1 GBP = 110.31

അന്നമൂട്ടന്നവർക്ക് അന്നമേകാൻ സമീക്ഷ UK….

അന്നമൂട്ടന്നവർക്ക് അന്നമേകാൻ സമീക്ഷ UK….

മരവിക്കുന്ന തണുപ്പും ഭരണകൂട മുള്ളുവേലികളും മർദ്ദനങ്ങളും വകവെക്കാതെ അവകാശങ്ങൾക്കായി തെരുവിലിരുന്നു സമരം ചെയ്യുന്ന കർഷകർക്ക് സമീക്ഷ UKഒരു ടൺ ഭക്ഷ്യോൽപ്പന്നങ്ങളെത്തിക്കുന്നു. .. പങ്കാളികളാവുക നാടിൻ്റെ നന്മയാവുക…

ഇക്കാലമത്രയും ഇന്ത്യയെ ഊട്ടിയ രാജ്യത്തിൻ്റെ നട്ടെല്ലായ കർഷകർ അർഹതപ്പെട്ട അവകാശങ്ങൾ മാത്രം നേടിയെടുക്കാൻ മാസങ്ങളായി തെരുവിലാണ്. 150 കർഷകർ ഈ പോർ നിലത്ത് മരിച്ചുവീണിരിക്കുന്നു.
ഒരു ഭരണത്തെയും താഴെയിറക്കാനല്ല അവരുടെസമരം എന്നിട്ടും മുതലാളിമാരുടെ എച്ചിൽ നക്കികളായ ഫാഷിസ്റ്റ് ഭരണാധികാരികളും സർക്കാറും അവർക്കുനേരെ മുള്ളുവേലികളും ബാരിക്കേഡുകളും തീർത്ത് ഭീകരരും രാജ്യദ്രോഹികളുമെന്ന സ്ഥിരം ചാപ്പകുത്തി കള്ളക്കേസുകൾ ചമച്ചു അവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.

ഈ കൊടും തണുപ്പത്ത്, തികച്ചും സമാധാനപരമായി, അവകാശങ്ങൾക്കു വേണ്ടി സമരം ചെയ്തതാണോ അവർ ചെയ്ത തെറ്റ്? 150 ൽ പരം കർഷകർ സമര രംഗത്ത് മരിച്ചുവീണിട്ടും ഹൃദയമില്ലാത്ത ഫാഷിസ്റ്റ് ഭരണകൂടം അവരെ പുച്ഛത്തോടെ അവഗണിക്കുന്നു. ലക്ഷോപലക്ഷം വരുന്ന രാജ്യത്തെ കർഷകർക്ക് വേണ്ടാത്ത ഈ ‘കർഷക ബിൽ’ (Agriculture Act 2020) പിന്നെ ആർക്കു വേണ്ടിയാണ്?
സർക്കാർ എന്തിനാണിങ്ങനെ വാശിയും വെല്ലുവിളിയും നടത്തുന്നത്? ആർക്കു വേണ്ടിയാണീ സർക്കാർ നുണക്കഥകൾ പടച്ചുവിട്ടു രാജ്യത്തെ ഊട്ടുന്നവരെ തെരുവിലിട്ടു കൊല്ലുന്നത്?
ജവാൻ്റെ പേരിൽ മുതലക്കണ്ണീരൊഴുക്കി അതിദേശീയതാവാദം കുത്തിവെച്ച് വോട്ടാക്കി മാറ്റുന്നവർ അന്നമൂട്ടുന്ന കർഷകൻ്റെ നേരെ മുള്ളുവേലി കെട്ടുന്നത് ആർക്കു വേണ്ടിയാകും?

“ജയ് ജവാൻ ജയ് കിസാൻ ” എന്നതല്ലേ നമ്മുടെ രാജ്യത്തിൻ്റെ മുദ്രാവാക്യം
എന്നിട്ടും കിസാന് (കർഷകന്) മാത്രം ദുരിതം നൽകുന്നത് എന്തിനു വേണ്ടിയാകും ? നീതിബോധവും ജനാധിപത്യ ബോധവുമുള്ള ജനങ്ങളെ, ഉണരുവിൻ മോദി സർക്കാറിൻ്റെ തെറ്റായ നയങ്ങളെ തിരുത്തിക്കാൻ അണി ചേരുവിൻ
തെരുവിലിരിക്കുന്നവർക്ക് ഇന്ത്യയുടെ നട്ടെല്ലും കരുത്തുമായ കർഷകജനതക്ക് പിന്തുണയും താങ്ങും തണലുമാകാൻ മുന്നിട്ടിറങ്ങുവിൻ.

ഇങ്ങകലെയിരുന്നും നമുക്കു ഹൃദയം കൊണ്ടു അവരുടെ സമരത്തിനൊപ്പം ചേരാം. ഒരു നേരത്തെ ഭക്ഷണമെങ്കിൽ ആ ഒരു നേരത്തെ ഭക്ഷണം നൽകാൻ ഉദാരമായി മനസ്സറിഞ്ഞു സഹായിക്കുവിൻ

ജനുവരി 26 ന്, കർഷക മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്‌ സമീക്ഷ യുകെ നടത്തിയ വെർച്യുൽ സമരം ശ്രദ്ധേയമായിരുന്നു. ഒരു ടൺ ഭക്ഷണസാധനങ്ങൾ കർഷകർക്കരികിൽ എത്തിക്കുക എന്ന സമീക്ഷ യുകെയുടെ ഈ ഉദ്യമത്തിൽ പങ്കാളികളാകുവാൻ യുകെയിലെ മുഴുവൻ മനുഷ്യ സ്നേഹികളും കൈകോർക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു….

അന്നമൂട്ടുന്നവർക്ക് അന്നമേകാൻ യുകെയിലെ മുഴുവൻ നല്ലവരായ ആളുകളും സമീക്ഷ യുകെയോടൊപ്പം ചേർന്നു നിന്നു പൊരുതുന്ന പടനിലത്തേക്ക് ധീരപോരാളികൾക്ക് ഒരു നേരത്തെയെങ്കിലും ഭക്ഷണമെത്തിക്കാൻ സഹായിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more