1 GBP = 126.90
breaking news

ബ്രിട്ടനിൽ ഇരുപത്തിനാലു മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 1,200 മരണങ്ങൾ; കോവിഡ് കേസുകളിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി

ബ്രിട്ടനിൽ ഇരുപത്തിനാലു മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 1,200 മരണങ്ങൾ; കോവിഡ് കേസുകളിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി

ബ്രിട്ടനിൽ കൊറോണ വൈറസ് ബാധിച്ച് 1,200 പേർ കൂടി മരിച്ചു, സർക്കാരിന്റെ പ്രതിദിന കണക്കുകൾ ഇന്നലെ ഉച്ചയോടെയാണ് പുറത്ത് വിട്ടത്. വെള്ളിയാഴ്ച്ച 1,245 പേർ മരണമടഞ്ഞതായാണ് വെളിപ്പെടുത്തിയത്. ഇതുവരെ രാജ്യത്തെ മൊത്തം കോവിഡ് മരണസംഖ്യ 105,571 ആയി.

കോവിഡ് 19 കേസുകളിൽ 23,275 പുതിയ കേസുകളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചത്തെ അപേക്ഷിച്ച് 30 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ കേസുകളുടെ ഇടിവ് സൂചിപ്പിക്കുന്നത് മൂന്നാം ദേശീയ ലോക്ക്ഡൗൺ കാര്യമായി പ്രവർത്തിക്കുന്നു എന്നാണ്.

രാജ്യത്ത് ഇതുവരെ ഏകദേശം 8.38 ദശലക്ഷം ജനങ്ങൾക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകിയിട്ടുണ്ട്. ഇത് ഫലമുണ്ടാക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും സൂചനയുണ്ട്. ജാബ്‌ അണുബാധയുടെ തോത് കുറയ്ക്കുകയാണെന്ന് പ്രാഥമിക ഗവേഷണം സൂചിപ്പിക്കുന്നതായി വാക്സിനേഷൻ, ഇമ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ പ്രൊഫസർ ആന്റണി ഹാർഡൻ പറഞ്ഞു,

അതേസമയം, ഫെബ്രുവരി 15 നകം 15 ദശലക്ഷം ജാബുകൾ നൽകാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കാബിനറ്റ് ഓഫീസ് മന്ത്രി മൈക്കൽ ഗോവ് പറഞ്ഞു. യൂറോപ്യൻ യൂണിയന് വാക്സിനേഷൻ വിതരണം ചെയ്യുന്നതിലെ കാലതാമസത്തെക്കുറിച്ച് യൂറോപ്യൻ യൂണിയനും യുകെയും തമ്മിൽ വർദ്ധിച്ചുവരുന്ന അഭിപ്രായവ്യത്യാസങ്ങൾക്കിടയിലാണ് മൈക്കിൾ ഗോവിന്റെ പ്രസ്താവന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more