1 GBP = 106.75
breaking news

അന്തരിച്ച പ്രസിദ്ധ മലയാളി സാഹിത്യകാരൻ യു എ ഖാദറിന് ആദരാഞ്ജലി അർപ്പിച്ച് ജ്വാല ഇ – മാഗസിൻ ഡിസംബർ ലക്കം പ്രസിദ്ധീകരിച്ചു

അന്തരിച്ച പ്രസിദ്ധ മലയാളി സാഹിത്യകാരൻ യു എ ഖാദറിന് ആദരാഞ്ജലി അർപ്പിച്ച് ജ്വാല ഇ – മാഗസിൻ ഡിസംബർ ലക്കം പ്രസിദ്ധീകരിച്ചു

മലയാള സാഹിത്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ സാഹിത്യകാരൻ യു എ ഖാദറിന്റെ വേർപാടിൽ ആദരാഞ്ജലി അർപ്പികൊണ്ട്, അദ്ദേഹത്തിൻറെ മുഖചിത്രവുമായി യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ – മാഗസിന്റെ 2020 ഡിസംബർ ലക്കം പ്രസിദ്ധീകരിച്ചു.

എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട് കേരളത്തിൽ ഇപ്പോൾ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മലയാളികളുടെ പൗരബോധത്തെയും ജനാധിപത്യ ബോധത്തെയും അഭിനന്ദിച്ചു. കൊറോണ എന്ന മഹാമാരിയുടെ കാലത്തും  സമ്മതിദായകർ മുൻ തിരഞ്ഞെടുപ്പുകളിലേതുപോലെ തന്നെ വോട്ട് ചെയ്യാനെത്തിയത് കേരളത്തിലെ ജനങ്ങളുടെ പൗരബോധത്തെയും ജനാധിപത്യ ബോധത്തെയും ആണ് സൂചിപ്പിക്കുന്നത്. അത് പോലെ ജനങ്ങൾ രാഷ്ട്രീയ രംഗത്തും ഭരണ രംഗത്തും ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്ന് കിഴക്കമ്പലത്തെയും സമീപ പഞ്ചായത്തുകളിലെയും ട്വൻറി ട്വൻറി ജനകീയ കൂട്ടായ്മയുടെ വിജയം സൂചിപ്പിക്കുന്നത് എന്ന് എഡിറ്റോറിയൽ  തുടരുന്നു.

ബിനു മോനിപ്പള്ളി എഴുതിയ ഇത് പരാജിതർക്ക് വേണ്ടി എന്ന ലേഖനത്തിൽ നമ്മൾക്ക്  എങ്ങനെ സന്തോഷത്തോടെ ജീവിക്കുവാൻ കഴിയും എന്ന രസകരമായി വിവരിക്കുന്നു. മലയാള നാടക രംഗത്തിന് വളരെയേറെ സംഭാവനകൾ നൽകിയ സെയ്ത്താൻ ജോസഫ് എന്ന മഹാനായ കലാകാരനെ പരിചയപ്പെടുത്തുകയാണ് സജി അഭിരാമൻ തന്റെ “സെയ്ത്താൻ ജോസഫ്”  എന്ന ലേഖനത്തിൽ. സന്തോഷ് ഏച്ചിക്കാനം എഴുതിയ സ്വപ്നം ജീവിതത്തേക്കാൾ വലിയ യാഥാർഥ്യം എന്ന ലേഖനത്തിൽ ബൈജു എൻ നായരുടെ ആൻഡമാനും ആഫ്രിക്കയും എന്ന പുസ്തകത്തെ മനോഹരമായി പരിചയപ്പെടുത്തുന്നു.
മലയാള ചലച്ചിത്ര ഗാനങ്ങളുടെ പിറവിയെക്കുറിച്ചു തുടർച്ചയായി എഴുതുന്ന രവിമേനോൻ ഈ ലക്കത്തിലും പ്രസിദ്ധമായ ഒരു ഗാനം പിറന്നതിനെക്കുറിച്ചു ഹൃദയസ്പർശിയായി എഴുതിയിക്കുന്നു. തമിഴ് സിനിമ രംഗത്തും രാഷ്ട്രീയ സാഹിത്യരംഗത്തും വളരെയേറെ ചലനം ഉണ്ടക്കിയ ചോ രാമസ്വാമിയെ ഓർമ്മിപ്പിക്കുന്നു തന്റെ ഓർമ്മക്കുറിപ്പിൽ.

യു കെയിലെ സാഹിത്യരംഗത്ത് സുപരിചിതയായ ബീനാ റോയ് എഴുതിയ റിബേക്ക അടക്കം കഥകളും കവിതകളും അടങ്ങിയ ജ്വാല ഇ – മാഗസിന്റെ ഡിസംബർ ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക.
https://issuu.com/jwalaemagazine/docs/december_2020

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more