1 GBP = 105.68
breaking news

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ; അതീവ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ; അതീവ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

ലണ്ടൻ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായുള്ള റോഡ് മാപ്പിന്റെ മൂന്നാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇംഗ്ലണ്ടിലുടനീളമുള്ള ആളുകൾക്ക് പ്രിയപ്പെട്ടവരുമായി ഒരുമിച്ച് കൂടുന്നതിനും പരസ്പരം ആലിംഗനം ചെയ്യുന്നതിനും പബ്ബുകളിലും മറ്റും ഇൻഡോറിൽ പൈന്റുകൾ നുണയുന്നതിനുമുള്ള അവസരമാണ് ഏറെകാലത്തിന് ശേഷം ലഭിക്കുക. സർക്കാരിന്റെ ട്രാഫിക് ലൈറ്റ് പദ്ധതി പ്രകാരം വിദേശ അവധി ദിവസങ്ങളും ആഘോഷിക്കാൻ അനുവാദമുണ്ട്.

അതേസമയം കോവിഡ് 19 ന്റെ ഇന്ത്യൻ വേരിയന്റ് ഭീഷണിയെത്തുടർന്ന് “അതീവ ജാഗ്രത” പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങളോട് ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ റോഡ്മാപ്പിന്റെ മൂന്നാം ഘട്ടത്തിലേക്ക് രാജ്യം നീങ്ങുമ്പോൾ, സുഹൃത്തുക്കളും കുടുംബങ്ങളും ഒത്തുചേരാനായി കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കും. 30 വരെയുള്ള ഗ്രൂപ്പുകളായി ഔട്ട്‌ഡോർ സന്ദർശിക്കുന്നതും ആറ് വരെ ഗ്രൂപ്പുകളായോ അല്ലെങ്കിൽ രണ്ടു വീടുകളിൽ ഉള്ളവർ വീടിനുള്ളിൽ ഒരുമിച്ച് ചേരുന്നതോ ഇതിൽ ഉൾപ്പെടുന്നു.

ലോക്ക്ഡൗണിന് പുറത്തേക്ക് പോകുന്നതിനുള്ള റോഡ്മാപ്പിലെ മറ്റൊരു നാഴികക്കല്ലിലെത്തിയ നമ്മൾ നടപടി കനത്ത ജാഗ്രതയോടെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരും തങ്ങളുടേതായ പങ്ക് വഹിക്കണമെന്നും ആഴ്ചയിൽ രണ്ടുതവണ പരിശോധന നടത്തുകയും, ആവശ്യപ്പെടുമ്പോൾ വാക്‌സിനായി മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പുതിയ സ്വാതന്ത്ര്യങ്ങൾ ആസ്വദിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ജനങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീടുകളിൽ പരിശോധന നടത്തുന്നതിനായി ഇംഗ്ലണ്ടിലെയും സ്കോട്ട്‌ലൻഡിലെയും ആർക്കും സൗജന്യ ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ ഓർഡർ ചെയ്യാൻ കഴിയും. ഇത് 30 മിനിറ്റിനുള്ളിൽ ഫലങ്ങൾ നൽകുന്നു. വെയിൽസിലും വടക്കൻ അയർലൻഡിലും, വീട്ടിൽ നിന്ന് ജോലി ചെയ്യാൻ കഴിയാത്തവർ പോലുള്ളവർക്ക് അവ സൗജന്യമായി ലഭ്യമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more