1 GBP = 126.90
breaking news

ബ്രിട്ടനിൽ കോവിഡ് മരണനിരക്ക് 50,000 കടന്നു

ബ്രിട്ടനിൽ കോവിഡ് മരണനിരക്ക് 50,000 കടന്നു

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് – 19 ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 50,000 കടന്നു. ഗവൺമെന്റിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യൂറോപ്പിൽ തന്നെ 50,000 കൊറോണ വൈറസ് മരണങ്ങൾ രേഖപ്പെടുത്തിയ ആദ്യത്തെ രാജ്യമായി യുകെ മാറി.

പോസിറ്റീവ് കോവിഡ് പരിശോധനയ്ക്ക് ശേഷമുള്ള 28 ദിവസത്തിനുള്ളിൽ 50,365 പേരാണ് ഇതുവരെ യുകെയിൽ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 595 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അമേരിക്ക, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ എന്നിവയ്ക്ക് ശേഷം 50,000 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയ അഞ്ചാമത്തെ രാജ്യമാണ് യുകെ.

അതേസമയം ഓരോ മരണവും ഒരു ദുരന്തമാണ് തങ്ങൾ ഇപ്പോൾ അതിനെ കൈകാര്യം ചെയ്യുന്ന രീതിയിൽ മറ്റൊരു ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നുവെന്നും വാക്സിൻ ലഭ്യമാക്കുന്നതിനുള്ള കഠിന പ്രയത്നത്തിലാണ് ശാസ്ത്രജ്ഞരെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

പകർച്ചവ്യാധി ആരംഭിച്ചതുമുതൽ യുകെയിൽ ഏകദേശം 1.2 ദശലക്ഷം കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്, 185,000 ൽ അധികം ആളുകളെ വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആളുകൾ ചികിത്സയില്ലാതെ പോയതിനാൽ മറ്റ് കാരണങ്ങളിൽ നിന്നുള്ള മരണങ്ങളും ഉയർന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയർന്ന മരണനിരക്കുകളിലൊന്നാണ് യുകെയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ഉയർന്ന മരണനിരക്ക് കൂടി രേഖപ്പെടുത്തിയതോടെ സർക്കാരിന് മേൽ വിമർശനമുയർന്നിട്ടുണ്ട്. ലോക്ക്ഡൗൺ തീരുമാനങ്ങളെടുക്കുന്നത് വളരെ മന്ദഗതിയിലായതിനാലും ടെസ്റ്റ് ആൻഡ് ട്രയ്‌സ് കൃത്യമായ രേഖപ്പെടുത്തലിലെ കുഴപ്പങ്ങളും സർക്കാരിന് മേൽ വിരൽ ചൂണ്ടുന്നുണ്ട്. വരും മാസങ്ങളിൽ മരണനിരക്ക് വീണ്ടും ഉയരുമെന്നാണ് സൂചന. എന്നാൽ വാക്‌സിൻ സാധ്യതയുള്ളതിനാൽ അടുത്ത വർഷം ഇത് വളരെ കുറവായിരിക്കുമെന്ന പ്രതീക്ഷയുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more