1 GBP = 113.89

ഇടുക്കി ജില്ലാ സംഗമത്തിന്റ വാർഷിക ചാരിറ്റിക്കായി യു കെയിലെ സ്നേഹ മനസുകൾ നൽകിയത് 8000 പൗണ്ട്.

ഇടുക്കി ജില്ലാ സംഗമത്തിന്റ  വാർഷിക ചാരിറ്റിക്കായി യു കെയിലെ സ്നേഹ മനസുകൾ നൽകിയത് 8000 പൗണ്ട്.

ജസ്റ്റിൻ എബ്രഹാം

കോവിഡ് പ്രതിസന്ധിയിലും ഇടുക്കി ജില്ലാ സംഗമത്തിൻ്റെ വാർഷിക ചാരിറ്റിയായ രാജാക്കാട് ഉള്ള ബിജുവിനും, അടിമാലിയിലുള്ള പൗലോസിനും ഒരു ഭവനത്തിനായും, കുഞ്ചിതണ്ണിയിൽ താമസിക്കുന്ന അമ്മിണി ചേച്ചിക്ക് ചികിത്സാ സഹായത്തിനുമായി
യു കെയിലെ സ്നേഹ മനസുകൾ നൽകിയത് 8000 പൗണ്ട്.

മൂന്ന് കുടുംബങ്ങൾക്കായി ഇടുക്കി ജില്ലാ സംഗമം നടത്തിയ ഈ ചാരിറ്റികളിൽ സഹായിച്ച എല്ലാ മനുഷ്യ സ്നേഹികൾക്കും പ്രത്യകമായ് ഈ കോവിഡ് പ്രതിസന്ധിയിലും ജെന്മനാടിനോടുള്ള സ്നേഹം നിലനിർത്തി ഈ ചാരിറ്റി വിജയകരമാക്കിയ യു കെയിലുള്ള മുഴുവൻ ഇടുക്കിജില്ലക്കാരോടും, നല്ലവരായ എല്ലാ മനുഷ്യ സ്നേഹികൾക്കും.
ഈ ചാരിറ്റിയിൽ പങ്ക് ചേർന്ന മറ്റുള്ള ജില്ലകാരെയും, ഈ ചാരിറ്റി പ്രവർത്തനങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ച മുഴുവൻ സംഗമം കമ്മറ്റികാരെയും, എല്ലാ പ്രവർത്തകരെയും, മാധ്യമ സുഹ്രുത്തുക്കളെയും ഇടുക്കിജില്ലാ സംഗമം ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നൂ. ഇടുക്കി ജില്ലാ സംഗമം ഇതു വരെ ഒരു കോടി 10 ലക്ഷം രുപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ യു കെയിലും, നാട്ടിലുമായി നല്കി കഴിഞ്ഞു. ഈ രണ്ട് ഭവനങ്ങളുടെ നിർമ്മാണം ഇടുക്കി ജില്ലാ സംഗമത്തിൻ്റെ നേത്യത്തിൽ ഉടൻ ആരംഭിക്കുന്നതാണ്.

നിങ്ങൾ നല്കുന്ന തുകയുടെ വലിപ്പമല്ല ഓരോ വെക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ വിജയവും, ശക്തിയും. ഈ ചാരിറ്റി കളക്ഷനികളിൽ പങ്കാളികളായ മുഴുവൻ വ്യക്തികളെയും ഒരിക്കൽ കൂടി ഇടുക്കിജില്ലാ സംഗമം കമ്മറ്റി നന്ദിയോടെ ഓർക്കുന്നു.. ഇനിയും ഇടുക്കി ജില്ലാ സംഗമത്തിന്റെ മുമ്പോട്ടുള്ള പ്രവർത്തനങ്ങളിൽ നിങ്ങൾ ഒരോരുത്തരുടെയും അത്മാർത്ഥമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നൂവെന്ന്
ഇടുക്കി ജില്ലാ സംഗമത്തിന് വേണ്ടി കൺവീനർ ജിമ്മി ജേക്കബ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more