1 GBP = 129.92
breaking news

ബ്രിട്ടനിൽ കൊറോണ വൈറസ് മരണനിരക്ക് ഒരു ലക്ഷം പിന്നിട്ടു; ഖേദം രേഖപ്പെടുത്തി പ്രധാനമന്ത്രി

ബ്രിട്ടനിൽ കൊറോണ വൈറസ് മരണനിരക്ക് ഒരു ലക്ഷം പിന്നിട്ടു; ഖേദം രേഖപ്പെടുത്തി പ്രധാനമന്ത്രി

ലണ്ടൻ: ബ്രിട്ടനിലെ കൊറോണ വൈറസ് മരണനിരക്ക് ഒരു ലക്ഷം പിന്നിട്ടു. കോവിഡ് -19 ന്റെ പോസിറ്റീവ് പരിശോധനയ്ക്ക് ശേഷം ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ 1,631 പേർ മരണമടഞ്ഞതായി രേഖപ്പെടുത്തി. മഹാമാരി ആരംഭിച്ചതിനുശേഷം യുകെയിലുണ്ടായ ആകെ മരണങ്ങളുടെ എണ്ണം 100,162 ആയി.

ഡൗണിംഗ് സ്ട്രീറ്റ് വാർത്താ സമ്മേളനത്തിൽ സംസാരിച്ച പ്രധാനമന്ത്രി, ആ ഭീകരമായ സ്ഥിതിവിവരക്കണക്കിൽ അടങ്ങിയിരിക്കുന്ന ദുഃഖം കണക്കുകൂട്ടുക പ്രയാസമാണെന്ന് പറഞ്ഞു. നഷ്ടപ്പെട്ട എല്ലാ ജീവിതങ്ങളോടും താൻ ഖേദിക്കുന്നുവെന്നും, പ്രധാനമന്ത്രിയായിരിക്കെ, സർക്കാർ ചെയ്ത എല്ലാ കാര്യങ്ങളുടെയും പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും ബോറിസ് ജോൺസൺ പറഞ്ഞു.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കും ജോൺസൺ തന്റെ അഗാധമായ അനുശോചനം അറിയിച്ചു.
കഴിഞ്ഞ വർഷം നവംബർ 11 നാണ് യുകെയിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട 50,000 മരണങ്ങൾ രേഖപ്പെടുത്തിയത്. ഈ കണക്ക് ഇരട്ടിയാകാൻ വെറും 76 ദിവസങ്ങൾ മാത്രമാണെടുത്തത്. മരണസംഖ്യ കുറയ്ക്കുന്നതിന് സർക്കാർ ആവുന്നതെല്ലാം ചെയ്തുവെന്ന് വാർത്താ സമ്മേളനത്തിൽ ജോൺസൺ പറഞ്ഞു. അതേസമയം ഇന്നലെ രേഖപ്പെടുത്തിയ പുതിയ കേസുകളുടെ എണ്ണത്തിൽ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചക്കിടെ ഏകദേശം അൻപത് ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി വളരെ ദുഃഖകരമായ ദിവസമാണെന്ന് പറഞ്ഞു, നിർഭാഗ്യവശാൽ വാക്സിനുകളുടെ ഫലങ്ങൾ അനുഭവപ്പെടാൻ തുടങ്ങുന്നതിനുമുമ്പ് അടുത്ത ഏതാനും ആഴ്ചകളിൽ നമുക്ക് വീണ്ടും കൂടുതൽ മരണങ്ങൾ കാണേണ്ടി വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ഈ കണക്കുകൾ വേദനാജനകം എന്ന് വിശേഷിപ്പിച്ചു,

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more