1 GBP = 109.64
breaking news

നോ ഡീൽ ബ്രെക്സിറ്റിന് സാധ്യത; മുന്നറിയിപ്പുമായി പ്രധാനമന്ത്രി

നോ ഡീൽ ബ്രെക്സിറ്റിന് സാധ്യത; മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ലണ്ടൻ: യൂറോപ്യൻ യൂണിയനുമായി ബ്രെക്‌സിറ്റിനു ശേഷമുള്ള വ്യാപാര കരാർ ഉണ്ടാകാൻ സാധ്യതയില്ലെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ.
2021 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കരുതുന്ന ഈ സാഹചര്യത്തിന് ശരിയായ തയ്യാറെടുപ്പുകൾ നടത്തണമെന്ന് പ്രധാനമന്ത്രി ബ്രിട്ടീഷ് പൗരന്മാരോടും ബിസിനസുകളോടും ആവശ്യപ്പെട്ടു.

ബ്രസൽസിന്റെ നിലവിലെ ഓഫർ ബ്രിട്ടന് സ്വീകാര്യമല്ല എന്നും കരാർ ഇല്ലാത്ത വേർപിരിയലിനാണ് സാധ്യതയെന്നും പറഞ്ഞ പ്രധാനമന്ത്രി, നിലവിലെ ഓസ്‌ട്രേലിയ യൂറോപ്യൻ യൂണിയൻ വ്യാപാര ബന്ധം വളരെ നല്ലതാണെന്നും കൂട്ടിച്ചേർത്തു.

ബോറിസ് ജോൺസണും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും തമ്മിൽ ബുധനാഴ്ച നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. ചർച്ച അവസാനിപ്പിക്കണോ അതോ തുടരണോ എന്ന് തീരുമാനിക്കാനുള്ള സമയപരിധി ഇരു നേതാക്കളും ഞായറാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more