1 GBP = 112.47
breaking news

യാത്രാ നിയന്ത്രണങ്ങൾക്ക് മുന്നോടിയായി ഇന്ത്യയിൽ നിന്ന് അവസാനമായി ഷെഡ്യൂൾ ചെയ്ത വിമാനവും എത്തി; വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങിയത് മണിക്കൂറുകളോളം

യാത്രാ നിയന്ത്രണങ്ങൾക്ക് മുന്നോടിയായി ഇന്ത്യയിൽ നിന്ന് അവസാനമായി ഷെഡ്യൂൾ ചെയ്ത വിമാനവും എത്തി; വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങിയത് മണിക്കൂറുകളോളം

പുതിയ കൊറോണ വൈറസ് യാത്രാ നിയന്ത്രണങ്ങൾക്ക് മുന്നോടിയായി ഇന്ത്യയിൽ നിന്ന് അവസാനമായി ഷെഡ്യൂൾ ചെയ്ത വിമാനവും യുകെയിൽ എത്തി.

യാത്ര നിരോധിച്ചുകൊണ്ട് വെള്ളിയാഴ്ച 04:00 ജിഎസ്ടി മുതൽ ഇന്ത്യയെ യുകെയുടെ “റെഡ് ലിസ്റ്റിൽ” ഉൾപ്പെടുത്തിയിട്ടുണ്ട്. അത്കൊണ്ട് തന്നെ അഭൂതപൂർവ്വമായ തിരക്കാണ് ഇന്നലെ എത്തിയ വിമാനങ്ങളിൽ ഉണ്ടായിരുന്നത്. മലയാളികൾ ഉൾപ്പെടെ നിരവധിപേരാണ് ഇനിയും നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. ചട്ടം മാറ്റത്തിന് മുന്നോടിയായി അവസാന ഷെഡ്യൂൾ ചെയ്ത വാണിജ്യ വിമാനം വിസ്താര ഫ്ലൈറ്റ് VTI017 18:48 ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തിരുന്നു. അതേസമയം ഹീത്രൂവിലെത്തിയ യാത്രക്കാർ മൂന്ന് മണിക്കൂറികളോളമാണ് ജീവനക്കാരുടെ കുറവ് മൂലം പാസ്പോർട്ട് കൺട്രോൾ വിഭാഗങ്ങളിൽ കുടുങ്ങിക്കിടന്നത്.

ഇന്ന് മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ യുകെ, ഐറിഷ് പൗരന്മാരും റെസിഡൻസി അവകാശമുള്ളവർക്കും എത്തുന്നതിൽ തടസ്സമില്ല. അതേസമയം ഇവർ സർക്കാർ അംഗീകാരമുള്ള ഹോട്ടലിൽ പത്ത് ദിവസത്തെ ക്വാറന്റൈനിൽ കഴിയണം.

അണുബാധയുടെ തോത് കുതിച്ചുയരുന്നതും മരണസംഖ്യ അതിവേഗം വർദ്ധിക്കുന്നതും പുതിയ വൈറസ് വേരിയൻറ് കണ്ടെത്തുന്നതുമാണ് ഇന്ത്യ യുകെയുടെ റെഡ് ലിസ്റ്റിൽ ഇടം പിടിക്കാൻ കാരണം. ലോകത്ത് ഏറ്റവുമധികം രേഖപ്പെടുത്തിയ കോവിഡ് കേസുകൾ ഇന്ത്യയിലാണ്.

ഇന്ത്യയിൽ ആദ്യമായി തിരിച്ചറിഞ്ഞ വൈറസ് വേരിയന്റുകൾ ബി .1.617 എന്നറിയപ്പെടുന്ന ഇന്ത്യൻ വേരിയന്റിന്റെ 55 കേസുകൾ ഏപ്രിൽ 14 മുതൽ ഇതുവരെ ബ്രിട്ടനിൽ കണ്ടെത്തിയതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) വ്യാഴാഴ്ച സ്ഥിരീകരിച്ചു. വേരിയന്റ് കൂടുതൽ എളുപ്പത്തിൽ വ്യാപിക്കുമോ, കൂടുതൽ മാരകമാണോ അല്ലെങ്കിൽ വാക്സിനുകളുടെ ഫലപ്രാപ്തി അല്ലെങ്കിൽ സ്വാഭാവിക പ്രതിരോധശേഷി ഇല്ലാതാക്കുമോ എന്ന് പി എച്ച് ഇ വിദഗ്ധർക്ക് നിലവിൽ ഉറപ്പില്ല എന്നതും ആശങ്ക പരത്തുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more