ലണ്ടൻ: വിദേശത്തുള്ള കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടുകളിൽ നിന്ന് മടങ്ങുന്ന യുകെ നിവാസികൾക്ക് ഫെബ്രുവരി 15 മുതൽ ഹോട്ടലുകളിൽ പത്ത് ദിവസത്തെ ക്വാറന്റൈൻ നിർബന്ധം. പദ്ധതി പ്രഖ്യാപിച്ച് ഏകദേശം മൂന്നാഴ്ച കഴിഞ്ഞാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. അതിനാൽ തന്നെ പദ്ധതിയിലെ കാലതാമസത്തിന് രൂക്ഷവിമർശനവുമായി പ്രതിപക്ഷവും രംഗത്തെത്തി.
പദ്ധതി ആരംഭിക്കുന്നതിനായി യുകെയിലുടനീളം 28,000 ഹോട്ടൽ മുറികൾ സർക്കാർ റിസർവ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ലിവർപൂളിൽ ഒരു കൂട്ടായ കമ്മ്യൂണിറ്റി ടെസ്റ്റിംഗ് ഓപ്പറേഷന് നേതൃത്വം നൽകിയ മുൻ റോയൽ മറൈൻ റിട്ടയേർഡ് വൈസ് ചീഫ് ജനറൽ സർ ഗോർഡൻ മെസഞ്ചറിന് പദ്ധതിയുടെ മേൽനോട്ടം നൽകിയിട്ടുണ്ട്. ഇതിനായുള്ള കരട് രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്. ഫെബ്രുവരി 15 മുതൽ ഒരു ദിവസം 1,425 യാത്രക്കാരെ പാർപ്പിക്കാനാണ് ഹോട്ടൽ മേധാവികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഒരാൾക്ക് 800 പൗണ്ട് വരെ നിരക്കിൽ 10 ദിവസത്തേക്കാണ് ഹോട്ടലുകളിൽ തിരിച്ചെത്തുന്ന യാത്രക്കാരെ പാർപ്പിക്കേണ്ടത്.
ദക്ഷിണാഫ്രിക്കൻ കോവിഡ് വേരിയന്റ് യുകെയിൽ കണ്ടെത്തി ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് നടപടികൾ സ്വീകരിക്കുന്നതെന്ന് ലേബർ നേതാക്കൾ കുറ്റപ്പെടുത്തി. പുതിയ കോവിഡ് സമ്മർദ്ദങ്ങളിൽ നിന്ന് നമ്മുടെ അതിർത്തികൾ സംരക്ഷിക്കുന്നതിനുള്ളശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് മന്ദഗതിയിലാണെന്ന് ഷാഡോ ഹോം സെക്രട്ടറി നിക്ക് തോമസ്ണ
സൈമൻഡ്‌സ് പറഞ്ഞു
ഹീത്രോ, ഗാറ്റ്വിക്ക്, ലണ്ടൻ സിറ്റി, ബർമിംഗ്ഹാം, ബ്രിസ്റ്റോൾ, മാഞ്ചസ്റ്റർ, എഡിൻബർഗ്, ഗ്ലാസ്ഗോ, ആബർഡീൻ എന്നിവയുൾപ്പെടെയുള്ള വിമാനത്താവളങ്ങൾക്ക് സമീപമുള്ള ഹോട്ടലുകളായിരിക്കും ക്വാറന്റൈനിന് തിരഞ്ഞെടുക്കുക. 30 “റെഡ് ലിസ്റ്റ്” കോവിഡ് -19 ഹോട്ട്‌സ്പോട്ടുകളിൽ നിന്ന് യുകെ പൗരന്മാർക്കും രാജ്യത്തേക്ക് മടങ്ങുന്ന താമസക്കാർക്കും ഈ നിയമങ്ങൾ ബാധകമാകും
ദക്ഷിണ അമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ, പുതിയ കോവിഡ് വേരിയന്റുകൾ ധാരാളം ആളുകളിൽ കണ്ടെത്തിയിട്ടുണ്ട്.
താമസച്ചിലവിനുള്ള പണം യാത്രക്കാർ മുൻകൂറായി നൽകണം. ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള മിക്ക വിദേശ പൗരന്മാരും ഇതിനകം തന്നെ യുകെ യിലേക്ക് യാത്രാ വിലക്ക് നേരിടുന്നുണ്ട്.
നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്ക് പിഴ വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്. പിഴ ഒരു തടസ്സമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആഭ്യന്തര ഓഫീസ് വൃത്തങ്ങൾ അറിയിച്ചു, അതിനാൽ യാത്രക്കാരുടെ എണ്ണം ഒരു ദിവസം 1000 ൽ നിന്ന് വേഗത്തിൽ കുറയാൻ സാധ്യതയുണ്ടെന്നും കരുതപ്പെടുന്നു.
അതിഥികൾക്ക് അവരുടെ മുറികളിൽ ഒരു ദിവസം മൂന്ന് സമയം ഭക്ഷണം ലഭിക്കും, ചായ, കോഫി, പഴം, വെള്ളം എന്നിവ യഥേഷ്ടം ലഭ്യമാണ്. പുകവലിക്കാനോ ശുദ്ധവായു ലഭിക്കാനോ പുറത്തേക്ക് പോകണമെങ്കിൽ സെക്യൂരിറ്റിയുടെ സഹായത്തോടെ പോകാൻ കഴിയുന്ന സംവിധാനം ഉണ്ടാകും. അതേസമയം ഹോട്ടൽ ക്വാറന്റൈൻ ചിലവുകൾ പൂർണ്ണമായും സർക്കാർ വഹിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ അടുത്തയാഴ്ച്ച സർക്കാർ പ്രഖ്യാപിക്കും.
click on malayalam character to switch languages