1 GBP = 108.89
breaking news

എൽഡിഎഫ് യുകെ & അയർലണ്ട് സംഘടിപ്പിക്കുന്ന ആഗോള പ്രവാസി കൂട്ടായ്മ ഞായറാഴ്ച 3:00 മണിക്ക്

എൽഡിഎഫ് യുകെ & അയർലണ്ട് സംഘടിപ്പിക്കുന്ന ആഗോള പ്രവാസി കൂട്ടായ്മ ഞായറാഴ്ച 3:00 മണിക്ക്

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ആവേശകരമായ അവസാനത്തിലേക്കെത്തുമ്പോൾ ഇടതു മുന്നണിയുടെ പ്രവാസഘടകമായ LDF UK & Ireland വ്യത്യസ്തമായ ഒരു പരിപാടി അവതരിപ്പിച്ചു ശ്രദ്ധേയമാവുകയാണ് . ഏപ്രിൽ 4 ഞായറാഴ്ച 3 മണിക്ക് ലോകെത്തെമ്പാടുമുള്ള ഇടതുപക്ഷ പ്രവാസിസംഘടനാപ്രതിനിധികളെ പങ്കെടുപ്പിച്ചു ഒരു പ്രവാസി കൂട്ടായ്മയാണ് ഒരുക്കുന്നത്. കേരളത്തിലെ ഇടതുമുന്നണി സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലും ഇനി വരുന്ന സർക്കാരിനുള്ള പ്രതീക്ഷകളും യോഗത്തിൽ പങ്കെടുക്കുന്നവർ പങ്കുവെക്കും.

കേരള പ്രവാസി സംഘത്തിന്റെ സെക്രട്ടറി ശ്രീ. കെവി അബ്ദുൽഖാദർ MLA ഉദ്ഘാടനം ചെയ്യുന്ന യോഗത്തെ തിരുർ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയും ലോകകേരളസഭാംഗവുമായ ശ്രീ. ഗഫൂർ പി ലില്ലീസ് അഭിവാദ്യം ചെയ്യും.
തുടർന്ന് പ്രവാസലോകത്തുനിന്നു  പിഎം ജാബിർ (Oman , Director, Pravasi Welfare Board ) , ഒവി മുസ്തഫ (UAE , Director NORKA Roots ) , കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് (Saudi Arabia) ,  അനുപമ വെങ്കിടേഷ് ( USA , Journalist ), ഗിരികൃഷ്ണൻ രാധമ്മ(Germany ), അനൂപ് പള്ളിക്കര ( Angola), രവി ഭാസ്കരൻ (Brunei ), റെജിൽ പൂക്കുത്ത്  (Australia ) , നന്ദിനി മോഹൻ (Saudi Arabia ) , അഡ്വ. സുഭാഷ് ചന്ദ്രൻ (Supreme Court of India) , റഫീഖ് റാവുത്തർ (Director , Kairali Pravaasalokam & CIMS ) എന്നിവർ സംസാരിക്കും.

ഓൺലൈൻ ആയി zoom meeting Platform-ൽ നടക്കുന്ന പരിപാടി അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC ) ഫേസ്ബുക്ക് പേജിൽ (www.facebook.com/cpimaic/live ) തത്സമയം വീക്ഷിക്കാവുന്നതാണ്.
zoom meeting detailsMeeting id: 898 6715 1613Password: : LDF2021

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more