1 GBP = 106.75
breaking news

സി.എ.എ നടപ്പാക്കാനൊരുങ്ങി കേന്ദ്രം; മുസ്​ലിംകളല്ലാത്ത അഭയാർഥികളിൽനിന്ന് പൗരത്വത്തിന്​​ അപേക്ഷ ക്ഷണിച്ചു

സി.എ.എ നടപ്പാക്കാനൊരുങ്ങി കേന്ദ്രം; മുസ്​ലിംകളല്ലാത്ത അഭയാർഥികളിൽനിന്ന് പൗരത്വത്തിന്​​ അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: വിവാദമായ പൗരത്വ ​േഭദഗതി നിയമം (സി.എ.എ) നടപ്പാക്കുന്നതിനു​ മുന്നോടിയായി രാജ്യത്തെ മുസ്​ലിം ഇതര അഭയാർഥികളിൽനിന്ന്​ പൗരത്വത്തിന്​ അപേക്ഷ ക്ഷണിച്ച്​ കേന്ദ്ര സർക്കാർ. അഫ്​ഗാനിസ്​താൻ, പാകിസ്​താൻ, ബംഗ്ലാദേശ്​ എന്നിവിടങ്ങളിൽനിന്ന്​ കുടിയേറി ഗുജറാത്ത്​, രാജസ്ഥാൻ, ഛത്തിസ്ഗഢ്​, ഹരിയാന, പഞ്ചാബ്​ തുടങ്ങി 13 സംസ്ഥാനങ്ങളിൽ അഭയാർഥികളായി കഴിയുന്ന ഹിന്ദു, സിഖ്​, ജൈന, ബുദ്ധമത വിശ്വാസികളിൽനിന്നാണ്​​ പൗരത്വത്തിന്​ കേന്ദ്ര സർക്കാർ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്​​.

2014 ഡിസംബർ 31 വരെ ഇന്ത്യയിലെത്തിയ മുസ്​ലിംകൾ അല്ലാത്തവർക്കാണ്​ അപേക്ഷിക്കാൻ അർഹതയെന്നാണ്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്​ഞാപനത്തിൽ വ്യക്​തമാക്കിയിട്ടുള്ളത്​​. 1955​െല പൗരത്വ നിയമത്തിന്​ കീഴിൽ, 2009ൽ ​രൂപപ്പെടുത്തിയ ചട്ടങ്ങൾ പ്രകാരം ഉത്തരവ് ഉടൻ നടപ്പാക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തി​ന്‍റെ നിർദേശം​​.

എന്നാൽ,​ രാജ്യത്ത്​ പൗരത്വ നിയമം ഉടൻ നടപ്പാക്കില്ലെന്നായിരുന്നു നേര​േത്ത കേ​ന്ദ്ര സർക്കാർ ലോക്​സഭയിൽ അറിയിച്ചിരുന്നത്​. 2019ൽ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിലെ (സി‌.എ‌.എ) ചട്ടങ്ങൾ ഇനിയും രൂപപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more