ലണ്ടൻ: ബ്രെക്സിറ്റിനു ശേഷമുള്ള വ്യാപാരമേഖലയ്ക്ക് കൂടുതൽ ഊർജ്ജം പകരാനായി യുകെ 11 ഏഷ്യ, പസഫിക് രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു സ്വതന്ത്ര വ്യാപാര മേഖലയിൽ ചേരുന്നതിനുള്ള അപേക്ഷ സമർപ്പിച്ചു. ട്രാൻസ്-പസഫിക് പങ്കാളിത്തത്തിനായുള്ള സമഗ്രവും പുരോഗമനപരവുമായ കരാറിൽ
[സിപിടിപിപി} ഓസ്ട്രേലിയ, കാനഡ, ജപ്പാൻ, ന്യൂസിലാൻഡ് എന്നിവ ഉൾപ്പെടുന്നു.
ഏകദേശം 500 ദശലക്ഷം ആളുകളുടെ വിപണി ഉൾക്കൊള്ളുന്ന സിപിടിപിപി ലോക വരുമാനത്തിന്റെ 13% ത്തിലധികമാണ് ലഭ്യമാക്കുന്നത്. വസന്തകാലത്ത് തന്നെ ചർച്ചകൾ പ്രതീക്ഷിച്ച് അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ലിസ് ട്രസ് തിങ്കളാഴ്ച അഭ്യർത്ഥന നടത്തും.
2018 ൽ രൂപീകരിച്ച സിപിടിപിപി വ്യാപാര കരാറിൽ 11 രാജ്യങ്ങളുണ്ട്: ഓസ്ട്രേലിയ, ബ്രൂണൈ, കാനഡ, ചിലി, ജപ്പാൻ, മലേഷ്യ, മെക്സിക്കോ, ന്യൂസിലാൻഡ്, പെറു, സിംഗപ്പൂർ, വിയറ്റ്നാം തുടങ്ങിയവയാണ്. സി.ടി.ടി.പി.പിയുടെ ഭാഗമാകാൻ അമേരിക്ക ആദ്യം ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റപ്പോൾ പിന്മാറിയിരുന്നു.
കരാറിന്റെ പ്രധാന ലക്ഷ്യം അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര നികുതി അതിർത്തി നികുതി തുടങ്ങിയവയിൽ കാര്യമായ കുറവ് വരുത്തുകയാണ്. 95% ഇറക്കുമതി ചാർജുകൾ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യാമെന്ന വാഗ്ദാനം ഇതിൽ ഉൾപ്പെടുന്നു. ജപ്പാനിൽ നിന്നുള്ള അരിയും കാനഡയിലെ പാൽ വ്യവസായവും പോലുള്ളവ സംരക്ഷിക്കപ്പെടുന്നതിനുള്ള പദ്ധതികളും കരാറിന്റെ ഭാഗമായുണ്ട്.
അംഗരാജ്യങ്ങൾക്ക് അവരുടെ സ്വന്തം വ്യാപാര ഇടപാടുകൾ നടത്താനാകുമെന്നതും പ്രത്യേകതയാണ്.
സിപിടിപിപിയിൽ അപേക്ഷിക്കുന്ന ആദ്യത്തെ സ്ഥാപകേതര രാജ്യമാണ് യുകെ. തീരുമാനമുണ്ടായാൽ സിപിടിപിപിയിൽ ജപ്പാന് ശേഷമുള്ള രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകും യുകെ. യൂറോപ്യൻ യൂണിയൻ അംഗത്വത്തിൽ വേർപിരിഞ്ഞ ശേഷം മിക്ക സിപിടിപിപി രാജ്യങ്ങളുമായി യുകെ ഇതിനകം തന്നെ വ്യാപാര ഇടപാടുകൾ ഉണ്ട്. കൂടാതെ ഓസ്ട്രേലിയയുമായും ന്യൂസിലൻഡുമായും ചർച്ചകൾ തുടരുകയുമാണ്.
2019 ലെ യുകെ കയറ്റുമതിയുടെ 8.4% സിപിടിപിപി രാജ്യങ്ങളാണ്. യുകെ സിപിടിപിപിയിൽ ചേർന്നാൽ ഭക്ഷണം, പാനീയം, കാറുകൾ എന്നിവയുൾപ്പെടെ യുകെ വ്യവസായങ്ങൾക്ക് താരിഫ് കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ബിസിനസ്സ്കാർക്ക് വേഗതയേറിയതും ചിലവ് കുറഞ്ഞതുമായ വിസകൾക്കുള്ള സാധ്യതയും ഉണ്ടായിരിക്കും.
യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയി ഒരു വർഷത്തിനുശേഷം തങ്ങൾ പുതിയ പങ്കാളിത്തം ഉറപ്പിക്കുകയാണെന്നും അത് ബ്രിട്ടനിലെ ജനങ്ങൾക്ക് വളരെയധികം സാമ്പത്തിക നേട്ടങ്ങൾ നൽകുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. സിപിടിപിപിയിൽ ചേരുന്ന ആദ്യത്തെ പുതിയ രാജ്യമാകുന്നത് ലോകമെമ്പാടുമുള്ള തങ്ങളുടെ പങ്കാളികളുമായി മികച്ച രീതിയിൽ ബിസിനസ്സ് നടത്താനും ആഗോള സ്വതന്ത്ര വ്യാപാരത്തിന്റെ ആവേശകരമായ ചാമ്പ്യനാകാനുമുള്ള തങ്ങളുടെ ആഗ്രഹ സഫലീകരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Latest News:

ലണ്ടനിൽ രണ്ടു ജൂതമത വിശ്വാസികൾക്ക് കുത്തേറ്റു; ഭീകരാക്രമണമെന്ന് പോലീസ്, ഒരാൾ അറസ്റ്റിൽ, അപലപിച്ച് പ്...
ലണ്ടൻ: വടക്കൻ ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ രണ്ട് ജൂതമത വിശ്വാസികൾക്ക് കുത്തേറ്റു. മെട്രോപൊളിറ്റൻ പോല...
UK NEWS

ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ, നിർബന്ധിത വിവാഹം, ആധുനിക അടിമത്തം; ചെഷയറിൽ അഹമ്മദി മതവിഭാഗത്തിൽപ്പെ...
ലണ്ടൻ: ചെഷയറിലെ ഒരു മതവിഭാഗത്തിലെ അംഗങ്ങൾക്കിടയിൽ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ, നിർബന്ധിത വിവാഹം...
UK NEWS

തുടർഭരണമില്ല: UDFന് ഭരണം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
യുഡിഎഫിന് വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 70 മുതൽ 80 വരെ സീറ്റുകൾ യുഡിഎഫിന് പ്രവചിക്കുന്നത്....
Breaking News

വേനലിന് ആശ്വാസം, തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തു...
തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ജലനിരപ്പ് ഉയർ...
Kerala

പതിവ് തെറ്റിക്കാതെ ഇത്തവണയും അവരെത്തി; പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പൂച്ചെണ്ട് നല്കി വരവ...
ലുലുമാള്‍ കാണണമെന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ആഗ്രഹം പതിവ് തെറ്റിക്കാതെ നിറവേറ്റി ക...
Kerala

6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര, ചെലവ് 36,230 കോടി; ഗംഗ എക്സ്പ്രസ് വേ പ്രധാന...
ഉത്തര്‍പ്രദേശിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എക്സ്പ്രസ് വേയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീന്ഫീല്...
India

ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല, കഴിഞ്ഞ ദിവസങ്ങളില്‍ ലോഡ് ഷെഡിങ് ആയിരുന്നില്ല, സംഭവിച്ചത് ഓവര്‍...
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്നുമുതല്‍ വൈദ്യുതി തടസം...
Kerala

ഡല്‍ഹിയില്‍ കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴല്നാടന്; മടങ്ങിയത് മാധ്യമങ്ങളെ കാണാത...
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ഡല്‍ഹിയില്‍ മാത്യു കുഴല്നാടന്-കെ സി വേണുഗോപാല്‍ കൂടിക...
Kerala
click on malayalam character to switch languages