ലണ്ടൻ: ബ്രിട്ടനിൽ വാക്സിൻ വിതരണം റിക്കോർഡ് വേഗത്തിൽ. നാല്പത് വയസ്സിന് മുകളിലുള്ളവർക്ക് ഇന്ന് മുതൽ വാക്സിനായി ബുക്ക് ചെയ്യാം. നിലവിലെ റിക്കോർഡ് വേഗത്തിലുള്ള വാക്സിൻ വിതരണം 30 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്സിനുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം. കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം പാൻഡെമിക് ആരംഭിച്ചതിനുശേഷം നിലവിൽ ഏറ്റവും താഴ്ന്ന നിലയിലേക്കാണ്.
ഇന്ന് മുതൽ, ഇംഗ്ലണ്ടിൽ 40 വയസും അതിൽ കൂടുതലുമുള്ള ആർക്കും വാക്സിനേഷൻ ബുക്ക് ചെയ്യാം. 35 നും 39 നും ഇടയിൽ പ്രായമുള്ളവരെ അവരുടെ ആദ്യത്തെ ഡോസുകൾക്കായി മെയ് 10 മുതൽ ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങളാണ് നടത്തിയിട്ടുള്ളത്.
ബ്രിട്ടനിലുടനീളം ഇതുവരെ ആകെ 14 ദശലക്ഷം സെക്കൻഡ് ഡോസുകൾ ഉൾപ്പെടെ 48 ദശലക്ഷം ഡോസുകൾ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം നിലവിലെ സാഹചര്യങ്ങൾക്ക് അനുകൂലമായി കാര്യങ്ങൾ മുന്നോട്ട് പോകുകയാണെങ്കിൽ ജൂൺ 21 മുതൽ സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥ മാറ്റുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. ഇത് വലിയ ജനക്കൂട്ടത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്ന വലിയ ഔട്ട്ഡോർ ഇവെന്റുകൾ സംഘടിപ്പിക്കുന്നതിന് വഴിയൊരുക്കുന്നതിന് സഹായിക്കുമെന്നാണ് കരുതുന്നത്. എഫ്‌എ കപ്പ് സെമി ഫൈനൽ, കാരാബാവോ കപ്പ് ഫൈനൽ, സ്‌നൂക്കർ വേൾഡ് ചാമ്പ്യൻഷിപ്പ് എന്നിവയിൽ പങ്കെടുത്തവരിൽ കേസുകളിൽ വർദ്ധനവുണ്ടായിട്ടില്ല എന്നതാണ് ശാസ്ത്രജ്ഞർക്കും സർക്കാരിനും ആത്മവിശ്വാസമേകുന്നത്.
ഇംഗ്ലണ്ടിൽ നിലവിൽ ഒരു ദിവസം 757 രോഗലക്ഷണ കേസുകൾ മാത്രമേ ഉള്ളൂവെന്നും ഏറ്റവും പുതിയ ഡാറ്റ വെളിപ്പെടുത്തുന്നത്. രണ്ട് ജാബുകളും ഉള്ളവർക്ക് 150,000 പേരിൽ ഒരാൾ വരെ രോഗബാധിതരാകാനുള്ള സാധ്യത കുറവാണ്. അതേസമയം, 80 വയസ്സിനു മുകളിലുള്ള അണുബാധകൾ റെക്കോഡിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞുവെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് റിപ്പോർട്ട് വെളിപ്പെടുത്തി. കൂടാതെ, രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും പുതിയ കേസുകളും ആശുപത്രി പ്രവേശന കേസുകളും കുറയുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
click on malayalam character to switch languages