1 GBP = 107.36

ദേശീയ ലോക്ക്ഡൗണിന് ശേഷം ജിമ്മുകളും ഷോപ്പുകളും തുറന്ന് പ്രവർത്തിക്കാൻ അനുമതി; ക്രിസ്തുമസ് ആഘോഷങ്ങൾക്കായി അഞ്ചു ദിവസം നിയന്ത്രണങ്ങളിൽ ഇളവ്

ദേശീയ ലോക്ക്ഡൗണിന് ശേഷം ജിമ്മുകളും ഷോപ്പുകളും തുറന്ന് പ്രവർത്തിക്കാൻ അനുമതി; ക്രിസ്തുമസ് ആഘോഷങ്ങൾക്കായി അഞ്ചു ദിവസം നിയന്ത്രണങ്ങളിൽ ഇളവ്

ലണ്ടൻ: ഇംഗ്ലണ്ടിന്റെ ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ എല്ലാ പ്രദേശങ്ങളിലെയും ജിമ്മുകളും ഷോപ്പുകളും വീണ്ടും തുറക്കാൻ അനുവദിക്കും. ഡിസംബർ 2 ന് ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ യുകെ ത്രിതല ലോക്ക്ഡൗൺ സംവിധാനത്തിലേക്ക് മടങ്ങി വരും. ടയർ സിസ്റ്റത്തിന്റെ ഭാഗങ്ങൾ കർശനമാക്കുമ്പോൾ, പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കുമായി രാത്രി 11 മണി വരെ തുറക്കാൻ അനുവാദം ലഭിക്കും. അതേസമയം ഓർഡറുകൾ സ്വീകരിക്കുന്നത് പത്ത് മണി വരെ മാത്രമാകും.

ത്രിതല ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പ്രാബല്യത്തിലെത്തുമ്പോൾ മൂന്ന് തലങ്ങളിലും മാസ് ടെസ്റ്റിംഗ് ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലിവർപൂളിൽ ഉപയോഗിക്കുന്നതുപോലെ സൈനിക പിന്തുണയോടെ ദ്രുതഗതിയിലുള്ള പരിശോധന കർശന സംവിധാനത്തിന്റെ ഭാഗമാകുമെന്ന് ജോൺസൺ കൂട്ടിച്ചേർത്തു.
വൈറസിനെ നിയന്ത്രണത്തിലാക്കാനും വ്യാപനം തടയാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം എംപിമാരോട് പറഞ്ഞു. അതേസമയം, കായിക വിനോദത്തിനുള്ള വിലക്കും നീക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ക്രിസ്മസിന് മൂന്ന് കുടുംബങ്ങൾക്ക് ഒത്തുചേരാനുള്ള അനുമതിയാകും ലഭിക്കുക. നേരത്തെ നാല് കുടുംബങ്ങൾക്ക് വരെ ഒരുമിച്ച് ചേരാനുള്ള നിർദ്ദേശങ്ങൾ വന്നിരുന്നുവെങ്കിലും അത് മൂന്ന് കുടുംബങ്ങൾക്ക് മാത്രമായി ചുരുക്കി. ക്രിസ്മസ് രാവിൽ തുടങ്ങി ഡിസംബർ 28 ന് ബാങ്ക് ഹോളിഡേ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കുന്ന അവധി അഞ്ച് ദിവസത്തേക്ക് നീണ്ടുനിൽക്കും. ക്രിസ്മസ് അവധിക്കായി സുഹൃത്തുക്കളെയും കുടുംബങ്ങളെയും ഒന്നിപ്പിക്കാൻ അനുവദിക്കുന്നതിന് യുകെയിലുടനീളം യാത്രയും രാത്രി താമസവും അനുവദിക്കും. എന്നാൽ പുതുവർഷത്തിൽ നിയമങ്ങളിൽ ഇളവ് ഉണ്ടാകില്ല.

ഇന്നലെ രാത്രി മന്ത്രിസഭ ഒപ്പുവച്ച പദ്ധതി പ്രകാരം രാജ്യത്തിന്റെ ഭൂരിഭാഗവും പുതിയ സംവിധാനത്തിൽ രണ്ട് തലങ്ങളിൽ ഇടംപിടിക്കും, അവിടെ ഹോസ്പിറ്റാലിറ്റി മേഖല കനത്ത നിയന്ത്രണങ്ങൾക്ക് വിധേയമായി തുടരും. മിക്ക ആളുകളെയും’ രണ്ടും മൂന്നും തലങ്ങളിൽ ഉൾപ്പെടുത്തും, മറ്റ് വീടുകളുമായി ഒരുമിച്ച് ചേരുന്നത് വസന്തകാലം വരെ നിരോധിക്കും.

ടയർ വൺ നിയന്ത്രണങ്ങൾ കഴിഞ്ഞ മാസം ഫലപ്രദമായില്ലെന്ന് സർക്കാർ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. തൽഫലമായി, കർശനമായ നിയന്ത്രണങ്ങൾ‌ ബാധകമാകുന്ന രണ്ടും മൂന്നും തലങ്ങളിലായിരിക്കും ദശലക്ഷക്കണക്കിന് വരുന്ന ജനങ്ങൾ ഇടം പിടിക്കുക. ടയർ ത്രീയിൽ, പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കും ടേക്ക്‌അവേ സേവനങ്ങൾ മാത്രമേ നൽകാൻ കഴിയൂ, ആളുകൾക്ക് വീടിന് പുറത്ത് രാത്രി താമസിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്, കൂടാതെ പ്രാദേശിക പ്രദേശത്തിന് പുറത്തുള്ള യാത്രക്കും വിലക്കുണ്ട്.

ത്രിതല ലോക്ക് ഡൗൺ സംവിധാനം മുമ്പത്തേതിനേക്കാൾ കടുപ്പമേറിയതായിരിക്കുമെന്ന് ചാൻസലർ റിഷി സുനക് പറഞ്ഞു. വാക്സിനുകൾ പൂർണതോതിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വസന്തകാലം വരെ ഇത് നിലനിൽക്കുമെന്ന് കരുതപ്പെടുന്നു. രാജ്യത്തിന്റെ ഏതെല്ലാം മേഖലകൾ ഏത് തലങ്ങളിലേക്ക് പോകുമെന്ന് മന്ത്രിമാർ വ്യാഴാഴ്ച പ്രഖ്യാപിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more