1 GBP = 112.54
breaking news

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ വീടുകളിൽ പോലീസെത്തും; ക്വാറന്റൈൻ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപടികൾ ശക്തമാക്കി ഹോം സെക്രട്ടറി

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ വീടുകളിൽ പോലീസെത്തും; ക്വാറന്റൈൻ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപടികൾ ശക്തമാക്കി ഹോം സെക്രട്ടറി

ലണ്ടൻ: വിദേശത്ത് നിന്ന് മടങ്ങുന്ന യാത്രക്കാർ ഇനി വീടുകളിൽ പോലീസിനെയും പ്രതീക്ഷിക്കണമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ കഴിഞ്ഞ രാത്രി മുന്നറിയിപ്പ് നൽകി. ആമ്പർ-ലിസ്റ്റ് രാജ്യങ്ങളായ ഫ്രാൻസ്, സ്‌പെയിൻ, ഇറ്റലി എന്നിവ സന്ദർശിക്കുന്ന യാത്രക്കാർ പത്തു ദിവസത്തെ ക്വാറന്റൈൻ നിയമം അനുസരിക്കുന്നുവെന്ന് ഉറപ്പാക്കാൻ നടപടികൾ ശക്തമാക്കുകയാണെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു.

ഒരു ദിവസം 10,000 ഭവന സന്ദർശനങ്ങൾ നടത്താൻ ഉദ്യോഗസ്ഥർക്ക് ശേഷിയുണ്ട്. 30,000 പേരുടെ വീടുകളിൽ പോലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച നടത്തിയതായും പ്രീതി പട്ടേൽ പറഞ്ഞു. ക്വാറന്റൈൻ നിയമങ്ങൾ ലംഘിക്കുന്ന ആർക്കും 10,000 പൗണ്ട് വരെയാണ് പിഴ ഈടാക്കുന്നത്. ഇതുവരെയും വളരെ കുറച്ച് പേർക്ക് മാത്രമാണ് പിഴ ഈടാക്കിയിട്ടുള്ളത്. എന്നാൽ പരിശോധനകൾ കർശനമാക്കുന്നതോടെ കൂടുതൽ നടപടിയുണ്ടാകും.

അടുത്ത മാസം കോവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കുമെന്ന ശുഭാപ്തിവിശ്വാസം സർക്കാർ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആമ്പർ-ലിസ്റ്റ് രാജ്യങ്ങളെച്ചൊല്ലി ദിവസങ്ങൾ നീണ്ട ആശയക്കുഴപ്പങ്ങളാണ് നിലനിന്നിരുന്നത്. അതേസമയം ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ മാത്രം ഇടത്തരം അപകടസാധ്യതയുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നത് സ്വീകാര്യമാണെന്ന് ബോറിസ് ജോൺസൺ ഇന്നലെ എംപിമാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞതും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

ഈ വരുന്ന ഞായർ വരെയുള്ള അഞ്ചു ദിവസത്തിൽ 270,000 ബ്രിട്ടീഷുകാർ വരെ ആംബർ രാജ്യങ്ങളിലേക്ക് പറക്കുമെന്ന് ഒരു വിശകലനത്തിൽ പറയുന്നു. സ്പെയിൻ, ഗ്രീസ്, ഫ്രാൻസ്, ഇറ്റലി എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പ്രതിദിനം 54,000 യാത്രക്കാർക്കായി 1,300 ഓളം വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more