1 GBP = 107.36

ക്രിസ്മസിന് കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് അണുബാധയെ വലിയ അളവിൽ വർദ്ധിപ്പിക്കും; സേജ് കമ്മിറ്റി

ക്രിസ്മസിന് കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് അണുബാധയെ വലിയ അളവിൽ വർദ്ധിപ്പിക്കും; സേജ് കമ്മിറ്റി

കോവിഡ്-19 ന്റെ വ്യാപനം ഉത്സവ കാലഘട്ടത്തിൽ ജനങ്ങൾ ഗണ്യമായി അളവിൽ കൂടിച്ചേരുന്നതോടെ എളുപ്പത്തിൽ ഇരട്ടിയാക്കുമെന്ന് സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (SAGE) പറഞ്ഞു. ഒരാഴ്ചയിലേറെ മുമ്പ് സേജ് കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും വെള്ളിയാഴ്ച ആദ്യമായി പ്രസിദ്ധീകരിച്ച “ക്രിസ്മസ് റൂൾസ്’ എന്ന പ്രസ്താവനയിലാണ് മുന്നറിയിപ്പ്.

നവംബർ 21 വരെയുള്ള ആഴ്ചയിൽ 85 പേരിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധിച്ചതായി ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു.
ഉത്സവ സീസണിൽ യുകെയിലുടനീളമുള്ള കൊറോണ വൈറസ് നിയമങ്ങളിൽ ഇളവ് വരുത്തുക വഴി, ആളുകൾക്ക് അവരുടെ കുടുംബത്തോടൊപ്പം മൂന്ന് വീടുകൾ ചേർന്ന് ക്രിസ്മസ് ആഘോഷിക്കാൻ അനുവാദമുണ്ട്. ഡിസംബർ 23 നും 27 നും ഇടയിൽ, ക്രിസ്മസ് ബബിൾ രൂപീകരിക്കാൻ കഴിയും. എന്നാൽ ഒരു സ്വകാര്യ വീട്ടിൽ, ആരാധനാലയത്തിൽ അല്ലെങ്കിൽ ഏതെങ്കിലും പൊതു ഇടങ്ങളിൽ മാത്രം.

ഒരു പ്രത്യേക സംഖ്യയിലേക്ക് കോൺടാക്റ്റുകളെ പരിമിതപ്പെടുത്തുന്നതിനേക്കാൾ നല്ലത് വീടുകളുടെ ബബിളുകളാണെന്ന് സേജ് അതിന്റെ പ്രസ്താവനയിൽ പറയുന്നു, എന്നാൽ ബബിളുകളോടുള്ള വിശ്വസ്തത പരമപ്രധാനമാണ്എന്ന് കൂട്ടിച്ചേർക്കുന്നു. ഏറ്റവും കുറച്ച് ആളുകൾ കിടപ്പുമുറികൾ പങ്കിടേണ്ട സ്ഥലങ്ങളിൽ ഒത്തുകൂടാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കണം, കൂടാതെ ധാരാളം ശുചിമുറികൾ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞർ ഉപദേശിക്കുന്നു.

നേരത്തെ നൽകിയ അഭിമുഖത്തിൽ, ക്രിസ്മസ് വേളയിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് “ഉയർന്ന തോതിലുള്ള അണുബാധയ്ക്ക് കാരണമാകുമെന്ന്” കാബിനറ്റ് മന്ത്രി റോബർട്ട് ജെൻറിക് സമ്മതിച്ചിരുന്നു. ഇതിന് പുറമേയാണ് സേജ് കമ്മിറ്റിയുടെ റിപ്പോർട്ടും പുറത്ത് വരുന്നത്.

ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ദേശീയ ലോക്ക്ഡൗൺ ബുധനാഴ്ച അവസാനിച്ചതിന് ശേഷം ത്രിതല നിയന്ത്രണ സംവിധാനം ഏർപ്പെടുത്തും. ജനസംഖ്യയുടെ 99% പേരും ഏറ്റവും കഠിനമായ ശ്രേണികളിൽ ഉൾപ്പെടും, എന്നാൽ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ ക്രിസ്മസിന് മുമ്പ് അവരുടെ നിയന്ത്രണങ്ങൾ ലഘൂകരിക്കാമെന്ന് ജെൻറിക് പറഞ്ഞു.

യുകെയിൽ 16,022 കൊറോണ വൈറസ് കേസുകളും 521 മരണങ്ങളും വെള്ളിയാഴ്ച്ച റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം യുകെയുടെ കൊറോണ വൈറസ് പുനരുൽപാദന നമ്പർ 0.9 നും 1 നും ഇടയിലേക്ക് താഴ്ന്നതായും സർക്കാർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more