ നിയമങ്ങളുടെ കരട് പ്രകാരം, ഫ്ലാഷ് സെയിലുകള്‍ക്ക് നിരോധനം വരും. അതിനൊപ്പം കൃത്യസമയത്ത് ഉപയോക്താവ് ഓഡര്‍ ചെയ്ത വസ്തു എത്തിച്ചില്ലെങ്കില്‍ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളും ശിക്ഷ നേരിടേണ്ടിവരും. ഫുഡ് ആന്റ് കണ്‍സ്യൂമര്‍ അഫേഴ്സ് മന്ത്രാലയമാണ് പുതിയ നിയമത്തിനായുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
പുതിയ ഇ-കോമേഴ്സ് നിയമങ്ങള്‍ ഓണ്‍ലൈന്‍ വിപണന രംഗത്തെ സുതാര്യതയ്ക്കും, ഈ രംഗത്തെ നിയന്ത്രണങ്ങള്‍ക്കും, ഉപയോക്താവിന്റെ അവകാശം സംരക്ഷിക്കാനും, ഈ രംഗത്ത് സ്വതന്ത്ര്യവും കുത്തകവത്കരണം ഇല്ലാത്തുമായ മത്സരം പ്രോത്സാഹിപ്പിക്കാനുമാണ് എന്നാണ് കേന്ദ്രം ഇറക്കിയ പ്രസ്താവന പറയുന്നത്.
സര്‍ക്കാര്‍ പുറത്തിറക്കിയ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (ഇ-കോമേഴ്സ് റൂള്‍)2020 കരടുചട്ടങ്ങൾക്ക് അടുത്ത മാസം 6 വരെ ഭേദഗതികൾ നിർദേശിക്കാം. ഇ-കോമേഴ്സ് സൈറ്റുകളില്‍ ക്രമസമാധാന സംവിധാനങ്ങളുമായി 24 മണിക്കൂറും ബന്ധം സ്ഥാപിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന് പുതിയ നിര്‍ദേശങ്ങള്‍ പറയുന്നുണ്ട്. അപ്രായോഗികമായ ഡിസ്കൗണ്ട് പ്രഖ്യാപിക്കുന്നതും ചില പ്രത്യേക ഉൽപന്നങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ഇല്ലാതാക്കുന്നതുമായ തുടർ ഫ്ലാഷ് സെയിലുകൾ അനുവദിക്കില്ല എന്നും ഭേദഗതിയിൽ പറയുന്നു.
അതേ സമയം ഇ–കൊമേഴ്സ് സംരംഭങ്ങൾക്കു റജിസ്ട്രേഷൻ നിർബന്ധമാക്കും. ആമസോൺ, ഫ്ലിപ്കാർട് തുടങ്ങിയ ഇ–കൊമേഴ്സ് കമ്പനികൾ വിപണിയിലെ മേൽക്കൈ ദുരുപയോഗിക്കുന്നുവെന്ന പേരിൽ കോംപറ്റീഷൻ കമ്മിഷന്റെ അന്വേഷണം നേരിടുന്നതിനിടെയാണ് കേന്ദ്രം ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്.
ഉപഭോക്താവിന് നൽകുന്ന ഉല്പന്നത്തിന്റെ കാലാവധി വ്യക്തമാക്കണം. ഉൽപന്നം ഏതു രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്തതെന്നു വ്യക്തമാക്കണം. സേവനത്തിലുണ്ടാകുന്ന പോരായ്മയ്ക്ക് ഇ–കൊമേഴ്സ് സംരംഭം ഉത്തരവാദി ആയിരിക്കും തുടങ്ങിയവയും നിർദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
Latest News:

ലണ്ടനിൽ രണ്ടു ജൂതമത വിശ്വാസികൾക്ക് കുത്തേറ്റു; ഭീകരാക്രമണമെന്ന് പോലീസ്, ഒരാൾ അറസ്റ്റിൽ, അപലപിച്ച് പ്...
ലണ്ടൻ: വടക്കൻ ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ രണ്ട് ജൂതമത വിശ്വാസികൾക്ക് കുത്തേറ്റു. മെട്രോപൊളിറ്റൻ പോല...
UK NEWS

ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ, നിർബന്ധിത വിവാഹം, ആധുനിക അടിമത്തം; ചെഷയറിൽ അഹമ്മദി മതവിഭാഗത്തിൽപ്പെ...
ലണ്ടൻ: ചെഷയറിലെ ഒരു മതവിഭാഗത്തിലെ അംഗങ്ങൾക്കിടയിൽ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ, നിർബന്ധിത വിവാഹം...
UK NEWS

തുടർഭരണമില്ല: UDFന് ഭരണം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
യുഡിഎഫിന് വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 70 മുതൽ 80 വരെ സീറ്റുകൾ യുഡിഎഫിന് പ്രവചിക്കുന്നത്....
Breaking News

വേനലിന് ആശ്വാസം, തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തു...
തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ജലനിരപ്പ് ഉയർ...
Kerala

പതിവ് തെറ്റിക്കാതെ ഇത്തവണയും അവരെത്തി; പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പൂച്ചെണ്ട് നല്കി വരവ...
ലുലുമാള്‍ കാണണമെന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ആഗ്രഹം പതിവ് തെറ്റിക്കാതെ നിറവേറ്റി ക...
Kerala

6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര, ചെലവ് 36,230 കോടി; ഗംഗ എക്സ്പ്രസ് വേ പ്രധാന...
ഉത്തര്‍പ്രദേശിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എക്സ്പ്രസ് വേയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീന്ഫീല്...
India

ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല, കഴിഞ്ഞ ദിവസങ്ങളില്‍ ലോഡ് ഷെഡിങ് ആയിരുന്നില്ല, സംഭവിച്ചത് ഓവര്‍...
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്നുമുതല്‍ വൈദ്യുതി തടസം...
Kerala

ഡല്‍ഹിയില്‍ കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴല്നാടന്; മടങ്ങിയത് മാധ്യമങ്ങളെ കാണാത...
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ഡല്‍ഹിയില്‍ മാത്യു കുഴല്നാടന്-കെ സി വേണുഗോപാല്‍ കൂടിക...
Kerala
click on malayalam character to switch languages