1 GBP = 105.55
breaking news

ജൂലൈ അവസാനത്തോടെ രാജ്യത്തെ മുഴുവൻ മുതിർന്നവർക്കും ആദ്യ ഡോസ് വാക്സിൻ ലഭ്യമാക്കും; പ്രധാനമന്ത്രി

ജൂലൈ അവസാനത്തോടെ രാജ്യത്തെ മുഴുവൻ മുതിർന്നവർക്കും ആദ്യ ഡോസ് വാക്സിൻ ലഭ്യമാക്കും; പ്രധാനമന്ത്രി

ലണ്ടൻ: ജൂലൈ അവസാനത്തോടെ രാജ്യത്തെ ഓരോ മുതിർന്നവർക്കും ആദ്യ ഡോസ് കോവിഡ് വാക്സിൻ ലഭ്യമാക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ നാളെ നടത്തും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ദീർഘകാലമായി കാത്തിരുന്ന റോഡ്മാപ്പിന്റെ സുപ്രധാന ഭാഗമായാണ് പുതിയ വാക്സിൻ കുത്തിവയ്പ്പ് ലക്ഷ്യം.

ശരത്കാലത്തോടെ 18 വയസും അതിൽ കൂടുതലുമുള്ള എല്ലാവരിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ മുമ്പ് പറഞ്ഞിരുന്നുവെങ്കിലും വിജയകരമായ പ്രചാരണത്തെ ത്വരിതപ്പെടുത്തുകയാണ് ബോറിസ് ജോൺസൺ. 50 വയസ്സിനു മുകളിലുള്ള എല്ലാവർക്കും നേരത്തെ നിർദ്ദേശിച്ചതുപോലെ മെയ് മാസത്തിന് മുൻപ് തന്നെ ലഭ്യമാക്കാനാണ് നീക്കം. ഏപ്രിൽ 15 നകം കുറഞ്ഞത് ഒരു ഡോസ് എങ്കിലും നൽകുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.

പ്രധാനമന്ത്രിയുടെ നാളെ പ്രഖ്യാപിക്കുന്ന റോഡ് മാപ്പ് പ്രകാരം എല്ലാ വിദ്യാർത്ഥികളും മാർച്ച് 8 ന് സ്കൂളിലേക്ക് മടങ്ങും, ഇംഗ്ലണ്ടിലെ കെയർ ഹോം അന്തേവാസികൾക്ക് ഓരോരുത്തർക്കും ദിവസം ഒരു പതിവ് സന്ദർശകനെ അനുവദിക്കും.
ഈസ്റ്ററിനോടനുബന്ധിച്ച്, അതായത് ഏപ്രിൽ തുടക്കത്തിൽ, രണ്ട് വീടുകളിലുള്ളവർക്ക് ഒരുമിച്ച് പുറത്ത് സന്ദർശിക്കാൻ അനുവദിക്കും. ഇതിന് പിന്നാലെ ഔട്ട്‌ഡോർ സേവനത്തിനായി മാത്രം അവശ്യമല്ലാത്ത ഷോപ്പുകളും പബ്ബുകളും റെസ്റ്റോറന്റുകളും വീണ്ടും തുറക്കാൻ അനുവദിക്കും. ഹോസ്പിറ്റാലിറ്റി വ്യവസായം മെയ് മാസത്തിൽ വീണ്ടും പൂർണ്ണമായും തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നാളെ രാവിലെ നടക്കുന്ന വിപുലമായ കാബിനറ്റ് യോഗത്തിൽ അന്തിമ വിവരങ്ങൾ പ്രധാനമന്ത്രി അവതരിപ്പിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് ഒരു ടെലിവിഷൻ പത്രസമ്മേളനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുമ്പ് പ്രധാനമന്ത്രി കോമൺസിൽ റോഡ്മാപ്പ് അവതരിപ്പിച്ച് അനുമതി തേടും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more