1 GBP = 105.18
breaking news

കടുത്ത നടപടികളില്ലെങ്കിൽ ബ്രിട്ടൺ മെഡിക്കൽ ദുരന്തം നേരിടുമെന്ന മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി; നടപടികളിൽ കാലതാമസം വരുത്തിയത് പ്രധാനമന്ത്രി, വിമർശനവുമായി പ്രതിപക്ഷം

കടുത്ത നടപടികളില്ലെങ്കിൽ ബ്രിട്ടൺ മെഡിക്കൽ ദുരന്തം നേരിടുമെന്ന മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി; നടപടികളിൽ കാലതാമസം വരുത്തിയത് പ്രധാനമന്ത്രി, വിമർശനവുമായി പ്രതിപക്ഷം

ലണ്ടൻ: കൊറോണ വൈറസ് പടരുന്നത് തടയാൻ ഇപ്പോൾ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കിൽ യുകെ “മെഡിക്കൽ, ദുരന്തം” നേരിടുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
എൻ‌എച്ച്‌എസിന് അമിതഭാരമുണ്ടാകാതിരിക്കാൻ ദേശീയ ലോക്ക്ഡൗൺ അവതരിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് അദ്ദേഹം എം‌പിമാരോട് പറഞ്ഞു. പദ്ധതികളെക്കുറിച്ച് എം‌പിമാർ ബുധനാഴ്ച കോമൺസിൽ വോട്ട് ചെയ്യും.

എന്നാൽ വൈറസ് പടരുന്നത് തടയാനാകാത്തത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിന്റെ പരാജയമാണെന്ന് ലേബർ നേതാവ് സർ കീർ സ്റ്റാർമർ ആരോപിച്ചു. ഒക്ടോബറിൽ ഒരു ദേശീയ ലോക്ക്ഡൗൺ അല്ലെങ്കിൽ സർക്യൂട്ട് ബ്രേക്കറിനായി ആവശ്യമുന്നയിച്ച സർ കീർ സ്റ്റമർ സർക്കാരിന്റെ നിഷ്‌ക്രിയത്വത്തെ വിമർശിച്ചു, ലോക്ക്ഡൗൺ കഠിനവും ദൈർഘ്യമേറിയതും കൂടുതൽ നാശനഷ്ടവുമാകുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

സെപ്റ്റംബർ 21 ന് ഗവൺമെന്റിന്റെ ശാസ്ത്രജ്ഞർ സേജ് രണ്ടോ മൂന്നോ ആഴ്ചത്തെ അടിയന്തിര സർക്യൂട്ട് ബ്രേക്ക് ശുപാർശ ചെയ്തപ്പോൾ കോവിഡ് -19 ൽ നിന്ന് 11 മരണങ്ങളും വെറും 4,000 കോവിഡ് കേസുകളും മാത്രമാണുണ്ടായത്. എന്നാൽ സർക്യൂട്ട് ബ്രെക്കാർ വീണ്ടും നടപ്പിലാക്കണമെന്ന ശാസ്ത്ര ഉപദേശകരുടെ ആവശ്യം 40 ദിവസമായി പ്രധാനമന്ത്രി അവഗണിച്ചു. പ്രതിദിനം 326 മരണങ്ങളും 22,000 കോവിഡ് കേസുകളും ആയി ഉയർന്നതോടെയാണ് പ്രധാനമന്ത്രി ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ടെലിവിഷൻ പത്രസമ്മേളനത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രി കോമൺസിൽ വിശദീകരണം നൽകുന്നത്. ബിസിനസുകൾക്കും ജോലികൾക്കുമായുള്ള കൂടുതൽ പിന്തുണയുടെ വിശദാംശങ്ങൾക്കൊപ്പം നടപടികളുടെ രൂപരേഖയും ജോൺസൺ എം‌പിമാർക്ക് മുന്നിൽ അവതരിപ്പിച്ചു,

അടുത്തമാസം മുതൽ സ്വയംതൊഴിലാളികൾക്കുള്ള കൂടുതൽ ധനസഹായം സർക്കാർ പ്രഖ്യാപിച്ചു. അതോടൊപ്പം ഫർലോഗ് സ്‌കീം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫർ‌ലോഫ് സ്കീം യുകെയിലുടനീളം ബാധകമാകുമോ എന്ന ചോദ്യത്തിന്, ഭാവിയിൽ കോവിഡ് -19 ലോക്ക്ഡൗൺ ഉള്ള യുകെയുടെ ചില ഭാഗങ്ങളിൽ ഇത് ലഭ്യമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more