“ടെൽ മെഡ്” കോവിഡിനെ നേരിടാൻ ലോക മലയാളി മെഡിക്കൽ സമൂഹത്തിൻ്റെ സേവനത്തിനൊപ്പം യുക്മയും…. ഉദ്ഘാടനം ഇന്ന് ശ്രീമതി.കെ.കെ. ഷൈലജ ടീച്ചർ നിർവ്വഹിക്കുന്നു….
May 17, 2021
കേരളത്തിൽ ഉയർന്നുവരുന്ന കോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിലും കേരളത്തിൽ നിന്നുമുള്ള ആരോഗ്യപ്രവർത്തകരുടെ സഹായം ലഭ്യമാക്കുവാൻ വേണ്ടി ഹെല്പ് ലൈനും ടെലി മെഡിസിൻ സൗകര്യവും ഇന്നു ചൊവ്വ (18/5/21) മുതൽ പ്രവർത്തനസജ്ജമാകുന്നു. യുക്മ, യുക്മ നഴ്സസ് ഫോറം, കേരള സോഷ്യൽ സർവീസ് മിഷൻ, ഉയിർ ടെലിമെഡിസിൻ എന്നിവയുടെ സഹകരണത്തോടെ അമ്യൂസിയം ആർട്സ് സയൻസ് ആണ് ഈ സേവനം പ്രാവർത്തികമാക്കുന്നത് . ഈ ടെലിമെഡിസിൻ സേവനത്തിന്റെ ഉദ്‌ഘാടനം ഇന്ന് ചൊവ്വ (18/5/21) വൈകുന്നേരം 4 PM ന് (8 .30 PM ഇന്ത്യൻ സമയം) കേരള ആരോഗ്യമന്ത്രി ശ്രീമതി. ശൈലജ ടീച്ചർ ടെൽ മെഡ് (TellMed) സേവനത്തിന്റെ ഉദ്‌ഘാടനം ഓൺലൈനിലൂടെ നിർവഹിക്കും.
യുക്മ കോവിഡ് അപ്പീലിലേക്ക് സഹായം നൽകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
കേരളത്തിലുള്ള ആർക്കും ഈ സേവനം ഉപയോഗിക്കാവുന്നതാണ്. ഫോണിൽ കൂടിയോ ടെലിമെഡിസിൻ വഴിയോ രോഗികൾക്കോ അവരുടെ ബന്ധുക്കൾക്കോ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന ഈ സേവനം ബന്ധുക്കൾ നാട്ടിലുള്ള യു കെ മലയാളികൾക്ക് ഒരു ആശ്വാസമാകും. കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ വിഷയങ്ങളിൽ തികച്ചും സൗജന്യമായി വിദഗ്ധ സേവനം ലഭ്യമാക്കുകയാണ് ടെൽ മെഡ് (TellMed) വോളണ്ടിയർ ടീം. ഈ സേവനം ആവശ്യമുള്ളവർക്ക് ഹെല്പ് ലൈനുമായി ബന്ധപ്പെടാവുന്നതാണ്. ഈ ഹെല്പ് ലൈൻ നമ്പർ നാട്ടിൽ ഉള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കൈമാറാം.
അമ്യൂസിയം അവതരിപ്പിക്കുന്ന ടെലി മെഡിസിനിൽ കൊവിഡ് രോഗികൾക്കോ മറ്റ് മെഡിക്കൽ ഉപദേശം ആവശ്യമുള്ളവർക്കോ വീഡിയോയിലൂടെയും ടെലിഫോണിലൂടെയും ആരോഗ്യപ്രവർത്തകരുമായി നേരിട്ട് സംസാരിക്കുവാൻ ഇതു വഴി കഴിയും. പ്രത്യേകിച്ചും ആശുപത്രിയിൽ ചികിൽസ നിർബന്ധമില്ലാത്ത, വീടുകളിൽ കഴിയുന്ന കോവിഡ് പോസിറ്റീവായവർക്ക് ധാരാളം സംശയങ്ങളും ഉത്കണ്ഠയും സ്വാഭാവികമാണ്. അവർക്ക് ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക, സംശങ്ങൾ ദൂരീകരിക്കുക, മാനസിക പിന്തുണയും ആശ്വാസം നൽകുക എന്നിവയാണ് ടെലിമെഡിസിനിലൂടെ നൽകുന്നത്. വീഡിയോ അസൗകര്യങ്ങൾ ഉള്ളവരുമായി ടെലിഫോണിലും സേവനം ലഭ്യമാക്കും. ഇപ്പോഴുള്ള ഇ സജ്ഞീവനി പോലുള്ള സർക്കാർ സഹായങ്ങൾക്കൊപ്പമാണ് അമ്യൂസിയം ടെലിമെഡിസിൻ കൂടി എത്തുന്നത്. 24 മണിക്കൂറും ടെൽ മെഡ് പ്രവർത്തിക്കും. യുകെയിലെയും, അമേരിക്കയിലെയും, കാനഡയിലെയും, യൂറോപ്പ് മിഡിൽ ഈസ്റ്റ്, ആസ്ട്രേലിയ തുടങ്ങിയ ഭാഗങ്ങളിലെയും മെഡിക്കൽ സമൂഹം ഇതിൽ പങ്കെടുക്കും. ‘ഉണർവ്’ എന്ന പ്ലാറ്റ് ഫോമിലൂടെയാണ് ടെലിമെഡിസിൻ ലഭ്യമാകുന്നത്.
ശ്രദ്ധിക്കുക: ഗുരുതരാവസ്ഥയുള്ളവർക്കോ ആശുപത്രിയിൽ പ്രവേശിക്കപ്പെടേണ്ടവർക്കോ ടെൽ മെഡ് അഭികാമ്യമല്ല.
കേരളം, യുകെ, യു എസ് എ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരുടെ ഒരു വോളണ്ടിയർ കൂട്ടായ്മയാണ് ടെൽ മെഡ്. ഈ സംരംഭത്തിൽ വോളണ്ടിയർ ആയി കുറച്ചു സമയം മാറ്റിവയ്ക്കുവാൻ താല്പര്യമുള്ള ആരോഗ്യപ്രവർത്തകർ “ടെൽ മെഡ്” സംവിധാനത്തിൻ്റെ യുക്മയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന യുക്മ നാഷണൽ ജോയിൻ്റ് സെക്രട്ടറിയും യുക്മ നഴ്സസ് ഫോറം നാഷണൽ കോഡിനേറ്ററുമായ സാജൻ സത്യനുമായി ബന്ധപ്പെടാവുന്നതാണ്.
ഡോക്ടറുമായി വീഡിയോയിൽ സംസാരിക്കാൻ താഴെ എഴുതിയ കാര്യങ്ങൾ നിങ്ങളുടെ ഫോണിൽ നിന്നും ചെയ്യുക.നിങ്ങളുടെ ഫോണിൽ ഗുഗിൾ ക്രോം എന്ന ബ്രൗവ്സർ എടുക്കുക . അതിൽ താഴെ കാണുന്ന വെബ് സൈറ്റിന്റെ അഡ്രസ് കോപ്പി ചെയ്യുകയോ അഥവാ ടൈപ്പ് ചെയ്യുകയോ ചെയ്യുക.
നിങ്ങളുടെ പേര് ആദ്യം കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുകനിങ്ങളുടെ പാസ്സ് വേർഡ് 10 ആണ്. ജോയിൻ ബട്ടൺ ക്ലിക്ക് ചെയ്യുക. പിന്നീട് നിങ്ങളുടെ മൈക്ക് , ക്യാമറ എന്നിവക്കുള്ള അനുവാദം അലൗ ക്ലിക്ക് ചെയ്യുക.
click on malayalam character to switch languages