1 GBP = 107.39

സ്‌കൂളുകൾക്കും സാമൂഹിക ഒത്തുചേരലുകൾക്കും പ്രഥമ പരിഗണന; പ്രധാനമന്ത്രിയുടെ ലോക്ക്ഡൗൺ എക്സിറ്റ് റോഡ്മാപ്പ് ഇന്ന് പ്രഖ്യാപിക്കും

സ്‌കൂളുകൾക്കും സാമൂഹിക ഒത്തുചേരലുകൾക്കും പ്രഥമ പരിഗണന; പ്രധാനമന്ത്രിയുടെ ലോക്ക്ഡൗൺ എക്സിറ്റ് റോഡ്മാപ്പ് ഇന്ന് പ്രഖ്യാപിക്കും

ലണ്ടൻ: പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള റോഡ്‌മാപ്പ് പ്രഖ്യാപിക്കും. വിദ്യാർത്ഥികളുടെ സ്‌കൂൾ പ്രവേശനവും പ്രിയപ്പെട്ടവരുമായുള്ള സാമൂഹിക ഒത്തുചേരലുകൾക്കുമാകും പ്രഥമ പരിഗണന നൽകുക. മാർച്ച് 8 ന് എല്ലാ സ്കൂളുകളും വീണ്ടും തുറക്കാൻ ജോൺസൺ ഉത്തരവിടും. രണ്ടു സുഹൃത്തുക്കൾക്ക് ഔട്ട്ഡോറിൽ ഒരുമിച്ച് കൂടാനുമാകും. അതേസമയം രണ്ട് കുടുംബങ്ങൾക്ക് അല്ലെങ്കിൽ ആറ് സുഹൃത്തുക്കളുടെ ഒരു സംഘത്തിന് മൂന്നാഴ്ചയ്ക്ക് ശേഷം ഔട്ട്‌ഡോറിൽ ഒരുമിച്ച് കൂടാൻ അനുവാദം നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രമുഖ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ദൈനംദിന ജീവിതത്തിന്റെ ഏതാണ്ട് എല്ലാ കോണുകളിലും സ്പർശിക്കുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനായി അദ്ദേഹം നാല് ഘട്ടങ്ങളുള്ള ലോക്ക്ഡൗൺ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന, ഓരോ ഘട്ടവും തുറക്കുന്നതിന് ആഴ്ചകളുടെ വ്യത്യാസമുണ്ട്.

റോഡ്മാപ്പിൽ ഇവ ഉൾപ്പെടും:

  • മാർച്ച് എട്ട് മുതൽ ഔട്ട്ഡോറിൽ ഒരുമിച്ച് കൂടുന്നതിന് രണ്ട് സുഹൃത്തുക്കളെ അനുവദിക്കും.
  • മാർച്ച് എട്ടിന് മുഴുവൻ സ്‌കൂളുകളും തുറക്കും. സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ ഔട്ട്ഡോറിൽ സ്കൂൾ സ്പോർട്സ്, ആക്റ്റിവിറ്റി ക്ലബ്ബുകൾ തുടങ്ങിയവക്ക് അനുവാദം.
  • ആറ് സുഹൃത്തുക്കൾക്ക് അല്ലെങ്കിൽ രണ്ട് കുടുംബങ്ങൾക്ക് ഈസ്റ്ററിന് പുറത്ത് കണ്ടുമുട്ടാം.
  • മാർച്ച് 29 മുതൽ ടെന്നീസ്, ബാസ്കറ്റ്ബോൾ തുടങ്ങിയ കായിക വിനോദങ്ങൾ പുനരാരംഭിക്കും.

സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നതിനുള്ള കൂടുതൽ ശുഭാപ്തി ടൈംടേബിളിന്റെ പ്രധാന ഘടകമായി, വാക്സിനുകൾ അണുബാധയുടെ നിരക്കിനെ സ്വാധീനിക്കുന്നുവെന്ന് കാണിക്കുന്ന പുതിയ ഡാറ്റ അവതരിപ്പിച്ച് കൊണ്ടാകും പ്രധാനമന്ത്രി റോഡ്മാപ്പ് അവതരിപ്പിക്കുക. നിയന്ത്രണങ്ങൾ നീക്കാൻ തുടങ്ങുന്നതിനുമുമ്പ് പാലിക്കേണ്ട നാല് പ്രധാന പരിശോധനകളും റോഡ്മാപ്പിനൊപ്പം സജ്ജമാക്കും.

കൂടുതൽ ജാഗ്രത പുലർത്തുന്ന സമീപനത്തെ ചാൻസലർ റിഷി സുനക് പിന്തുണച്ചിട്ടുണ്ട്.
ജനങ്ങൾ മാസങ്ങളായി അവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും കണ്ടിട്ടില്ല, ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവർത്തനം അഭിനന്ദനീയമെന്ന് ചാൻസലർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more