1 GBP = 106.75
breaking news

മാമ്മന്‍ ഫിലിപ്പിന് ജന്മദിനാശംസകൾ….

മാമ്മന്‍ ഫിലിപ്പിന് ജന്മദിനാശംസകൾ….

യുക്മ മുൻ പ്രസിഡൻറും ഉപദേശക സമിതിയംഗവുമായ മാമ്മൻ ഫിലിപ്പിന് യുക്മ ദേശീയ സമിതി ജന്മദിനാശംസകൾ നേരുന്നു. ജന്മദിനത്തിൽ യുക്മ കുടുംബാംഗങ്ങളുടെയും പോഷക സംഘടനകളുടെയും പേരിൽ ആയുരാരോഗ്യ സൗഖ്യവും എല്ലാ വിധ നന്മകളും ഉണ്ടാവട്ടേയെന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.

സ്ക്കൂള്‍ തലം മുതല്‍ നേതൃരംഗത്ത് സജീവമായിരുന്നു മാമ്മന്‍. പത്തനംതിട്ട കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്ക്കൂള്‍ ലീഡ​ര്‍, ജില്ലാ ഇന്റര്‍സ്ക്കൂള്‍ ലീഡര്‍, കോഴഞ്ചേരി സെന്റ് തോമസ് കോളേജ് കൗണ്‍സിലര്‍, കെ.എസ്.യു യൂണിറ്റ് തലം മുതല്‍ ജില്ലാ വൈസ് പ്രസിഡന്റ് വരെ വിവിധസ്ഥാനങ്ങള്‍ എന്നിവ വഹിച്ചിട്ടുണ്ട്.

ദുബായ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഭാരവാഹി, ഒ.ഐ.സി.സി യു.കെ ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2003ല്‍ യു.കെയിലെത്തിയ ശേഷം സ്റ്റഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന്റെ സ്ഥാപക സെക്രട്ടറി, യുക്മയുടെ സ്ഥാപക ഓര്‍ഗനൈസിംഗ് സെക്രട്ടറിയെന്ന നിലയിൽ യു കെ യിലെമ്പാടും യുക്മ എന്ന പ്രസ്ഥാനത്തെ കെട്ടിപ്പൊക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.

അഞ്ചാമത് ഭരണസമിതിയില്‍ വൈസ് പ്രസിഡന്റ് തുടർന്ന് കഴിഞ്ഞ കമ്മിറ്റിയുടെ സാരഥ്യം ഏറ്റെടുത്ത് യുക്മയ്ക്ക് പുത്തൻ ദിശാബോധം നൽകി മുന്നിൽ നിന്നും നയിച്ച അനിതസാധാരണ നേതൃപാടവത്തിൻ്റെ ഉടമയാണ് ശ്രീ. മാമ്മൻ ഫിലിപ്പ്.

പത്തനംതിട്ട കോഴഞ്ചേരി കുന്നേല്‍ കെ.എം ഫിലിപ്പിന്റെയും അന്നമ്മയുടേയും മകനാണ്. ഭാര്യ റാണി സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നു. റബേക്ക ആന്‍, ആദം ഫിലിപ്പ്, ഡേവിഡ് ഫിലിപ്പ് എന്നിവര്‍ മക്കളാണ്. ഏക സഹോദരൻ നിബു സാം ഫിലിപ്പ്.

മാമ്മൻ ഫിലിപ്പിൻ്റെ ജന്മദിനത്തിൽ എല്ലാ വിധ ആശംസകളും യുക്മ ന്യൂസ് ടീമും നേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more